സെഞ്ചൂറിയന്‍: ഏകദിന ലോകകപ്പിലെ മിന്നും പ്രകടനം അവര്‍ത്തിക്കാനുറച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിന് (South Africa vs India boxing day test) സെഞ്ചുറിയനില്‍ ഇറങ്ങിയത്. എന്നാല്‍ 14 പന്തുകളില്‍ അഞ്ച് റണ്‍സ് മാത്രം നേടിയ രോഹിത് നിരാശപ്പെടുത്തി. പ്രോട്ടീസ് പേസര്‍ കാഗിസോ റബാഡയ്‌ക്കെതിരെ പുള്‍ ഷോട്ട് കളിക്കാനുള്ള 36-കാരന്‍റെ ശ്രമം ഫൈന്‍ ലെഗില്‍ നന്ദ്രേ ബര്‍ഗറുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു.
ഇതോടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഹിറ്റ്‌മാനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന ബോളറെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കാഗിസോ റബാഡ. (Kagiso Rabada Rohit Sharma dismissals record). 32 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആകെ 13 തവണയാണ് റബാഡ രോഹിത്തിന്‍റെ വിക്കറ്റ് എടുത്തിട്ടുള്ളത്. (Kagiso Rabada most dismissals against Rohit Sharma).
ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയാണ് രണ്ടാമത്. 12 തവണയാണ് സൗത്തി രോഹിത്തിനെ വീഴ്‌ത്തിയിട്ടുള്ളത്. ശ്രീലങ്കയുടെ എയ്‌ഞ്ചോലോ മാത്യൂസ് (10), ഓസ്‌ട്രേലിയയുടെ നഥാന്‍ ലിയോണ്‍ (9), കിവീസിന്‍റെ തന്നെ ട്രെന്‍റ് ബോള്‍ട്ട് (8) എന്നിവരാണ് പിന്നിലുള്ളത്. അതേസമയം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അനായാസം കളിക്കുന്ന പുള്‍ ഷോട്ട് കളിച്ച് വിക്കറ്റ് തുലച്ച രോഹിത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ പെയ്‌തിരുന്നു. (Kagiso Rabada becomes the most successful bowler against Rohit Sharma).
ടെസ്റ്റ് ക്രിക്കറ്റില്‍ വിദേശ മണ്ണില്‍ സമീപകാലത്തായി നിരവധി തവണയാണ് രോഹിത് പുള്‍ ഷോട്ട് കളിച്ച് പുറത്തായിട്ടുളഅളത്. 2021 തൊട്ട് വിദേശത്ത് കളിച്ച 20 ടെസ്റ്റ് ഇന്നിങ്‌സുകളിലായി 7 തവണ പുള്‍ ഷോട്ടോ അല്ലെങ്കില്‍ ഹുക്ക് ഷോട്ടോ കളിച്ച് രോഹിത് പുറത്തായിട്ടുണ്ട്. (Rohit Sharma Pull shot wickets in Test)
ALSO READ: എപ്പോഴും ബ്രേക്കപ്പില്‍ അവസാനിക്കുന്ന പുള്‍ ഷോട്ട് 'പ്രണയം'; രോഹിത്തിന് ട്രോള്‍
ദക്ഷിണാഫ്രിക്ക പ്ലെയിങ് ഇലവന്‍: ഡീൻ എൽഗർ, എയ്ഡൻ മാർക്രം, ടോണി ഡി സോർസി, ടെംബ ബാവുമ (സി), കീഗൻ പീറ്റേഴ്‌സൺ, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറെയ്‌നെ (ഡബ്ല്യു), മാർക്കോ ജാൻസൻ, ജെറാൾഡ് കോറ്റ്‌സി, കാഗിസോ റബാഡ, നാന്ദ്രെ ബർഗർ (South Africa Playing XI against India).
ALSO READ: ക്യാപ്റ്റന്‍ ടെംബ ബാവുമയ്‌ക്ക് പരിക്ക്; സെഞ്ചുറിയനില്‍ പ്രോട്ടീസിന് ആശങ്ക
ഇന്ത്യ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ (India Playing XI against South Africa).
ALSO READ: ലോകകപ്പ് കളിച്ചത് മങ്ങിയ കാഴ്‌ചയുമായി ; വെളിപ്പെടുത്തലുമായി ഷാക്കിബ് അല്‍ ഹസന്‍