ഹാമിൽട്ടൺ : വനിത ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റേക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ ജുലൻ ഗോസ്വാമി. ഹാമിൽട്ടണിലെ സെഡൻ പാർക്കിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലാണ് ജുലൻ ഈ നേട്ടം കൈവരിച്ചത്. വിൻഡീസ് ബാറ്റർ അനീസ മുഹമ്മദിനെ പുറത്താക്കിയാണ് വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയത്.
-
Another feather in her cap 🤩
— ICC Cricket World Cup (@cricketworldcup) March 12, 2022 " class="align-text-top noRightClick twitterSection" data="
Jhulan Goswami now holds the record for the most wickets in the history of the Women’s Cricket World Cup.#CWC22 pic.twitter.com/wiCghJZjkk
">Another feather in her cap 🤩
— ICC Cricket World Cup (@cricketworldcup) March 12, 2022
Jhulan Goswami now holds the record for the most wickets in the history of the Women’s Cricket World Cup.#CWC22 pic.twitter.com/wiCghJZjkkAnother feather in her cap 🤩
— ICC Cricket World Cup (@cricketworldcup) March 12, 2022
Jhulan Goswami now holds the record for the most wickets in the history of the Women’s Cricket World Cup.#CWC22 pic.twitter.com/wiCghJZjkk
വ്യാഴാഴ്‌ച ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഒരു വിക്കറ്റ് നേടിയ ജുലൻ മുൻ ഓസ്‌ട്രേലിയൻ താരം ലിൻ ഫുൾസ്റ്റണിന്‍റെ 39 വിക്കറ്റ് നേട്ടത്തിനൊപ്പമെത്തിയിരുന്നു. ഇന്നത്തെ മത്സരത്തിൽ അനിസ മുഹമ്മദിന്‍റെ വിക്കറ്റോടെ ലിൻ ഫുൾസ്റ്റണിന്‍റെ 34 വർഷത്തെ റെക്കോർഡാണ് ജുലൻ മറികടന്നത്. ഇതോടെ ജുലന്‍റെ ലോകകപ്പ് വിക്കറ്റുകളുടെ എണ്ണം 40 ആയി.
ALSO READ: WOMENS WORLD CUP | വിൻഡീസിനെ തകർത്ത് ഇന്ത്യൻ വനിതകൾ ; സെമി സാധ്യത സജീവമാക്കി
198 മത്സരങ്ങളിൽ നിന്ന് 249 വിക്കറ്റുമായി വനിത ഏകദിനങ്ങളിലും ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് ജുലൻ. 44 ടെസ്റ്റ് വിക്കറ്റും 56 ടി-20 വിക്കറ്റും ഈ വെറ്ററൻ പേസർ നേടിയിട്ടുണ്ട്.
-
🔹 Jhulan Goswami makes history
— ICC Cricket World Cup (@cricketworldcup) March 12, 2022 " class="align-text-top noRightClick twitterSection" data="
🔹 A record World Cup partnership for India
🔹 West Indies losing the plot
Talking points from today's #CWC22 clash between West Indies and India 👇https://t.co/C168fbu10f
">🔹 Jhulan Goswami makes history
— ICC Cricket World Cup (@cricketworldcup) March 12, 2022
🔹 A record World Cup partnership for India
🔹 West Indies losing the plot
Talking points from today's #CWC22 clash between West Indies and India 👇https://t.co/C168fbu10f🔹 Jhulan Goswami makes history
— ICC Cricket World Cup (@cricketworldcup) March 12, 2022
🔹 A record World Cup partnership for India
🔹 West Indies losing the plot
Talking points from today's #CWC22 clash between West Indies and India 👇https://t.co/C168fbu10f
വനിത ലോകകപ്പിൽ ജുലന്‍റെ 31-ാം മത്സരമായിരുന്നു ഇത്. 2005, 2009, 2013, 2017 വർഷങ്ങളിലെ ടൂർണമെന്‍റിൽ കളിച്ചിട്ടുള്ള 39 കാരിയായ പേസർ ഇപ്പോൾ തന്‍റെ അഞ്ചാം ലോകകപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.