ETV Bharat / sports

പന്തിനെ മാത്രമല്ല, പ്രായവും തേച്ചുമിനുക്കി ആൻഡേഴ്‌സൺ വരുന്നു... ഈ വരവ് റെക്കോഡാകും

author img

By ETV Bharat Kerala Team

Published : Dec 12, 2023, 7:04 PM IST

James Anderson Test stats against India: ഇന്ത്യയ്‌ക്ക് എതിരെ ടെസ്റ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍.

James Anderson Test record  India vs England Test  James Anderson Test stats  James Anderson Test stats against India  England squad for India tour 2024  ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍  ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് റെക്കോഡ്  ഇന്ത്യ vs ഇംഗ്ലണ്ട് ടെസ്റ്റ്  ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ വയസ്  ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് വിക്കറ്റ്
James Anderson set for unique record in India vs England Test series

ഹൈദരാബാദ്: പ്രായം മൂര്‍ച്ചയേറ്റിയ താരമാണ് ഇംഗ്ലീഷ് പേസര്‍ ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ (James Anderson). 41-ാം വയസിലും ഇംഗ്ലീഷ് പേസ് യൂണിറ്റിന്‍റെ കുന്തമുനയാണ് താരം. അടുത്തവര്‍ഷം ഇന്ത്യയില്‍ (India vs England Test) കളിക്കാനെത്തുന്ന ഇംഗ്ലീഷ് ടീമിലും ജെയിംസ് ആന്‍ഡേഴ്‌സണുണ്ട്. ഇന്ത്യന്‍ മണ്ണില്‍ ഇതു ആറാം തവണയാണ് 41 കാരന്‍ ടെസ്റ്റ് പരമ്പരയ്‌ക്ക് എത്തുന്നത്.

പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചാല്‍ ഇന്ത്യയില്‍ ടെസ്റ്റ് കളിച്ച ഏറ്റവും പ്രായം കൂടിയ പേസറാവാന്‍ ജെയിംസ് ആന്‍ഡേഴ്‌സണ് കഴിയും. (James Anderson set for unique record in India vs England Test series) സിംബാബ്‌വെയുടെ മുന്‍ സ്‌പിന്നര്‍ ജോൺ ട്രൈക്കോസാണ് ഇന്ത്യയില്‍ ടെസ്റ്റ് കളിച്ച ഏറ്റവും പ്രായം കൂടിയ താരം. തന്‍റെ 45-ാം വയസില്‍ ഇന്ത്യയില്‍ ടെസ്റ്റ് കളിച്ചാണ് ജോൺ ട്രൈക്കോസ് റെക്കോഡിട്ടത്.

പാകിസ്ഥാന്‍റെ അമീര്‍ ഇലാഹി (44), ഇംഗ്ലണ്ടിന്‍റെ ഹാരി എലിയറ്റ് (42), ഇന്ത്യയുടെ വിനു മങ്കാദ് (41) എന്നിവരാണ് നാല്‍പത് വയസിന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാനിറങ്ങിയ മറ്റ് താരങ്ങള്‍. ഇന്ത്യയ്‌ക്ക് എതിരെ മികച്ച റെക്കോഡുള്ള താരമാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. 35 ടെസ്റ്റുകളില്‍ നിന്നും 139 വിക്കറ്റുകളാണ് താരം ഇന്ത്യന്‍ ടീമിനെതിരെ എറിഞ്ഞിട്ടിട്ടുള്ളത്.

(James Anderson Test stats against India) ഇന്ത്യന്‍ മണ്ണിലും ഈ മികവ് താരം പുലര്‍ത്തിയിട്ടുണ്ട്. 13 മത്സരങ്ങളില്‍ നിന്നും 34 വിക്കറ്റുകളാണ് ഇന്ത്യയില്‍ താരം നേടിയിട്ടുള്ളത്. ആകെ 183 ടെസ്റ്റുകളില്‍ നിന്നും 690 വിക്കറ്റുകളാണ് 41-കാരന്‍റെ അക്കൗണ്ടിലുള്ളത്. (James Anderson Test stats)

ഇന്ത്യയ്‌ക്ക് എതിരെ അഞ്ച് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ജനുവരി 25 മുതല്‍ക്കാണ് പരമ്പര തുടങ്ങുക. ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ്. തുടര്‍ന്ന് ഫെബ്രുവരി രണ്ടിന് വിശാഖപട്ടണം, 15-ന് രാജ്‌കോട്ട്, 23-ന് റാഞ്ചി, മാര്‍ച്ച് ഏഴിന് ധര്‍മശാല എന്നിവിടങ്ങളിലാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള ടെസ്റ്റുകള്‍ തുടങ്ങുക. (India vs England test series 2024 Schedule).

മത്സരങ്ങള്‍ക്കായി ബെന്‍ സ്റ്റോക്‌സ് (Ben Stokes) നേതൃത്വം നല്‍കുന്ന 16 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് സെലക്‌ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. നാല് സ്‌പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ടീം തിരഞ്ഞെടുപ്പെന്നത് ശ്രദ്ധേയമാണ്. സ്‌പിന്നര്‍ ജാക്ക് ലീച്ച്,ടോം ഹാര്‍ട്‌ലി, റെഹാന്‍ അഹമ്മദ്, ഷൊയൈബ് ബഷീര്‍ എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍മാരായി സ്‌ക്വാഡിലെത്തിയിരിക്കുന്നത്.

ALSO READ: 'ബാസ്‌ബോള്‍' ഇന്ത്യയുടെ അടുത്ത് നടക്കില്ല; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍

ഇന്ത്യക്കെതിരായ പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ടെസ്റ്റ് സ്‌ക്വാഡ്: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജയിംസ് ആന്‍ഡേഴ്‌സണ്‍, ഗസ് അറ്റ്‌കിന്‍സണ്‍, റെഹാന്‍ അഹമ്മദ്, ജോണി ബെയ്‌ര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), ഷൊയൈബ് ബഷീര്‍, ഹാരി ബ്രൂക്ക്, സാക്ക് ക്രൗലി, ബെന്‍ ഡക്കെറ്റ്, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ജാക്ക് ലീച്ച്, ഓലീ പോപ്, ഓലീ റോബിന്‍സണ്‍, ജോ റൂട്ട്, മാര്‍ക്ക് വുഡ്. (England squad for India tour 2024)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.