നാഗ്‌പൂർ : പന്തുരയ്‌ക്കൽ വിവാദവും അതിന് പിന്നാലെയുള്ള പുകിലുകളും ഇപ്പോഴും ക്രിക്കറ്റ് ലോകത്ത് കെട്ടടങ്ങാതെ നിലനിൽക്കുന്നുണ്ട്. പന്തുരയ്‌ക്കൽ വിവാദത്തിൽപ്പെട്ട് ഓസ്‌ട്രേലിയൻ താരങ്ങളായ ഡേവിഡ് വാർണർക്കും, സ്റ്റീവ് സ്‌മിത്ത് എന്നിവർക്കും വിലക്ക് ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വന്നത് ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഇപ്പോൾ ബോർഡർ- ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഒന്നാം ദിനം അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജക്കെതിരെ ഇത്തരം ഒരാരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് ആരാധകർ.
മത്സരത്തിനിടെ ജഡേജ വിരലിലും പന്തിലും കൃത്രിമം കാട്ടിയെന്ന ആരോപണവുമായാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിൽ വീഡിയോ സഹിതം പങ്കുവച്ചുകൊണ്ടിയിരുന്നു ആരോപണം. പന്തെറിയാനെത്തിയ ജഡേജയ്‌ക്ക് സഹതാരം മുഹമ്മദ് സിറാജ് എന്തോ കൈമാറുന്നതും ജഡേജ അത് വിരലിൽ ഉരച്ചുകൊണ്ട് നായകൻ രോഹിത് ശർമയുമായി സംസാരിച്ചുകൊണ്ട് നിൽക്കുന്നതുമാണ് വീഡിയോയിലുള്ളത്.
അതേസമയം ട്വിറ്ററിൽ ഒരു ഉപയോക്‌താവ് പങ്കുവച്ച വീഡിയോയ്‌ക്ക് താഴെ 'ഇൻട്രസ്‌റ്റിങ്' എന്ന കമന്‍റുമായി ഓസ്‌ട്രേലിയൻ മുൻ നായകൻ ടിം പെയ്‌ൻ എത്തിയത് ആരോപണങ്ങളുടെ മൂർച്ച കൂട്ടി. അതേസമയം പന്തിലല്ല വിരലിലാണ് ജഡേജ ആ വസ്‌തു ഉരയ്‌ക്കുന്നതെന്നും ഇതിൽ കൃത്രിമം ഒന്നും തന്നെയില്ലെന്നുമാണ് ഒരു പക്ഷത്തിന്‍റെ അഭിപ്രായം. അതേസമയം സംഭവത്തിൽ ഔദ്യോഗിക പ്രതികരണം ഒന്നുംതന്നെ ഉണ്ടായിട്ടില്ല.
-
What do you think of this @tdpaine36 Looks like one player giving grippo to the bowler and him rubbing it all over his spinning finger to me. Thoughts? pic.twitter.com/XjcNedJ3Sc
— Darren Lock (@Dags_L) February 9, 2023 " class="align-text-top noRightClick twitterSection" data="
">What do you think of this @tdpaine36 Looks like one player giving grippo to the bowler and him rubbing it all over his spinning finger to me. Thoughts? pic.twitter.com/XjcNedJ3Sc
— Darren Lock (@Dags_L) February 9, 2023What do you think of this @tdpaine36 Looks like one player giving grippo to the bowler and him rubbing it all over his spinning finger to me. Thoughts? pic.twitter.com/XjcNedJ3Sc
— Darren Lock (@Dags_L) February 9, 2023
ആദ്യദിനം സ്വന്തമാക്കി ഇന്ത്യ : നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ജഡേജ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് കാഴ്‌ചവച്ചത്. ഒന്നാം ഇന്നിങ്‌സിൽ 22 ഓവർ എറിഞ്ഞ ജഡേജ 47 റണ്‍സ് വഴങ്ങി അഞ്ച് നിർണായക വിക്കറ്റുകളാണ് വീഴ്‌ത്തിയത്. മാർനസ് ലബുഷെയ്‌ൻ, സ്റ്റീവ് സ്‌മിത്ത്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്സ്‌കോമ്പ്, ടോഡ് മർഫി എന്നിവരുടെ വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്.
മത്സരത്തിന്‍റെ ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോൾ ശക്‌തമായ നിലയിലാണ് ഇന്ത്യ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ 177 റണ്‍സിന് ഇന്ത്യ ചുരുട്ടിക്കൂട്ടിയിരുന്നു. ജഡേജ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റും, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 77 റണ്‍സ് എന്ന നിലയിലാണ്. 56 റണ്‍സുമായി നായകൻ രോഹിത് ശർമയും റണ്‍സൊന്നുമെടുക്കാതെ രവിചന്ദ്രൻ അശ്വിനുമാണ് ക്രീസിൽ. 20 റണ്‍സെടുത്ത ഓപ്പണർ കെഎൽ രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്.
പന്തുരയ്‌ക്കൽ വിവാദം : 2018ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ഓസ്‌ട്രേലിയൻ ടീം പന്തുരയ്‌ക്കൽ വിവാദത്തിൽപ്പെട്ടത്. പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിലാണ് ലോകക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വിവാദ സംഭവമുണ്ടായത്. പന്തിൽ കൃത്രിമം കാട്ടി മത്സരത്തിൽ വിജയം നേടാനുള്ള ഓസീസിന്‍റെ അത്യാഗ്രഹമാണ് വിവാദങ്ങൾക്ക് വഴിവച്ചത്.
നായകന്‍ സ്‌മിത്തിന്‍റെ അനുമതിയില്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണറുടെ നിര്‍ദേശത്താല്‍ ബോളർ ബാന്‍ക്രോഫ്‌റ്റാണ് പന്തില്‍ കൃത്രിമം കാണിച്ചത്. എന്നാൽ സംഭവം പിടിക്കപ്പെട്ടതോടെ മൂന്ന് പേർക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ബാന്‍ക്രോഫ്‌റ്റിന് ഒമ്പത് മാസവും, സ്‌മിത്ത്, വാര്‍ണര്‍ എന്നിവര്‍ക്ക് 12 മാസവും അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക് ഏർപ്പെടുത്തി.
കൂടാതെ വാർണറിന് ഓസ്‌ട്രേലിയൻ ടീമിന്‍റെ ക്യാപ്‌റ്റൻ ആകുന്നതിൽ നിന്ന് ആജീവനാന്ത വിലക്കും നൽകി. എന്നാൽ ഈ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് താരം അടുത്തിടെ ക്രിക്കറ്റ് ഓസ്‌ട്രേലിയെ സമീപിച്ചതും അവർ അത് നിരസിച്ചതും വലിയ വാർത്തയായിരുന്നു.