ETV Bharat / sports

ടി20 ലോകകപ്പ് സ്‌പിന്നര്‍മാരുടേതാവുമെന്ന് റാഷിദ് ഖാൻ - ഐപിഎല്‍

'വിക്കറ്റ് എങ്ങനെയൊരുക്കിലായും യുഎയിലെ പിച്ച് സ്‌പിന്നര്‍മാര്‍ക്ക് ഗുണം ചെയ്യുന്നതാണ്'.

Rashid Khan  റാഷിദ് ഖാൻ  ടി20 ലോകകപ്പ്  ഐപിഎല്‍  ipl
ടി20 ലോകകപ്പ് സ്‌പിന്നര്‍മാരുടേതാവുമെന്ന് റാഷിദ് ഖാൻ
author img

By

Published : Oct 20, 2021, 5:31 PM IST

ദുബായ്‌: ടി20 ലോകകപ്പ് സ്പിന്നർമാരുടേതാവുമെന്ന് അഫ്ഗാനിസ്ഥാന്‍റെ സ്റ്റാർ സ്‌പിന്നര്‍ റാഷിദ് ഖാൻ. നന്നായി ബാറ്റ് ചെയ്താൽ ടൂര്‍ണമെന്‍റിലെ ഏത് ടീമിനെയും തോൽപ്പിക്കാന്‍ അഫ്‌ഗാനിസ്ഥാനാവുമെന്നും റാഷിദ് ഖാന്‍ പറഞ്ഞു. വിക്കറ്റ് എങ്ങനെയൊരുക്കിലായും യുഎയിലെ പിച്ച് സ്‌പിന്നര്‍മാര്‍ക്ക് ഗുണം ചെയ്യുന്നതാണ്.

പല മത്സരങ്ങളും സ്‌പിന്നര്‍മാര്‍ വരുതിയിലാക്കിയത് ഐപിഎല്ലില്‍ നമ്മള്‍ കണ്ടതാണ്. ലോക കപ്പിലും ഇത് തന്നെയാവും സംഭവിക്കുകയെന്നാണ് താന്‍ കരുതുന്നത്. മികച്ച സ്പിന്നർമാർ അവരുടെ ടീമിനെ വിജയിപ്പിക്കുമെന്നും റാഷിദ് പറഞ്ഞു. യുഎഇയിലെ മൂന്ന് വേദികളിലായി 14 ടി20 മത്സരങ്ങൾ കളിച്ച അഫ്ഗാനിസ്ഥാന് മുഴുവന്‍ മത്സരങ്ങളിലും വിജയിക്കാനായിട്ടുണ്ട്.

also read: 'വീട്ടിലെ മൂര്‍ച്ചയേറിയ കത്തിക്ക് വീരുവെന്നാണ് വിളിപ്പേര്'; സെവാഗിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സ്റ്റെയ്ൻ

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലാണ് അഫ്‌ഗാനിസ്ഥാന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യ, പാക്സ്ഥാന്‍, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും ഗ്രൂപ്പ് രണ്ടിന്‍റെ ഭാഗമാണ്. ഈ മാസം 25നാണ് അഫ്‌ഗാന്‍റെ ആദ്യ മത്സരം. അതേസമയം ഐപിഎല്ലിന്‍റെ 14ാം സീസണില്‍ സൺറൈസേഴ്സ് ഹൈദരാബാദിനായി 18 വിക്കറ്റുകളുള്‍ നേടാന്‍ താരത്തിനായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.