ചെന്നൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരായ ചരിത്ര ജയത്തിന് ശേഷം അഫ്‌ഗാനിസ്ഥാന്‍റെ വിജയാഘോഷങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ (Irfan Pathan Celebrated With Afghan Players). ചെപ്പോക്കില്‍ ബാബര്‍ അസമിന് കീഴില്‍ ഇറങ്ങിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ എട്ട് വിക്കറ്റിനാണ് അഫ്‌ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ഈ ലോകകപ്പില്‍ അഫ്‌ഗാന്‍റെ രണ്ടാം ജയമായിരുന്നു ഇത്.
പാകിസ്ഥാനെ തോല്‍പ്പിച്ച ശേഷമുള്ള അഫ്‌ഗാന്‍ താരങ്ങളുടെ വിജയാഘോഷങ്ങള്‍ക്കൊപ്പമായിരുന്നു ഇര്‍ഫാന്‍ പത്താനും ചേര്‍ന്നത്. സ്പിന്നര്‍ റഷിദ് ഖാനൊപ്പം നൃത്തം ചെയ്‌തുകൊണ്ടാണ് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ അഫ്‌ഗാന്‍ ആഘോഷങ്ങളുടെ ഭാഗമായി മാറിയത് (Irfan Pathan Dancing With Rashid Khan). ഇതിന്‍റെ ദൃശ്യങ്ങള്‍ തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പത്താന്‍ പങ്കുവച്ചിട്ടുണ്ട്.
'നല്‍കിയ ഉറപ്പ് റാഷിദ് ഖാന്‍ നിറവേറ്റി, എന്‍റെ വാക്ക് ഞാനും..' എന്ന ക്യാപ്‌ഷനോടെയാണ് ഇര്‍ഫാന്‍ പത്താന്‍ റാഷിദ് ഖാനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ദൃശ്യവും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
-
Rasid khan fulfilled his promise and I fulfilled mine. Well done guys @ICC @rashidkhan_19 pic.twitter.com/DKPU0jWBz9
— Irfan Pathan (@IrfanPathan) October 23, 2023 " class="align-text-top noRightClick twitterSection" data="
">Rasid khan fulfilled his promise and I fulfilled mine. Well done guys @ICC @rashidkhan_19 pic.twitter.com/DKPU0jWBz9
— Irfan Pathan (@IrfanPathan) October 23, 2023Rasid khan fulfilled his promise and I fulfilled mine. Well done guys @ICC @rashidkhan_19 pic.twitter.com/DKPU0jWBz9
— Irfan Pathan (@IrfanPathan) October 23, 2023
ചെന്നൈയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചതോടെ ലോകകപ്പില്‍ നാല് പോയിന്‍റ് സ്വന്തമാക്കാന്‍ അഫ്‌ഗാനിസ്ഥാനായിട്ടുണ്ട്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആറാമതാണ് അഫ്‌ഗാനിസ്ഥാന്‍. അതേസമയം, തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയെങ്കിലും പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ് പാകിസ്ഥാന്‍.
അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 282 റണ്‍സായിരുന്നു നേടിയത്. നായകന്‍ ബാബര്‍ അസമിന്‍റെയും (74) അബ്‌ദുള്ള ഷെഫീഖിന്‍റെയും (58) അര്‍ധസെഞ്ച്വറിയുടെ കരുത്തിലായിരുന്നു പാക് നിര ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കിയത്. അഫ്‌ഗാന് വേണ്ടി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റാണ് സ്വന്തമാക്കിയത്.
283 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്‌ഗാനിസ്ഥാന് വേണ്ടി റഹ്മാനുല്ല ഗുര്‍ബാസും (65) ഇബ്രാഹം സദ്രാനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ അഫ്‌ഗാനിസ്ഥാന്‍ സ്കോര്‍ കാര്‍ഡിലേക്ക് എത്തിയത് 130 റണ്‍സാണ്. 65 റണ്‍സ് നേടിയ ഗുര്‍ബാസിനെ 22-ാം ഓവറിലാണ് അഫ്‌ഗാന് നഷ്‌ടപ്പെടുന്നത്.
പിന്നാലെ എത്തിയ റഹ്‌മത്തുള്ള ഷായും (77 നോട്ട് ഔട്ട്) കരുതലോടെ കളിച്ചതോടെ അഫ്‌ഗാന്‍ അനായാസം ജയത്തിലേക്ക് നീങ്ങി. 87 റണ്‍സുമായി പുറത്തായ ഇബ്രാഹിം സദ്രാനാണ് അവരുടെ ടോപ് സ്കോറര്‍. ക്യാപ്‌റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി പുറത്താകാതെ 48 റണ്‍സ് നേടി അഫ്‌ഗാന്‍ ജയത്തില്‍ നിര്‍ണായകമായി (Afghanistan vs Pakistan Match Result).