ETV Bharat / sports

കൊവിഡ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ പഠാന്‍ സഹോദരന്മാര്‍ - ഇര്‍ഫാന്‍ പഠാന്‍

ഇരുവരും ചേര്‍ന്ന് സ്ഥാപിച്ച ക്രിക്കറ്റ് അക്കാദമി ഓഫ് പഠാന്‍സ് മുഖേനയാണ് പദ്ധതി നടപ്പാക്കുക.

sports  Yusuf Pathan  Irfan Pathan  കൊവിഡ് രോഗികള്‍  കൊവിഡ്  യൂസഫ് പഠാന്‍
കൊവിഡ് രോഗികള്‍ക്ക് ഭക്ഷണം നല്‍കാനൊരുങ്ങി പഠാന്‍ സഹോദരന്മാര്‍
author img

By

Published : May 5, 2021, 9:15 PM IST

ന്യൂഡല്‍ഹി: രാജ്യം കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വലയുന്നതിനിടെ ഡല്‍ഹിയിലെ കൊവിഡ് രോഗികള്‍ക്ക് ആശ്വാസവുമായി യൂസഫ് പഠാനും സഹോദരന്‍ ഇര്‍ഫാന്‍ പഠാനും. സൗത്ത് ഡല്‍ഹിയില്‍ നിരീക്ഷണത്തിലുള്ള കൊവിഡ് രോഗികളില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കുമെന്ന് താരങ്ങള്‍ അറിയിച്ചു.

ഇരുവരും ചേര്‍ന്ന് സ്ഥാപിച്ച ക്രിക്കറ്റ് അക്കാദമി ഓഫ് പഠാന്‍സ് മുഖേനയാണ് പദ്ധതി നടപ്പാക്കുക. കൊവിഡിനാല്‍ വലയുന്ന രാജ്യത്ത്, ആവശ്യമുള്ള ആളുകളെ ഒത്തുചേർന്ന് സഹായിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഇത് സംബന്ധിച്ച ട്വീറ്റില്‍ ഇര്‍ഫാന്‍ പറഞ്ഞു.

  • While the nation is in the midst of second wave of COVID-19, it becomes our responsibility to come together and assist the people in need. Taking inspiration from the same, Cricket Academy of Pathans (CAP) is going to provide free meals to COVID-19 affected people in South Delhi. pic.twitter.com/8Binh0HH2h

    — Irfan Pathan (@IrfanPathan) May 5, 2021 " class="align-text-top noRightClick twitterSection" data=" ">

read more: ടെസ്റ്റ് റാങ്കിങ്ങില്‍ 'റെക്കോഡ്' മുന്നേറ്റവുമായി റിഷഭ് പന്ത്

കഴിഞ്ഞ വര്‍ഷം രോഗവ്യാപനം രൂക്ഷമാകുന്നതിനിടെ 4,000 മാസ്കുകളും ഇരുവരും വിതരണം ചെയ്തിരുന്നു. അതേസമയം കഴിഞ്ഞ മാര്‍ച്ചില്‍ യൂസഫ് പഠാനും ഇര്‍ഫാന്‍ പഠാനും കൊവിഡ് ബാധിച്ചിരുന്നു. റോഡ് സേഫ്റ്റി സീരീസ് അവസാനിച്ചതോടെയാണ് ഇരു താരങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.