മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർ തോൽവികളിൽ വലയുന്ന മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി പേസർ ടൈമൽ മിൽസിന്‍റെ പരിക്ക്. കാൽക്കുഴക്കേറ്റ പരിക്കിനെ തുടർന്ന് ശേഷിക്കുന്ന മത്സരത്തിൽ നിന്ന് മിൽസി പിൻമാറി. ഇപ്പോൾ മിൽസിന് പകരക്കാരനായി ഒരു ബാറ്ററെ ടീമിലെത്തിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്.
-
Wishing our speedster Tymal Mills a rapid recovery 👊#OneFamily #DilKholKe #MumbaiIndians @tmills15 pic.twitter.com/c9w8ksK3GA
— Mumbai Indians (@mipaltan) May 5, 2022 " class="align-text-top noRightClick twitterSection" data="
">Wishing our speedster Tymal Mills a rapid recovery 👊#OneFamily #DilKholKe #MumbaiIndians @tmills15 pic.twitter.com/c9w8ksK3GA
— Mumbai Indians (@mipaltan) May 5, 2022Wishing our speedster Tymal Mills a rapid recovery 👊#OneFamily #DilKholKe #MumbaiIndians @tmills15 pic.twitter.com/c9w8ksK3GA
— Mumbai Indians (@mipaltan) May 5, 2022
-
Squad Update: Tristan Stubbs to replace Tymal Mills in #MumbaiIndians 2022 squad.#OneFamily #DilKholKe pic.twitter.com/kwSkrpvMct
— Mumbai Indians (@mipaltan) May 5, 2022 " class="align-text-top noRightClick twitterSection" data="
">Squad Update: Tristan Stubbs to replace Tymal Mills in #MumbaiIndians 2022 squad.#OneFamily #DilKholKe pic.twitter.com/kwSkrpvMct
— Mumbai Indians (@mipaltan) May 5, 2022Squad Update: Tristan Stubbs to replace Tymal Mills in #MumbaiIndians 2022 squad.#OneFamily #DilKholKe pic.twitter.com/kwSkrpvMct
— Mumbai Indians (@mipaltan) May 5, 2022
സൗത്ത് ആഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ട്രിസ്റ്റണ്‍ സ്റ്റബാസിനെയാണ് മുംബൈ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് താരത്തെ മുംബൈ സ്വന്തമാക്കിയത്. അടുത്തിടെ സിംബാബ്‌വെ എ ടീമിന് എതിരെ നടന്ന മത്സരത്തില്‍ സൗത്താഫ്രിക്കൻ എ ടീമിലാണ് 21 കാരനായ ട്രിസ്റ്റണ്‍ അരങ്ങേറിയത്. ഇതുവരെ 17 ടി20 മത്സരങ്ങളിൽ നിന്ന് 157.14 എന്ന സ്‌ട്രൈക്ക് റേറ്റിൽ 506 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്.
ALSO READ: അർജുൻ ടെണ്ടുൽക്കർക്ക് ഐപിഎല്‍ അരങ്ങേറ്റം?; മഹേല ജയവർധനയുടെ വെളിപ്പെടുത്തല്‍
അതേസമയം ഫോമില്ലാതെ വലയുന്ന മുംബൈ താരം ഇഷാൻ കിഷന് പകരം വിക്കറ്റ് കീപ്പർ കൂടിയായ ട്രിസ്റ്റണ്‍ സ്റ്റബാസിനെ പരിഗണിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ആഴ്‌ച ഒരു മത്സരം പോലും കളിക്കാനാവാതെ പരിക്ക് കാരണം പിൻമാറിയ മുഹമ്മദ് അർഷദ് ഖാന് പകരം സ്‌പിന്നർ കുമാർ കാർത്തികേയ സിങ്ങിനെ മുംബൈ ടീമിലെത്തിച്ചിരുന്നു.