മുംബെെ: ഐപിഎല്ലില്‍ 200 സിക്സുകള്‍ നേടുന്ന ഏഴാമത്തെ താരമായി ചെന്നെെ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്ന. സീസണിലെ 19ാമത് മത്സരത്തില്‍ ബാംഗ്ലൂരിനെതിരെയാണ് ചെന്നെെ താരത്തിന്‍റെ നേട്ടം. ബാംഗ്ലൂര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിനെ അതിര്‍ത്തി കടത്തിയാണ് റെയ്ന നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്.
-
Up & Away!@ImRaina has completed 200 sixes in #VIVOIPL and is the 7th batsman to do so. 👌https://t.co/wpoquMXdsr #CSKvRCB #VIVOIPL pic.twitter.com/YZr1gxT7PH
— IndianPremierLeague (@IPL) April 25, 2021 " class="align-text-top noRightClick twitterSection" data="
">Up & Away!@ImRaina has completed 200 sixes in #VIVOIPL and is the 7th batsman to do so. 👌https://t.co/wpoquMXdsr #CSKvRCB #VIVOIPL pic.twitter.com/YZr1gxT7PH
— IndianPremierLeague (@IPL) April 25, 2021Up & Away!@ImRaina has completed 200 sixes in #VIVOIPL and is the 7th batsman to do so. 👌https://t.co/wpoquMXdsr #CSKvRCB #VIVOIPL pic.twitter.com/YZr1gxT7PH
— IndianPremierLeague (@IPL) April 25, 2021
ഈ മത്സരത്തിന് മുന്നേ 199 സിക്സുകളാണ് താരം നേടിയത്. അതേസമയം മത്സരത്തില്‍ മൂന്ന് സിക്സുകള്‍ പായിക്കാന്‍ താരത്തിനായി. രോഹിത് ശര്‍മ, എംഎസ് ധോണി, വിരാട് കോലി എന്നിവര്‍ക്ക് പുറമെ ഈ നേട്ടം കെെവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് റെയ്ന.
READ MORE:വേഗത്തില്‍ 2,000 റണ്‍ ; കോലിയെ മറികടന്ന് ബാബര്‍ അസം
354 എണ്ണം പറത്തിയ ക്രിസ് ഗെയിലാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ കണ്ടെത്തിയത്. എബി ഡിവില്ലിയേഴ്‌സ് (240), രോഹിത് ശർമ (222), എംഎസ് ധോണി (217), വിരാട് കോലി (204), കീറോൺ പൊള്ളാർഡ് (202) എന്നിവരാണ് പുറകില്‍.