ETV Bharat / sports

താരലേലത്തിൽ ആരും ടീമിലെടുക്കാത്ത ജേസൺ റോയിയും ഐപിഎല്ലിന് - ipl

ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷിന് പകരമാണ് റോയിയെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്.

sports  jason roy  ഇംഗ്ലണ്ട് ഓപ്പണർ  ജേസൺ റോയി  ipl  sunrisers hyderabad
താരലേലത്തിൽ ആരും ടീമിലെടുക്കാത്ത ജേസൺ റോയിയും ഐപിഎല്ലിന്
author img

By

Published : Mar 31, 2021, 10:27 PM IST

മുംബെെ: താരലേലത്തിൽ ആരും ടീമിലെടുക്കാതിരുന്ന ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയിയും ഐപിഎല്ലിന്. സൺറൈസേഴ്സ് ഹൈദരാബാദാണ് ജേസൺ റോയിയെ സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷിന് പകരമാണ് റോയിയെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്. അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ് ഹെെദരാബാദ് താരത്തെ സ്വന്തമാക്കിയത്.

വ്യക്തിപരമായ കാരണങ്ങളാലാണ് മിച്ചൽ മാർഷ് ഐപിഎല്ലില്‍ നിന്നും പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. താരലേലത്തിൽ ആരും ടീമിലെടുക്കാതിരുന്നത് വലിയ നാണക്കേടായിപ്പോയെന്ന് നേരത്തെ റോയി ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് അംഗമായിരുന്ന താരം ഐപിഎല്ലിൽ നിന്നും അവസാന നിമിഷം പിൻമാറിയിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിനായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.