ETV Bharat / sports

IPL 2023 | വേഗത്തില്‍ തുടങ്ങി, പിന്നെ ഇഴഞ്ഞു; വിരാട് കോലിക്കെതിരെ വിമര്‍ശനവുമായി സൈമണ്‍ ഡൗള്‍ - ബാംഗ്ലൂര്‍ ലഖ്‌നൗ

ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ആദ്യ 25 പന്തില്‍ 42 റണ്‍സ് നേടാന്‍ വിരാട് കോലിക്ക് സാധിച്ചിരുന്നു. പിന്നീട് പത്ത് പന്തുകള്‍ നേരിട്ടാണ് കോലി 8 റണ്‍സ് സ്‌കോര്‍ ചെയ്‌തത്.

simon doull  virat kohli  simon doull against virat kohli  rcb vs lsg  ipl  ipl 2023  വിരാട് കോലി  സൈമണ്‍ ഡൗള്‍  ഐപിഎല്‍  ബാംഗ്ലൂര്‍ ലഖ്‌നൗ  ഐപിഎല്‍ 2023
Simon Doull against Virat Kohli
author img

By

Published : Apr 11, 2023, 11:36 AM IST

ബെംഗളൂരു: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ജയന്‍റ്‌സിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബിക്ക് വിരാട് കോലിയും നായകന്‍ ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് മികച്ച തുടക്കമായിരുന്നു സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 56 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ആര്‍സിബി ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലെസിസ് തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ വിരാട് കോലിയാണ് ലഖ്‌നൗ ബോളര്‍മാരെ കടന്നാക്രമിച്ച് റണ്‍സ് ഉയര്‍ത്തിയത്.

മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ കോലി 44 പന്തില്‍ 61 റണ്‍സ് നേടിയാണ് പുറത്തായത്. നാല് ഫോറും നാല് സിക്‌സറും അടങ്ങിയതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. ഐപിഎല്‍ 2023ലെ താരത്തിന്‍റെ രണ്ടാം അര്‍ധസെഞ്ച്വറി കൂടിയായിരുന്നു ഇത്.

ലഖ്‌നൗവിനെതിരെ 35 പന്തിലാണ് വിരാട് കോലി അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആദ്യം നേരിട്ട 25 പന്തില്‍ നിന്നും 42 റണ്‍സ് കോലി സ്‌കോര്‍ ചെയ്‌തിരുന്നു. പിന്നാലെ അടുത്ത എട്ട് റണ്‍സ് നേടാനായി 10 പന്താണ് കോലിക്ക് കളിക്കേണ്ടി വന്നത്.

കോലിയുടെ സ്കോറിങ്ങിന്‍റെ വേഗതയില്‍ കുറവുണ്ടായതിന് പിന്നാലെ താരത്തിനെതിരെ വിമര്‍ശനവുമായി മുന്‍ ന്യൂസിലന്‍ഡ് താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൗള്‍ രംഗത്തെത്തിയിരുന്നു. വ്യക്തിഗത നേട്ടത്തിലേക്കെത്തുന്നതിനെ കുറിച്ച് കോലിക്ക് ആശങ്കയുണ്ടെന്ന് സൈമണ്‍ ഡൗള്‍ പറഞ്ഞു. മത്സരത്തിന്‍റെ തത്സമയ സംപ്രേഷണത്തിനിടെയാണ് ഡൗളിന്‍റെ പ്രതികരണം.

'ഒരു ട്രെയിന്‍റെ വേഗത്തിലാണ് കോലി തന്‍റെ ഇന്നിങ്‌സ് തുടങ്ങി വച്ചത്. മികച്ച ധാരാളം ഷോട്ടുകള്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ 42 ല്‍ നിന്നും 50 എന്ന സ്‌കോറിലേക്ക് എത്താന്‍ വിരാടിന് പത്ത് പന്തുകളാണ് ഇവിടെ നേരിടേണ്ടി വന്നത്.

ഒരു നാഴികകല്ലിലേക്ക് എത്തുന്നതിനെ കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ട്. ഈ മത്സരത്തില്‍ അത്തരം ചിന്തകള്‍ക്ക് ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പ്രത്യേകിച്ച് പത്ത് വിക്കറ്റും ശേഷിക്കെ ആക്രമിച്ച് കളിക്കുകയാണ് വേണ്ടത്' സൈമണ്‍ ഡൗള്‍ അഭിപ്രായപ്പെട്ടു.

Also Read: IPL 2023 | പവര്‍പ്ലേയിലെ തൂക്കിയടി ; വമ്പന്‍ നേട്ടവുമായി വിരാട് കോലി

രവി ബിഷ്‌ണോയി എറിഞ്ഞ ഒന്‍പതാം ഓവറില്‍ സിംഗിളെടുത്താണ് കോലി മത്സരത്തില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അതേസമയം, വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ അര്‍ധസെഞ്ച്വറികളുടെ കരുത്തിലാണ് ലഖ്‌നൗവിനെതിരെ ആര്‍സിബി 212 റണ്‍സ് സ്വന്തമാക്കിയത്. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയ മാക്‌സ്‌വെല്ലും നായകന്‍ ഡുപ്ലെസിസും ചേര്‍ന്നാണ് ടീം ടോട്ടല്‍ 200 കടത്തിയത്.

ഡുപ്ലെസിസ് 46 പന്തില്‍ 79 റണ്‍സുമായി പുറത്താകാതെ നിന്നു. 29 പന്തില്‍ 59 റണ്‍സടിച്ചാണ് മാക്‌സ്‌വെല്‍ പുറത്തായത്. മറുപടി ബാറ്റിങ്ങില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെയും നിക്കോളസ് പുരാന്‍റെയും അര്‍ധസെഞ്ച്വറികളാണ് ലഖ്‌നൗവിന് ജയമൊരുക്കിയത്. സ്റ്റോയിനിസ് 30 പന്തില്‍ 65 റണ്‍സ് നേടിയപ്പോള്‍ പുരാന്‍ 19 പന്തില്‍ 62 റണ്‍സാണ് അടിച്ചുകൂട്ടിയത്.

Also Read: IPL 2023 | പാളിയ മങ്കാദിങ്, കിട്ടാത്ത റണ്‍ ഔട്ട്; അവസാന ഓവറിലെ അവസാന പന്തിലും തീരാത്ത ത്രില്ലര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.