ETV Bharat / sports

നല്‍കിയ കോടികള്‍ക്ക് മറുപടി നല്‍കി മോറിസ്; രാജസ്ഥാന് തകര്‍പ്പൻ ജയം - ഡല്‍ഹി ക്യാപിറ്റല്‍സ്

18 പന്തില്‍ നാല് സിക്‌സുകളുടെ അകമ്പടിയോടെ 36 റണ്‍സെടുത്താണ് മോറിസ് ടീമിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.

rr vs dc match result  ipl result  ipl latest news  ഐപിഎല്‍ വാര്‍ത്തകള്‍  രാജസ്ഥാൻ റോയല്‍സ്  ഡല്‍ഹി ക്യാപിറ്റല്‍സ്  ഐപിഎല്‍ റിസല്‍ട്ട്
നല്‍കിയ കോടികള്‍ക്ക് മറുപടി നല്‍കി മോറിസ്; രാജസ്ഥാൻ തകര്‍പ്പൻ ജയം
author img

By

Published : Apr 16, 2021, 12:30 AM IST

Updated : Apr 16, 2021, 1:25 AM IST

മുംബൈ: 16.25 കോടി മുടക്കി ദക്ഷിണാഫ്രിക്കൻ താരം ക്രിസ്‌ മോറിസിനെ എന്തിന് രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കി. 2021 സീസണിലേക്കുള്ള താരലേലത്തിന് പിന്നാലെ ഉയര്‍ന്ന ചോദ്യത്തിന് ഒടുവില്‍ മറുപടി. താരത്തിന്‍റെ തകര്‍പ്പൻ ബാറ്റിങ്ങിന്‍റെ കരുത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മൂന്ന് വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം. 18 പന്തില്‍ നാല് സിക്‌സുകളുടെ അകമ്പടിയോടെ 36 റണ്‍സെടുത്താണ് മോറിസ് ടീമിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്‌ത് രാജസ്ഥാൻ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലെ നാലാം പന്ത് സിക്‌സറിന് പറത്തിയ ക്രിസ് മോറിസിലൂടെ രാജസ്ഥാൻ മറികടന്നു. സീസണില്‍ രാജസ്ഥാൻ റോയല്‍സിന് ആദ്യ ജയവും ഡല്‍ഹി ക്യാപിറ്റല്‍സിന് ആദ്യ തോല്‍വിയും.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഡല്‍ഹിയുടെ തുടക്കം പാളി. ടീം സ്‌കോര്‍ 37ല്‍ എത്തിയപ്പോഴേക്കും നാല് കരുത്തരെ ഡല്‍ഹിക്ക് നഷ്‌ടമായി. പൃഥ്വി ഷാ (2), ശിഖര്‍ ധവാൻ (9), അജിങ്ക്യ രഹാനെ (8), സ്‌റ്റോയിണിസ് (0) എന്നിവര്‍ വന്നപോലെ മടങ്ങിയപ്പോള്‍ ടീം വിറച്ചു. ശിഖര്‍ ധവാനെ പുറത്താക്കാൻ സഞ്‌ജു എടുത്ത അവിശ്വസനീയ ക്യാച്ച് ഏറെ ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ സാഹചര്യം മനസിലാക്കി കളിച്ച ക്യാപ്‌റ്റൻ റിഷഭ് പന്ത് മറുവശത്തുണ്ടായിരുന്നു. 32 പന്തില്‍ 51 റണ്‍സെടുത്ത പന്തിന് പിന്തുണയുമായി ലളിത് യാദവും (20), ടോം കുറാനും (21) പിടിച്ചുനിന്നു. ക്രിസ്‌ വോക്‌സ് 15 റണ്‍സെടുത്ത് പുറത്താകാതെ നിന്നതോടെ ടീം സ്കോര്‍ കഷ്‌ടിച്ച് 147ല്‍ എത്തി.

നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജയദേവ് ഉനദ്‌ഘട്ടിന്‍റെ പ്രകടനാണ് ഡല്‍ഹിയെ തകർത്തത്. മുസ്‌തഫിസുർ രണ്ട് വിക്കറ്റും ക്രിസ് മോറിസ് ഒരു വിക്കറ്റും സ്വന്തമാക്കി.

ഡല്‍ഹിയുടെ അതേ അവസ്ഥയായിരുന്നു രാജസ്ഥാനും സ്കോര്‍ ബോര്‍ഡ് 42ല്‍ എത്തിയപ്പോഴേക്കും മുൻ നിരയിലെ അഞ്ച് ബാറ്റ്‌സ്‌മാൻമാരും പുറത്ത്. ജോസ് ബട്‌ലര്‍ (2) മനൻ വോറ (9), സഞ്‌ജു സാംസണ്‍ (4) ശിവം ദുബെ (2) എന്നിവര്‍ക്കാര്‍ക്കും രണ്ടക്കം കടക്കാനായില്ല. എന്നാല്‍ 43 പന്തില്‍ 62 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ ടീമിന് പ്രതീക്ഷ നല്‍കി. എന്നാല്‍ മില്ലറിന് പിന്തുണ കൊടുക്കാൻ മറ്റ് താരങ്ങള്‍ക്ക് സാധിച്ചില്ല. പതിനാറാം ഓവറിന്‍റെ അവസാന പന്തില്‍ മില്ലര്‍ പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 104ല്‍ എത്തിയതെയുണ്ടായിരുന്നുള്ളു.

രാജസ്ഥാൻ ആരാധകര്‍ തോല്‍വി മണത്ത അവസരത്തിലായിരുന്നു ക്രിസ്‌ മോറിസിന്‍റെ സ്‌ഫോടനം. അവസാന രണ്ട് ഓവറില്‍ 27 റണ്‍സായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. പിന്നീടുള്ള പത്ത് പന്തുകളില്‍ നാല് സിക്‌സറാണ് ക്രിസ് മോറിസിന്‍റെ ബാറ്റില്‍ നിന്ന് പറന്നത് ഒടുവില്‍ 18 പന്തില്‍ 36 റണ്‍സെടുത്ത മോറിസ് ടീമിന് വിജയ തീരത്തെത്തിച്ചു. മൂന്ന് വിക്കറ്റെടുത്ത അവേഷ് ഖാനും രണ്ട് വിക്കറ്റ് വീതമെടുത്ത ക്രിസ്‌ വോക്‌സും. കഗീസോ റബാഡയുമാണ് രാജസ്ഥാന്‍റെ മുൻനിരയെ തകര്‍ത്തത്.

Last Updated : Apr 16, 2021, 1:25 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.