ലഖ്‌നൗ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്‍റെ 16-ാം സീസണില്‍ വീണ്ടുമൊരു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ നല്‍കി കാലാവാസ്ഥ റിപ്പോര്‍ട്ട്. മത്സരം മഴ തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ലഖ്‌നൗവിന്‍റെ തട്ടകമായ ഏക്‌നാ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം തുടങ്ങേണ്ടത്.
എന്നാല്‍ പ്രദേശത്ത് മഴ പെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ലഖ്‌നൗവില്‍ ദിവസം മുഴുവന്‍ മഴ പ്രവചിച്ചിട്ടുണ്ട്. ദിവസം മുഴുവനും 50 ശതമാനത്തിലധികം മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ആരാധകര്‍ക്ക് പ്രതീക്ഷയ്‌ക്ക് വക നല്‍കുന്ന കാര്യമെന്തെന്നാല്‍ രാത്രിയില്‍ മഴ പെയ്യാനുള്ള സാധ്യത ഗണ്യമായി കുറയുന്നുണ്ടെന്നാണ്.
വൈകിട്ട് ഏഴര മുതല്‍ക്ക് രാത്രി പത്തര വരെ മഴയ്ക്കുള്ള സാധ്യത 17-24% മാത്രമാണ്. എന്നിരുന്നാലും, രാത്രിയുടെ അവസാനത്തിൽ മഴയ്ക്കുള്ള സാധ്യത 40% ന് മുകളിലാണ്. ഇതോടെ വൈകിട്ട് മഴയൊഴിഞ്ഞ് കളി ആരംഭിച്ചാലും മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ തടസം നേരിട്ടേക്കാം.
-
Ekana cricket stadium#RCBVSLSG pic.twitter.com/8hosMIeegK
— Bhadohi Wallah (@Mithileshdhar) May 1, 2023 " class="align-text-top noRightClick twitterSection" data="
">Ekana cricket stadium#RCBVSLSG pic.twitter.com/8hosMIeegK
— Bhadohi Wallah (@Mithileshdhar) May 1, 2023Ekana cricket stadium#RCBVSLSG pic.twitter.com/8hosMIeegK
— Bhadohi Wallah (@Mithileshdhar) May 1, 2023
16-ാം സീസണില്‍ തങ്ങളുടെ ഒമ്പതാം മത്സരത്തിനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇറങ്ങുന്നത്. കളിച്ച എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവുമായി പത്ത് പോയിന്‍റുള്ള ലഖ്‌നൗ പോയിന്‍റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. നാല് വിജയങ്ങളുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എട്ട് പോയിന്‍റുമായി ആറാമതുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
ഇന്ന് ജയം പിടിച്ചാല്‍ ടൂര്‍ണമെന്‍റില്‍ മുന്നേറ്റമുറപ്പിക്കാനാവും ഇരു ടീമുകളും ലക്ഷ്യം വയ്‌ക്കുകയെന്നുറപ്പ്. ഇതിനപ്പുറം നേരത്തെ ചിന്നസ്വാമിയില്‍ ഏറ്റുമുട്ടിയപ്പോള്‍ തോല്‍പ്പിച്ചതിന്‍റെ കണക്ക് ലഖ്‌നൗവിനോട് തീര്‍ക്കാനും ബാംഗ്ലൂരിനുണ്ട്. ചിന്നസ്വാമിയില്‍ ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ 213 റണ്‍സിന്‍റെ വമ്പന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും അവസാന പന്തില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു ലഖ്‌നൗ മറികടന്നത്.
കളിച്ച അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ വിജയ വഴിലേക്ക് തിരികെയെത്താന്‍ ബാംഗ്ലൂരിന് ഇന്നത്തെ മത്സരം പിടിച്ചേ മതിയാവൂ. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ പ്രകടനത്തില്‍ ടീമിന് വമ്പന്‍ പ്രതീക്ഷയുണ്ട്.
മധ്യനിര ബാറ്റര്‍മാരും മുഹമ്മദ് സിറാജ് ഒഴികെയുള്ള ബോളര്‍മാരും മികച്ച പ്രകടനം നടത്താത്തതാണ് ബാംഗ്ലൂരിന്‍റെ പ്രധാന ആശങ്ക. ജോഷ് ഹേസല്‍വുഡ് മടങ്ങിയെത്തുന്നത് ടീമിന് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കാം. മറുവശത്ത് കെയ്ൽ മെയേഴ്‌സ്, മാര്‍ക്കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി, നിക്കോളാസ് പുരാന്‍ തുടങ്ങിയവരുടെ ഫോമില്‍ ലഖ്‌നൗവിന് വമ്പന്‍ പ്രതീക്ഷയുണ്ട്.
നായകന്‍ കെഎല്‍ രാഹുലിന്‍റെ മെല്ലെപ്പോക്കിന് കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും മെയേഴ്‌സിന്‍റെ വെടിക്കെട്ടിന്‍റെ മികവിലാണ് ആദ്യ ഓവറുകളില്‍ സംഘം റണ്‍സടിച്ച് കൂട്ടുന്നത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ സ്റ്റോയിനിസിന് ഇന്ന് കളിക്കാന്‍ കഴിയുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സ്റ്റോയിനിസ് ഇല്ലെങ്കില്‍ ക്വിന്‍റണ്‍ ഡി കോക്ക് പ്ലേയിങ് ഇലവനിലെത്തിയേക്കാം.
ALSO READ: IPL 2023: മുംബൈ ജയിച്ചിരിക്കാം, പക്ഷെ.. എല്ലാം ശരിയായിട്ടില്ല; അപകടം ചൂണ്ടിക്കാട്ടി റോബിന്‍ ഉത്തപ്പ