ETV Bharat / sports

IPL 2023 | ബാംഗ്ലൂരിന് പരിക്കിന്‍റെ ലോക്ക്; വിജയത്തുടക്കത്തിന് പിന്നാലെ സ്റ്റാര്‍ ബാറ്റര്‍ പരിക്കേറ്റ് പുറത്ത്

ടോപ് ഓര്‍ഡര്‍ ബാറ്റര്‍ രജത് പടിദാര്‍ ഐപിഎല്‍ 2023 സീസണില്‍ നിന്നും പുറത്തായതായി അറിയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.

Royal Challengers Bangalore  Rajat Patidar Ruled Out Of IPL 2023  Rajat Patidar injury  Rajat Patidar  IPL 2023  IPL  Royal Challengers Bangalore twitter  ഐപിഎല്‍ 2023  ഐപിഎല്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  രജത് പടിദാര്‍  രജത് പടിദാര്‍ പരിക്ക്
ബാംഗ്ലൂരിന് വമ്പന്‍ തിരിച്ചടി
author img

By

Published : Apr 4, 2023, 7:01 PM IST

ബെംഗളൂരു: ഐപിഎല്ലിന്‍റെ 16ാം സീസണില്‍ മിന്നും തുടക്കം കറിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അല്‍പം സങ്കടകരമായ വാര്‍ത്തയാണ് ഫ്രാഞ്ചൈസിയെ തേടിയെത്തിയിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ടീമിന്‍റെ സ്റ്റാര്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ രജത് പടിദാര്‍ ഐപിഎല്‍ സീസണില്‍ നിന്നും പുറത്തായിരിക്കുകയാണ്.

  • Unfortunately, Rajat Patidar has been ruled out of #IPL2023 due to an Achilles Heel injury. 💔

    We wish Rajat a speedy recovery and will continue to support him during the process. 💪

    The coaches and management have decided not to name a replacement player for Rajat just yet. 🗒️ pic.twitter.com/c76d2u70SY

    — Royal Challengers Bangalore (@RCBTweets) April 4, 2023 " class="align-text-top noRightClick twitterSection" data=" ">

കാലിന്‍റെ ഉപ്പൂറ്റിക്ക് പരിക്കേറ്റതാണ് 29കാരനായ പടിദാറിന് തിരിച്ചടിയായത്. താരത്തിന് എത്രയും വേഗം സുഖം പ്രപിക്കട്ടെയെന്ന് ആശംസിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. രജതിന് പകരക്കാരനായി മറ്റൊരു താരത്തെ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് പരിശീലകരും മാനേജ്‌മെന്‍റും തീരുമാനിച്ചിരിക്കുന്നതെന്നും ഈ ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

Royal Challengers Bangalore  Rajat Patidar Ruled Out Of IPL 2023  Rajat Patidar injury  Rajat Patidar  IPL 2023  IPL  Royal Challengers Bangalore twitter  ഐപിഎല്‍ 2023  ഐപിഎല്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  രജത് പടിദാര്‍  രജത് പടിദാര്‍ പരിക്ക്
രജത് പടിദാര്‍

"നിർഭാഗ്യവശാൽ, കാലിന്‍റെ ഉപ്പൂറ്റിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഐപിഎല്ലിന്‍റെ 2023 സീസണില്‍ രജത് പടിദാറിന് കളിക്കാന്‍ കഴിയില്ല. രജതിന് എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു,

താരത്തിനെ പിന്തുണയ്ക്കുന്നത് തുടരും. രജതിന് പകരക്കാരനായി മറ്റൊരു താരത്തിന്‍റെ പേരു നല്‍കേണ്ടതില്ലെന്നാണ് പരിശീലകരും മാനേജ്മെന്‍റും ഇതുവരെ തീരുമാനിച്ചിരിക്കുന്നത്" റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ട്വീറ്റ് ചെയ്‌തു.

കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമായ പ്രകടനമായിരുന്നു പടിദാര്‍ നടത്തിയത്. എട്ട് മത്സരങ്ങളില്‍ നിന്നും 55.50 ശരാശരിയില്‍ 333 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. രണ്ട് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഉള്‍പ്പെടെയായിരുന്ന താരത്തിന്‍റെ പ്രകടനം.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ ആദ്യ എലിമിനേറ്ററില്‍ ബംഗ്ലൂരിനെ ജയിപ്പിച്ചത് പടിദാറിന്‍റെ സെഞ്ചുറി മികവായിരുന്നു. അന്ന് വെറും 49 പന്തിലായിരുന്നു താരം മൂന്നക്കം കടന്നത്. ഒരു അണ്‍ക്യാപ്‌ഡ് താരത്തിന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറി പ്രകടനമാണിത്.

ഈ സീസണില്‍ ബാംഗ്ലൂര്‍ ക്യാമ്പില്‍ ചേരുന്നതിന് മുന്നെ തന്നെ രജതിന് പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് ആദ്യ മത്സരങ്ങള്‍ താരത്തിന് നഷ്‌ടമാവുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ട്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് പടിദാറുള്ളത്.

പരിക്കിനെ തുടര്‍ന്ന് ടീമിന്‍റെ ഇംഗ്ലീഷ് താരം വില്‍ ജാക്‌സ് ഐപിഎല്ലില്‍ നിന്നും പിന്മാറിയിരുന്നു. ന്യൂസിലന്‍ഡ് താരം മൈക്കല്‍ ബ്രേസ്‌വെല്ലാണ് പകരക്കാരനായെത്തിയത്. പരിക്കിന്‍റെ പിടിയിലുള്ള ഓസീസ് പേസര്‍ ജോഷ് ഹേസൽവുഡിനും ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിട്ടില്ല.

ഏപ്രില്‍ അവസാനവാരത്തോടെ ഓസീസ് താരം എത്തിയേക്കുമെന്ന് സൂചനകളുണ്ട്. അതേസമയം തിങ്കളാഴ്ച, മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ പേസര്‍ റീസ് ടോപ്ലിയുടെ വലത് തോളിന് പരിക്കേറ്റിരുന്നു. താരത്തിന്‍റെ പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ എട്ട് വിക്കറ്റിനായിരുന്നു ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 171 റണ്‍സെടുത്തപ്പോള്‍ 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സെടുത്താണ് ബാംഗ്ലൂര്‍ മറുപടി നല്‍കിയത്. വിരാട് കോലി, ഫാഫ്‌ ഡുപ്ലെസിസ് എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയായിരുന്നു സംഘത്തിന് മിന്നും വിജയം ഒരുക്കിയത്.

49 പന്തില്‍ 82* റൺസ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയായിരുന്നു ബംഗ്ലൂരിന്‍റെ ടോപ് സ്‌കോറര്‍. 43 പന്തില്‍ 73 റണ്‍സായിരുന്നു ഫാഫ്‌ ഡുപ്ലെസിസ് നേടിയത്. അതേസയമം വ്യാഴാഴ്‌ച കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന് എതിരെയാണ് ബാംഗ്ലൂരിന്‍റെ അടുത്ത മത്സരം.

ALSO READ: 'മുംബൈക്ക് ഫൈനലിന് അടുത്ത് പോലും എത്താന്‍ കഴിയില്ല'; രോഹിത്തിനേയും സംഘത്തേയും എടുത്തിട്ടലക്കി ടോം മൂഡി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.