ETV Bharat / sports

IPL 2023 | സിക്‌സര്‍ 'ഹിറ്റ്‌മാന്‍' രോഹിത് ശര്‍മ; പന്ത് 'അതിര്‍ത്തി' കടത്തി ചരിത്രനേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് നായകന്‍

ഐപിഎല്‍ സിക്‌സര്‍ വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമനാണ് രോഹിത് ശര്‍മ. ക്രിസ് ഗെയ്‌ല്‍ (357 സിക്‌സ്), എ ബി ഡിവില്ലിയേഴ്‌സ് (251 സിക്‌സ്) എന്നിവരാണ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍

rohit sharma  rohit sharma six records  first indian player to hit 250 sixes in ipl  ipl  IPL 2023  Mumbai Indians  MI vs PBKS  രോഹിത് ശര്‍മ്മ  രോഹിത് ശര്‍മ്മ സിക്‌സ് റെക്കോഡ്  ഐപിഎല്‍  ഐപിഎല്‍ സിക്‌സ് റെക്കോഡ്  മുംബൈ ഇന്ത്യന്‍സ്  പഞ്ചാബ് കിങ്‌സ്
RG sharma
author img

By

Published : Apr 23, 2023, 2:57 PM IST

മുംബൈ: അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി 'ഹിറ്റ്‌മാന്‍' രോഹിത് ശര്‍മ. ഇന്നലെ മൂന്ന് സിക്‌സറുകള്‍ പറത്തിയതോടെ ഐപിഎല്ലില്‍ 250 സിക്‌സുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ മാറിയത്. ഐപിഎല്ലിലെ സിക്‌സ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമനാണ് രോഹിത്.

ഇന്നലെ പഞ്ചാബ് ഉയര്‍ത്തിയ 214 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സിനായി ഓപ്പണറായി ക്രീസിലെത്തിയ നായകന്‍ രോഹിത് 27 പന്തില്‍ 44 റണ്‍സടിച്ചാണ് മടങ്ങിയത്. മൂന്ന് സിക്‌സിനൊപ്പം നാല് ഫോറും അടങ്ങിയതായിരുന്നു രോഹിതിന്‍റെ ഇന്നിങ്‌സ്. ഈ മത്സരത്തിനിറങ്ങും മുന്‍പ് ഐപിഎല്‍ കരിയറില്‍ 247 സിക്‌സറുകളായിരുന്നു മുംബൈ നായകന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്.

ഐപിഎല്‍ സിക്‌സര്‍ വേട്ടക്കാരുടെ പട്ടികയില്‍ ക്രിസ് ഗെയില്‍, എ ബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ മാത്രമാണ് ഇനി രോഹിത്തിന് മുന്നിലുള്ളത്. ഐപിഎല്ലിലെ 142 മത്സരങ്ങളില്‍ നിന്നും 357 സിക്‌സര്‍ പറത്തിയിട്ടുള്ള വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയിലാണ് പട്ടികയിലെ ഒന്നാമന്‍. രണ്ടാമതുള്ള എ ബി ഡിവില്ലിയേഴ്‌സിന്‍റെ അക്കൗണ്ടില്‍ 184 മത്സരങ്ങളില്‍ നിന്നും നേടിയ 251 സിക്‌സറുകളാണ് ഉള്ളത്.

35 കാരനായ രോഹിത് ശര്‍മ ഈ സീസണില്‍ തന്നെ മുന്‍ ആര്‍സിബി താരം എ ബി ഡിവില്ലിയേഴ്‌സിനെ പിന്നിലാക്കി രണ്ടാമതെത്തുമെന്നുറപ്പാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി, ആര്‍സിബിയുടെ വിരാട് കോലി എന്നിവര്‍ ഈ പട്ടികയില്‍ നിലവില്‍ രോഹിത്തിന് പിന്നിലായി നാലും അഞ്ചും സ്ഥാനത്താണ്.

Also Read: IPL 2023 | വിരാട് കോലിയും സഞ്‌ജു സാംസണും നേര്‍ക്കുനേര്‍ ; ചിന്നസ്വാമിയില്‍ ഇന്ന് 'റോയല്‍' പോരാട്ടം

240 മത്സരങ്ങളില്‍ നിന്നായി എംഎസ് ധോണി 235 സിക്‌സറുകള്‍ നേടിയപ്പോള്‍ വിരാട് കോലി 229 മത്സരങ്ങളില്‍ നിന്ന് അത്ര തന്നെ സിക്‌സുകളും പായിച്ചു. 169 സിക്‌സറുകള്‍ ഐപിഎല്ലില്‍ അടിച്ചുപറത്തിയിട്ടുള്ള സഞ്‌ജു സാംസണ്‍ ഈ പട്ടികയിലെ 12-ാം സ്ഥാനക്കാരനാണ്.

ഈ സീസണിലെ സിക്‌സടിക്കാരുടെ പട്ടികയില്‍ 14-ാം സ്ഥാനമാണ് രോഹിത് ശര്‍മയ്‌ക്ക്. ആറ് മത്സരങ്ങളില്‍ നിന്നും 179 റണ്‍സ് നേടിയ ഹിറ്റ്മാന്‍ 10 സിക്‌സ് മാത്രമാണ് ഇതുവരെ അതിര്‍ത്തി കടത്തിയത്. 23 സിക്‌സ് പായിച്ചിട്ടുള്ള ഫാഫ് ഡുപ്ലെസിസ് ആണ് ഈ പട്ടികയിലെ ഒന്നാമന്‍.

അതേസമയം, പഞ്ചാബ് കിങ്‌സിനെതിരായ ആവേശകരമായ മത്സരത്തില്‍ 13 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടത്. വാങ്കഡെയില്‍ ആദ്യം ബാറ്റ് ചെയ്‌ത് പഞ്ചാബ് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 201 റണ്‍സ് എടുക്കാനെ ആയുള്ളൂ. നാല് വിക്കറ്റ് വീഴ്‌ത്തിയ അര്‍ഷ്‌ദീപ് സിങ്ങാണ് കൈവിട്ട കളി പഞ്ചാബിനായി തിരികെപ്പിടിച്ചത്.

More Read: IPL 2023 | വാങ്കഡെയില്‍ 'കൊടുങ്കാറ്റായി' അര്‍ഷ്‌ദീപ് സിങ്‌ ; നേടിയത് നാല് വിക്കറ്റ്, തകര്‍ത്തത് മുംബൈയുടെ സ്വപ്‌നങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.