അഹമ്മദാബാദ്: ബോളർമാരുടെ മികവിൽ ബാംഗ്ലൂരിനെ എറിഞ്ഞു വീഴ്ത്തി പഞ്ചാബ് കിങ്സ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്സിന് 34 റൺസിന്‍റെ ജയം. പഞ്ചാബ് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസേ എടുക്കാനെ സാധിച്ചുള്ളൂ.
നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ഹർപ്രീത് ബ്രാറാണ് ബാംഗ്ലൂരിന്‍റെ മുൻനിര ബാറ്റ്മാൻ മാരെ തകർത്തത്. ഗ്ലെൻ മാക്സ്‌വെൽ,വിരാട് കോലി, എബി ഡിവില്ലേഴ്സ് എന്നിവരുടെ വിക്കറ്റുകളാണ് ഹർപ്രീത് ബ്രാർ നേടിയത്. രവി ബിഷ്ണോയ് രണ്ടു വിക്കറ്റും റൈലി മെറിഡത്ത്, ക്രിസ് ജോർദാൻ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 34 പന്തിൽ 35 റൺസ് നേടിയ വിരാട് കോലിയാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറർ.
Also read:'നെടുന്തൂണായി രാഹുല്‍'; ബാംഗ്ലൂരിന് 180 റണ്‍സ് വിജയ ലക്ഷ്യം