ETV Bharat / sports

IPL 2023 | കോലി ചാന്‍റുകള്‍ ആസ്വദിച്ചു, മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവ പ്രചോദനവുമായി : നവീന്‍ ഉല്‍ ഹഖ് - മുംബൈ ഇന്ത്യന്‍സ്

വിരാട് കോലിയുമായി തമ്മിലുടക്കിയ ശേഷം ലഖ്‌നൗ കളിച്ച മത്സരങ്ങളില്‍ നവീന്‍ ഉല്‍ ഹഖ് പന്തെറിയാനെത്തിയപ്പോഴെല്ലാം വിരാട് കോലി വാഴ്ത്തുക്കളോടെയാണ് ആരാധകര്‍ താരത്തെ വരവേറ്റത്. മുംബൈ ഇന്ത്യന്‍സിനോട് ഐപിഎല്‍ എലിമിനേറ്ററില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് നവീന്‍, ആരാധകരുടെ പെരുമാറ്റത്തില്‍ തന്‍റെ പ്രതികരണം വ്യക്തമാക്കിയത്.

Etv Bharat
Etv Bharat
author img

By

Published : May 25, 2023, 2:43 PM IST

ചെന്നൈ : ഐപിഎല്‍ പതിനാറാം പതിപ്പില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ അവസാന മത്സരങ്ങളില്‍ നവീന്‍ ഉല്‍ ഹഖ് പന്തെറിയാനെത്തിയപ്പോഴെല്ലാം ഗാലറികളില്‍ നിന്നും 'വിരാട് കോലി' ചാന്‍റുകളാണ് (അനുകൂല മുദ്രാവാക്യങ്ങള്‍) അഫ്‌ഗാന്‍ താരത്തെ വരവേറ്റിരുന്നത്. ചെപ്പോക്കില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നവീന്‍ പന്തെറിയാനെത്തിയപ്പോഴും ആരാധകര്‍ ഇതാവര്‍ത്തിച്ചു. ഏകന സ്റ്റേഡിയത്തില്‍ നവീനും വിരാടും തമ്മിലുരസിയതിന് പിന്നാലെയായിരുന്നു ഇതിന്‍റെയെല്ലാം തുടക്കം.

മെയ്‌ ഒന്നിന് ഏകന സ്റ്റേഡിയത്തില്‍ ലഖ്‌നൗവും ബാംഗ്ലൂരും തമ്മിലേറ്റുമുട്ടിയ മത്സരത്തില്‍ വിരാട് കോലിയും നവീന്‍ ഉല്‍ ഹഖും വാക്‌പോരിലേര്‍പ്പെട്ടിരുന്നു. ലഖ്‌നൗ ഇന്നിങ്‌സില്‍ നവീന്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ വിരാട് കോലി ആദ്യം അഫ്‌ഗാന്‍ താരത്തെ സ്ലെഡ്‌ജ് ചെയ്‌തു. പിന്നീട് മത്സരം അവസാനിപ്പിച്ച് മടങ്ങവെ താരങ്ങള്‍ തമ്മില്‍ ഹസ്‌തദാനം ചെയ്യുന്നതിനിടെ വിരാടിനോട് ദേഷ്യപ്പെട്ട് സംസാരിച്ച താരം പിന്നീട് കോലിയുടെ കൈ തട്ടി മാറ്റി.

ഈ മത്സരത്തിന് ശേഷം പിന്നീട്, മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ വിരാട് കോലി പുറത്തായതിന് പിന്നാലെ ആര്‍സിബി താരത്തെ പരിഹസിച്ച് നവീന്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് നവീനെതിരെ ആരാധകരും രംഗത്തെത്തിയത്. ലഖ്‌നൗ പിന്നീട് കളിക്കാനെത്തിയ ഇടങ്ങളിലെല്ലാം ആരാധകര്‍ നവീനെതിരെ വിരാട് കോലി വാഴ്‌ത്തുക്കള്‍ മുഴക്കി രംഗത്തെത്തിയിരുന്നു.

  • Naveen Ul Haq (on 'Kohli, Kohli' chants) said, "I like that everybody in the ground is chanting his name or any player's name. I enjoy it. It gives me passion to do well for my team". pic.twitter.com/Iyqt6Ozqec

    — Mufaddal Vohra (@mufaddal_vohra) May 25, 2023 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ ദിവസം ചെപ്പോക്കില്‍ നടന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോല്‍വി വഴങ്ങി ലഖ്‌നൗ പുറത്തായതിന് പിന്നാലെ ആരാധകരുടെ പെരുമാറ്റത്തെ കുറിച്ച് സംസാരിക്കാന്‍ നവീന്‍ തയ്യാറായി. പന്തെറിയാനെത്തുമ്പോഴെല്ലാം ഗാലറിയില്‍ നിന്നും മുഴങ്ങി കേള്‍ക്കുന്ന വിരാട് കോലി അനുകൂല മുദ്രാവാക്യങ്ങള്‍ തനിക്ക് കൂടുതല്‍ പ്രചോദനമാണ് നല്‍കിയിരുന്നതെന്ന് ലഖ്‌നൗ താരം വ്യക്തമാക്കി. മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് നവീന്‍ ഉല്‍ ഹഖിന്‍റെ പ്രതികരണം.

'ഞാന്‍ അത് ശരിക്കും ആസ്വദിക്കുകയായിരുന്നു. ഗാലറിയിലുള്ളവര്‍ കോലിയുടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും താരത്തിന്‍റെയോ പേര് വിളിച്ചുപറയുന്നത് ഞാന്‍ ഇഷ്‌ടപ്പെടുന്നു. അത് എന്‍റെ ടീമിനായി മികച്ച പ്രകടനം നടത്താനുള്ള ആവേശം എനിക്ക് സമ്മാനിക്കുകയാണ് ചെയ്യുന്നത്.

പുറത്തുണ്ടാകുന്ന കാര്യങ്ങളില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. അത് എന്നെ ബാധിക്കുന്നതല്ല. എന്‍റെ ശ്രദ്ധയെപ്പോഴും എന്‍റെ പ്രകടനങ്ങളില്‍ മാത്രമാണ്.

ഒരു പ്രൊഫഷണല്‍ താരമെന്ന നിലയില്‍ അക്കാര്യങ്ങളെയെല്ലാം അതേ സ്‌പിരിറ്റിലെടുക്കാന്‍ ഞാന്‍ ഒരുക്കമാണ്. നല്ല പ്രകടനം നടത്തിയാല്‍ ഇന്ന് കൂവുന്നവര്‍ പോലും പിന്നീട് കയ്യടിക്കും' - നവീന്‍ പറഞ്ഞു. അതേസമയം, മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പന്തുകൊണ്ട് തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ നവീന് ഉല്‍ ഹഖിന് സാധിച്ചിരുന്നു.

Also Read : IPL 2023 | 'കോലിയെ ട്രോളിയ നവീന് 'മാമ്പഴത്തിന്‍റെ മധുരക്കാലം' പറഞ്ഞ് സന്ദീപും വിഷ്‌ണുവും; വൈറലായതോടെ പോസ്റ്റ് നീക്കം ചെയ്‌ത് മുംബൈ താരങ്ങള്‍

നാലോവറില്‍ നാല് വിക്കറ്റാണ് നവീന്‍ നേടിയത്. ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ മാത്രമായിരുന്നു താരത്തിന് അവസരം ലഭിച്ചത്. അതില്‍ 11 വിക്കറ്റും താരം സ്വന്തമാക്കി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.