ETV Bharat / sports

IPL 2023 | 'കാല്‍മുട്ടിലെ പരിക്ക് വില്ലന്‍, ധോണിയുടെ ശ്രദ്ധ അവസാന ഓവറുകളില്‍ മാത്രം' : ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ് - ഐപിഎല്‍

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ മത്സരത്തിന് പിന്നാലെയാണ് സ്റ്റീഫന്‍ ഫ്ലെമിങ്ങിന്‍റെ പ്രതികരണം. മത്സരത്തില്‍ എട്ടാമനായിട്ടായിരുന്നു എംഎസ് ധോണി ക്രീസിലേക്കെത്തിയത്.

MS Dhoni  Stephen Fleming  CSK  Chennai Super Kings  IPL  IPL 2023  എംഎസ് ധോണി  ചെന്നൈ സൂപ്പര്‍ കിങ്‌സ്  സ്റ്റീഫന്‍ ഫ്ലെമിങ്  ഐപിഎല്‍  ഐപിഎല്‍ 2023
IPL
author img

By

Published : May 11, 2023, 12:40 PM IST

ചെന്നൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെക്കാന്‍ നായകന്‍ എംഎസ് ധോണിക്ക് സാധിച്ചിരുന്നു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ടാമനായി ക്രീസിലെത്തിയ ധോണി 9 പന്തില്‍ 20 റണ്‍സ് നേടിയാണ് മടങ്ങിയത്. ക്യാപ്റ്റന്‍റെ കാമിയോ ഇന്നിങ്‌സായിരുന്നു ചെന്നൈ സ്‌കോര്‍ 150 കടത്തിയത്.

അമ്പാട്ടി റായ്‌ഡു പുറത്തായതിന് പിന്നാലെ എട്ടാമനായി ക്രീസിലെത്തിയ ധോണി 222.22 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ബാറ്റ് വീശിയത്. ഈ സാഹചര്യത്തില്‍ താരം മിഡില്‍ ഓര്‍ഡറിലെങ്കിലും ബാറ്റ് ചെയ്യാനെത്തണമെന്നാണ് ആരാധകരുടെ ആവശ്യം. എന്നാല്‍, സീസണിലെ ഏറെക്കുറെ എല്ലാ മത്സരങ്ങളിലും ലോവര്‍ മിഡില്‍ ഓര്‍ഡറിലായിരുന്നു ധോണി ബാറ്റിങ്ങിനായെത്തിത്.

സീസണില്‍ ഇതുവരെ 47 പന്ത് മാത്രം നേരിട്ട ചെന്നൈ നായകന്‍ 204.26 സ്‌ട്രൈക്ക് റേറ്റില്‍ 96 റണ്‍സാണ് നേടിയിട്ടുള്ളത്. കാല്‍മുട്ടിലെ പരിക്കുമായാണ് പലമത്സരങ്ങളിലും 41കാരനായ ധോണി കളിക്കാനിറങ്ങുന്നത്. ഈ സാഹചര്യത്തില്‍ അധികനേരം ക്രീസില്‍ ചെലവഴിക്കാന്‍ കഴിയിലെന്ന് അറിയുന്നത് കൊണ്ടാണ് അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യാന്‍ ധോണി എത്തുന്നതെന്ന് സൂപ്പര്‍ കിങ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ് പറഞ്ഞു. ഇതിനായി ധോണി പ്രത്യേക രീതിയിലാണ് പരിശീലനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഒരു പ്രത്യേക രീതിയിലാണ് ധോണി പരിശീലനത്തില്‍ ഏര്‍പ്പെടുന്നത്. ഒരുപാട് സമയം താന്‍ ക്രീസില്‍ ചെലവഴിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അവസാന മൂന്നോവറില്‍ കളിക്കുന്നതിനാണ് ഇപ്പോള്‍ ധോണി കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.

Also Read : IPL 2023| ഏഴാം നമ്പറില്‍ ഞാന്‍ എത്തിയപ്പോഴും ഗാലറിയില്‍ മുഴങ്ങിയത് 'ധോണി ആരവം': ചെന്നൈ നായകന്‍റെ ആരാധക പിന്തുണയില്‍ രവീന്ദ്ര ജഡേജ

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ വിക്കറ്റിനിടയില്‍ മികച്ച രീതിയില്‍ ഓടാന്‍ ധോണിക്ക് കഴിഞ്ഞിരുന്നില്ല. എന്നാലും ആ വെല്ലുവിളിയെ മറികടക്കാന്‍ അദ്ദേഹത്തിനായി. വലിയ ഷോട്ടുകള്‍ കളിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അതിന്‍റെ നേട്ടങ്ങള്‍ ഇനിയും കാണാന്‍ സാധിക്കും. ഗ്രൗണ്ടിന്‍റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന് ആശ്വാസമാണ്. അദ്ദേഹത്തിന്‍റെ ഷോട്ടുകള്‍ പായിക്കാനുള്ള കഴിവ് എന്താണെന്ന് ടീമിന് അറിയാം. അതുകൊണ്ട് തന്നെ ഡല്‍ഹിക്കെതിരായ മത്സരത്തിലേത് പോലുള്ള കാമിയോ ഇന്നിങ്‌സുകള്‍ ഇനിയും അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാം' ഫ്ളെമിങ് പറഞ്ഞു.

അതേസമയം, ധോണി മികച്ച ബാറ്റിങ് പ്രകടനം കാഴ്‌ചവെച്ച മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 27 റണ്‍സിന്‍റെ ജയം പിടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കിയിട്ടുണ്ട്. ഇന്നലത്തെ ജയത്തോടെ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനം നിലനിര്‍ത്താനും ടീമിന് സാധിച്ചു. നിലവില്‍ 12 കളികളില്‍ 15 പോയിന്‍റാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനുള്ളത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ പോലും ടീമിന് പ്ലേഓഫിലേക്ക് മുന്നേറാം.

Also Read : IPL 2023| ഫിനിഷര്‍ എംഎസ്‌ഡി,'സൂപ്പര്‍ കിങ്‌സിനായി നടത്തുന്ന പ്രകടനങ്ങളില്‍ സന്തുഷ്‌ടന്‍': എംഎസ് ധോണി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.