ലഖ്‌നൗ: ഐപിഎല്‍ പതിനാറാം പതിപ്പിന്‍റെ തുടക്കം മുതലുള്ള പ്രധാന ചര്‍ച്ച വിഷയങ്ങളില്‍ ഒന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ വിരമിക്കല്‍. ഇക്കൊല്ലത്തോടെ ധോണി കളി മതിയാക്കുമെന്ന പ്രവചനങ്ങളുമായി നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതോടെ ആരാധകര്‍ക്കിടയിലും ആശങ്ക ഉയര്‍ന്നു.
-
MSD keeps everyone guessing 😉
— IndianPremierLeague (@IPL) May 3, 2023 " class="align-text-top noRightClick twitterSection" data="
The Lucknow crowd roars to @msdhoni's answer 🙌🏻#TATAIPL | #LSGvCSK | @msdhoni pic.twitter.com/rkdVq1H6QK
">MSD keeps everyone guessing 😉
— IndianPremierLeague (@IPL) May 3, 2023
The Lucknow crowd roars to @msdhoni's answer 🙌🏻#TATAIPL | #LSGvCSK | @msdhoni pic.twitter.com/rkdVq1H6QKMSD keeps everyone guessing 😉
— IndianPremierLeague (@IPL) May 3, 2023
The Lucknow crowd roars to @msdhoni's answer 🙌🏻#TATAIPL | #LSGvCSK | @msdhoni pic.twitter.com/rkdVq1H6QK
ചെപ്പോക്കില്‍ ചെന്നൈയുടെ മത്സരങ്ങള്‍ കാണാനായി ആരാധകര്‍ ഒഴുകിയെത്തി. ചെന്നൈ മറ്റിടങ്ങളില്‍ കളിക്കാനെത്തിയാലും ഇത് തന്നെ അവസ്ഥ. ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിക്കാനെത്തിയ മുംബൈ, ബാംഗ്ലൂര്‍, ജയ്‌പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഗാലറികളില്‍ തല' ധോണിയുടെ ആരാധകര്‍ നിറഞ്ഞു.
-
Fans in Lucknow waited to see glimpses of MS Dhoni even during heavy rain outside the stadium.
— Johns. (@CricCrazyJohns) May 4, 2023 " class="align-text-top noRightClick twitterSection" data="
The Craze is unreal for the GOAT. pic.twitter.com/giPSKn2B02
">Fans in Lucknow waited to see glimpses of MS Dhoni even during heavy rain outside the stadium.
— Johns. (@CricCrazyJohns) May 4, 2023
The Craze is unreal for the GOAT. pic.twitter.com/giPSKn2B02Fans in Lucknow waited to see glimpses of MS Dhoni even during heavy rain outside the stadium.
— Johns. (@CricCrazyJohns) May 4, 2023
The Craze is unreal for the GOAT. pic.twitter.com/giPSKn2B02
നേരത്തെ സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിന് പിന്നാലെ ധോണിയും വിരമിക്കല്‍ സൂചന നല്‍കിയിരുന്നു. കരിയറിന്‍റെ അവസാന ഘട്ടത്തിലാണ് താനെന്നും അത് കഴിയുന്നത്ര ആസ്വദിക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു ധോണി അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ അക്കാര്യത്തില്‍ ആരാധകര്‍ക്കിടയിലുണ്ടായ ആശങ്ക മാറ്റി ധോണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
-
So what does that mean, Thala? 🥹#LSGvCSK #WhistlePodu #Yellove 🦁💛 @msdhoni pic.twitter.com/jX5CJgeGXn
— Chennai Super Kings (@ChennaiIPL) May 3, 2023 " class="align-text-top noRightClick twitterSection" data="
">So what does that mean, Thala? 🥹#LSGvCSK #WhistlePodu #Yellove 🦁💛 @msdhoni pic.twitter.com/jX5CJgeGXn
— Chennai Super Kings (@ChennaiIPL) May 3, 2023So what does that mean, Thala? 🥹#LSGvCSK #WhistlePodu #Yellove 🦁💛 @msdhoni pic.twitter.com/jX5CJgeGXn
— Chennai Super Kings (@ChennaiIPL) May 3, 2023
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിന് മുന്‍പാണ് വിരമിക്കലിനെ കുറിച്ചുള്ള എംഎസ് ധോണിയുടെ പ്രതികരണം. ടോസിനിടെ കമന്‍റേറ്റര്‍ ഡാനി മോറിസണിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധോണി.
-
Yet another typical MS Dhoni answer 😁
— CricTracker (@Cricketracker) May 3, 2023 " class="align-text-top noRightClick twitterSection" data="
📷: IPL/Jio Cinema | @msdhoni pic.twitter.com/XTz0OqFMjV
">Yet another typical MS Dhoni answer 😁
— CricTracker (@Cricketracker) May 3, 2023
📷: IPL/Jio Cinema | @msdhoni pic.twitter.com/XTz0OqFMjVYet another typical MS Dhoni answer 😁
— CricTracker (@Cricketracker) May 3, 2023
📷: IPL/Jio Cinema | @msdhoni pic.twitter.com/XTz0OqFMjV
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിന്‍റെ ടോസിന് പിന്നാലെ ' ഇപ്പോള്‍ ലഭിക്കുന്ന ആരാധകരുടെ പിന്തുണയും ഈ അവസാന സീസണും എങ്ങനെ ആസ്വദിക്കുന്നു' എന്നാണ് ഡാനി മോറിസണ്‍ എംഎസ്‌ഡിയോട് ചോദിച്ചത്. എന്നാല്‍ ഇത് കേട്ട് ചിരിച്ച ധോണി 'ഞാന്‍ അല്ലല്ലോ, നിങ്ങളെല്ലാവരുമല്ലേ ഇതെന്‍റെ അവസാന സീസണ്‍ എന്ന് തീരുമാനിച്ചത്' എന്നായിരുന്നു നല്‍കിയ മറുപടി.
ധോണിയുടെ മറുപടി കേട്ടപാടെ ഗാലറിയിലുണ്ടായിരുന്നു ആരാധകരും ആവേശത്തിലായി. നേരത്തെ ധോണിയുടെ വിരമിക്കലിനെ കുറിച്ച് അദ്ദേഹം സൂചനകളൊന്നും നല്‍കിയിട്ടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്ങും വ്യക്തമാക്കിയിരുന്നു. ഇതോടെ ധോണി ഈ സീസൺ മാത്രമല്ല, അടുത്ത സീസണിലും ചെന്നൈയ്ക്ക് ഒപ്പമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ആരാധകർ.
Also Read : IPL 2023 | അവസാന ഓവറുകളിലെ ധോണിയുടെ ബാറ്റിങ് വെടിക്കെട്ട് ഓര്‍മിപ്പിക്കുന്നത് പഴയകാലം : റോബിന്‍ ഉത്തപ്പ
അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം മഴ തടസപ്പെടുത്തിയതിന്‍റെ നിരാശയിലായിരുന്നു ആരാധകര്‍ ഏകന സ്റ്റേഡിയം വിട്ടത്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ആദ്യം ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19.2 ഓവറില്‍ 125 റണ്‍സായിരുന്നു ലഖ്‌നൗ നേടിയത്.
പിന്നാലെ രസംകൊല്ലിയായി മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ചെന്നൈക്കായി മൊയീന്‍ അലി, മതീഷ പതിരണ, മഹീഷ് തീക്ഷ്‌ണ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമിനും ഓരോ പോയിന്‍റാണ് ലഭിച്ചത്.
ഇതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്ക് 10 മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റായി. പോയിന്‍റ് പട്ടികയില്‍ രണ്ട് മൂന്ന് സ്ഥാനങ്ങളിലാണ് നിലവില്‍ ഇരുടീമും.