ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെതിരെ ഈ സീസണിലെ രണ്ടാമത്തെ ജയമാണ് ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് മുംബൈ ഉയര്‍ത്തിയ 140 റണ്‍സ് വിജയ ലക്ഷ്യം 18-ാം ഓവറിലാണ് ആതിഥേയരായ ചെന്നൈ മറികടന്നത്. സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയിലും ജയം പിടിച്ചതോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനും ധോണിക്കും സംഘത്തിനും കഴിഞ്ഞിരുന്നു.
-
Always the best feeling at #Chepauk when #Thala comes to bat @msdhoni 🙌#CSKvsMI pic.twitter.com/PTVdmZoVIz
— Suresh Raina🇮🇳 (@ImRaina) May 6, 2023 " class="align-text-top noRightClick twitterSection" data="
">Always the best feeling at #Chepauk when #Thala comes to bat @msdhoni 🙌#CSKvsMI pic.twitter.com/PTVdmZoVIz
— Suresh Raina🇮🇳 (@ImRaina) May 6, 2023Always the best feeling at #Chepauk when #Thala comes to bat @msdhoni 🙌#CSKvsMI pic.twitter.com/PTVdmZoVIz
— Suresh Raina🇮🇳 (@ImRaina) May 6, 2023
ഐപിഎല്ലില്‍ ചെന്നൈ മുംബൈ ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന മത്സരങ്ങളെല്ലാം ആരാധകര്‍ക്ക് മറക്കാനാകാത്ത നിരവധി ഓര്‍മകളും സമ്മാനിക്കാറുണ്ട്. അത്തരത്തിലൊന്ന് ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ വിജയത്തിന് പിന്നാലെ ചെന്നൈ ആരാധകര്‍ക്കും ലഭിച്ചു. മത്സര ശേഷം ചെപ്പോക്കിലെത്തിയ ആരാധകര്‍ 'തലയുടെയും, ചിന്നത്തലയുടെയും' കൂടിച്ചേരലിനും സാക്ഷിയായാണ് മടങ്ങിയത്.
- " class="align-text-top noRightClick twitterSection" data="
">
മുംബൈ ഇന്ത്യന്‍സിനെതിരായ ചെന്നൈയുടെ മത്സരം കാണാന്‍ അവരുടെ മുന്‍ താരം കൂടിയായ സുരേഷ് റെയ്‌നയും ചെപ്പോക്കില്‍ എത്തിയിരുന്നു. ഈ മത്സരത്തിന് ശേഷം റെയ്‌ന ഗ്രൗണ്ടിലേക്കിറങ്ങി എംഎസ് ധോണിയുമായി ആശയവിനിമയം നടത്തുകയും ചെയ്‌തു. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ താന്‍ അണിഞ്ഞിരുന്ന മൂന്നാം നമ്പര്‍ പ്രിന്‍റ് ചെയ്‌ത മഞ്ഞ നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ചായിരുന്നു റെയ്‌ന ചെപ്പോക്ക് സ്റ്റേഡിയത്തിലേക്ക് എത്തിയത്.
-
🟡 𝙋𝙖𝙨𝙩 🤝 𝐅𝐮𝐭𝐮𝐫𝐞 🔵#OneFamily #CSKvMI #MumbaiMeriJaan #MumbaiIndians #IPL2023 @TilakV9 pic.twitter.com/7h9xnDGEsT
— Mumbai Indians (@mipaltan) May 6, 2023 " class="align-text-top noRightClick twitterSection" data="
">🟡 𝙋𝙖𝙨𝙩 🤝 𝐅𝐮𝐭𝐮𝐫𝐞 🔵#OneFamily #CSKvMI #MumbaiMeriJaan #MumbaiIndians #IPL2023 @TilakV9 pic.twitter.com/7h9xnDGEsT
— Mumbai Indians (@mipaltan) May 6, 2023🟡 𝙋𝙖𝙨𝙩 🤝 𝐅𝐮𝐭𝐮𝐫𝐞 🔵#OneFamily #CSKvMI #MumbaiMeriJaan #MumbaiIndians #IPL2023 @TilakV9 pic.twitter.com/7h9xnDGEsT
— Mumbai Indians (@mipaltan) May 6, 2023
ഗ്രൗണ്ടിലൂടെ നടന്ന ധോണിയും റെയ്‌നയും അധികനേരം സംസാരിച്ചാണ് മടങ്ങിയത്. ഐപിഎല്ലിന്‍റെ ആദ്യ പതിപ്പ് മുതല്‍ 12 സീസണുകളിലാണ് സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചിട്ടുള്ളത്. 2008ല്‍ 2.60 കോടി മുടക്കിയായിരുന്നു ചെന്നൈ സുരേഷ് റെയ്‌നയെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.
Also Read : IPL 2023 | 'അവന്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്‍റെ ഭാവി' ; മതീഷ പതിരണയെ പ്രശംസിച്ച് എംഎസ് ധോണി
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ടീമിനായി മിന്നും പ്രകടനം പുറത്തെടുക്കാന്‍ ഇടംകയ്യന്‍ ബാറ്ററിനായിരുന്നു. പിന്നാലെ, ചെന്നൈ ആരാധകര്‍ക്കിടയില്‍ അവരുടെ ക്യാപ്‌റ്റന്‍ എംഎസ് ധോണി 'തല' എന്ന പേരിലും റെയ്‌ന 'ചിന്നത്തല' എന്ന പേരിലുമാണ് അറിയപ്പെട്ടത്. നാല് പ്രാവശ്യം ചെന്നൈ ഐപിഎല്‍ കിരീടം ഉയര്‍ത്തിയപ്പോഴും റെയ്‌ന സിഎസ്‌കെയുടെ ഭാഗമായിരുന്നു.
-
Ms dhoni and suresh raina, giving some precious advice to arjun tendulkar 🤓🙌
— Ekansh Sharma (@Ekansh_Sharma21) May 7, 2023 " class="align-text-top noRightClick twitterSection" data="
Masterclass by Thala & Chinna Thala😎#CSKvMI pic.twitter.com/JS6H9cq0gS
">Ms dhoni and suresh raina, giving some precious advice to arjun tendulkar 🤓🙌
— Ekansh Sharma (@Ekansh_Sharma21) May 7, 2023
Masterclass by Thala & Chinna Thala😎#CSKvMI pic.twitter.com/JS6H9cq0gSMs dhoni and suresh raina, giving some precious advice to arjun tendulkar 🤓🙌
— Ekansh Sharma (@Ekansh_Sharma21) May 7, 2023
Masterclass by Thala & Chinna Thala😎#CSKvMI pic.twitter.com/JS6H9cq0gS
2021ലായിരുന്നു താരം അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. ഐപിഎല്‍ കരിയറില്‍ 205 മത്സരങ്ങള്‍ കളിച്ച റെയ്‌ന 5528 റണ്‍സും നേടി. ചെന്നൈയും മുംബൈയും തമ്മില്‍ പോരടിച്ച മത്സരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ സൂപ്പര്‍ കിങ്‌സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ച് കൂട്ടിയതും റെയ്‌നയാണ്. ഇന്നലെ ചെപ്പോക്കില്‍ നടന്ന മത്സരത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിന്‍റെ യുവതാരങ്ങളുമായും റെയ്‌ന സംസാരിച്ചിരുന്നു.
-
MS Dhoni 🤝 Suresh Raina
— Wisden India (@WisdenIndia) May 7, 2023 " class="align-text-top noRightClick twitterSection" data="
A friendship for ages 😍#SureshRaina #MSDhoni #IPL2023 #Cricket #CSKvsMI pic.twitter.com/YcgcIpmpz8
">MS Dhoni 🤝 Suresh Raina
— Wisden India (@WisdenIndia) May 7, 2023
A friendship for ages 😍#SureshRaina #MSDhoni #IPL2023 #Cricket #CSKvsMI pic.twitter.com/YcgcIpmpz8MS Dhoni 🤝 Suresh Raina
— Wisden India (@WisdenIndia) May 7, 2023
A friendship for ages 😍#SureshRaina #MSDhoni #IPL2023 #Cricket #CSKvsMI pic.twitter.com/YcgcIpmpz8
അതേസമയം, ഈ സീസണില്‍ കളിച്ച 11 മത്സരങ്ങളില്‍ ആറ് എണ്ണത്തിലും ജയം പിടിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി. നിലവില്‍ 13 പോയിന്‍റുമായി പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനത്താണ് എംഎസ്‌ഡിയും സംഘവും. 14 പോയിന്‍റുള്ള ഗുജറാത്താണ് പട്ടികയുടെ തലപ്പത്ത്.