ETV Bharat / sports

കിരീട നേട്ടമല്ല എല്ലാത്തിന്‍റെയും അവസാനം; വിജയിക്കാനുള്ള വ്യത്യസ്‌ത വഴികൾ ഐപിഎൽ കാട്ടിത്തന്നുവെന്ന് കോലി - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

ആരും നിങ്ങളെ ഐപിഎൽ ചാമ്പ്യനാണ്, ലോകകപ്പ് ചാമ്പ്യനാണ് എന്ന് അഭിസംബോധന ചെയ്യില്ലെന്നും കോലി

വിജയിക്കാനുള്ള വ്യത്യസ്‌ത വഴികൾ ഐപിഎൽ കാട്ടിത്തന്നുവെന്ന് കോലി  virat kohli about ipl  ഐപിഎൽ കിരീട നേട്ടമല്ല എല്ലാത്തിന്‍റെയും അവസാനമെന്ന് വിരാട് കോലി  IPL 2022  ഇന്ത്യൻ പ്രീമിയർ ലീഗ്  ഐപിഎൽ 2022  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ  ആർസിബി
കിരീട നേട്ടമല്ല എല്ലാത്തിന്‍റെയും അവസാനം; വിജയിക്കാനുള്ള വ്യത്യസ്‌ത വഴികൾ ഐപിഎൽ കാട്ടിത്തന്നുവെന്ന് കോലി
author img

By

Published : May 5, 2022, 11:35 AM IST

മുംബൈ: ഐപിഎൽ വിജയിക്കാനുള്ള വ്യത്യസ്‌ത വഴികൾ കാട്ടിത്തന്നുവെന്നും കളിയെക്കുറിച്ചുള്ള ധാരണയ്‌ക്ക് മറ്റൊരു മാനം നൽകാൻ സഹായിച്ചുവെന്നും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം വിരാട് കോലി. തന്‍റെ കഴിവുകൾ പ്രകടിപ്പിക്കാനും ലോകത്തിലെ തന്നെ ഏറ്റവും മികച്ചവരോട് മത്സരിക്കാനും അവരുമായി ഇടപഴകാനും ഐപിഎൽ വഴി സാധിച്ചുവെന്നും കോലി പറഞ്ഞു.

ലോകത്തിന്‍റെ പല കോണിൽ നിന്നുമുള്ളവരുമായി ഇടപഴകാം എന്നത് തന്നെയാണ് ഐപിഎൽ കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നാണ് ഞാൻ കരുതുന്നത്. ഇത് വളരെ പുരോഗമനപരമായ രീതിയിൽ മുന്നോട്ട് പോകാൻ എന്നെ സഹായിച്ചു. വ്യത്യസ്‌ത സാഹചര്യങ്ങളിൽ എങ്ങനെ കളിക്കാം, എങ്ങനെ ചിന്തിക്കാം തുടങ്ങിയ കാര്യങ്ങൾ മറ്റ് താരങ്ങളിൽ നിന്ന് പഠിക്കാൻ സാധിച്ചു, കോലി പറഞ്ഞു.

അതേസമയം ആർസിബിയോടൊപ്പമുള്ള യാത്രയെക്കുറിച്ചും കോലി വ്യക്‌തമാക്കി. നമ്മൾ കിരീടം നേടാത്തതെന്തെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നാൽ കിരീടം നേടുന്നത് മാത്രമല്ല എല്ലാത്തിന്‍റെയും അവസാനം എന്നും ഞാൻ മനസിലാക്കി. കിരീടങ്ങൾ സ്വന്തമാക്കിയ നിരവധി മഹാൻമാർ ഉണ്ടെങ്കിലും ആരും തന്നെ അവരെ കിരീടം നേടിയവർ എന്ന് അഭിസംബോധന ചെയ്യില്ല.

ദാ അവനൊരു ഐപിഎൽ ചാമ്പ്യനാണ്, അവനൊരു ലോകകപ്പ് ചാമ്പ്യനാണ് എന്നൊന്നും ആരും നിങ്ങളെ അഭിസംബോധന ചെയ്യില്ല. നിങ്ങളൊരു നല്ല വ്യക്‌തിയാണെങ്കിൽ ജനങ്ങൾ നിങ്ങളെ ഇഷ്‌ടപ്പെടും, മോശം വ്യക്‌തിയാണെങ്കിൽ ജനങ്ങൾ നിങ്ങളിൽ നിന്ന് അകന്ന് നിൽക്കും. ഐപിഎൽ കിരീടം നേടുന്ന ആദ്യത്തെ അഞ്ച് മിനിട്ട് നിങ്ങൾ സന്തോഷിക്കും, എന്നാൽ ആറാം മിനിട്ടിൽ നിങ്ങൾ ജീവിതത്തിലെ ഏതെങ്കിലും പ്രശ്‌നം ഓർത്ത് വിഷമിച്ചേക്കാം. അതാണ് ജീവിതം. കോലി പറഞ്ഞു.

ALSO READ: IPL 2022 | മഞ്ഞക്കുപ്പായത്തില്‍ 200 മത്സരങ്ങള്‍ ; ഐപിഎല്ലില്‍ നിര്‍ണായക നേട്ടവുമായി ധോണി

ആദ്യ മൂന്ന് വർഷത്തിൽ ആർസിബി എനിക്ക് നൽകിയ അവസരങ്ങളും എന്നിൽ അർപ്പിച്ച വിശ്വാസവുമാണ് എന്നെ സംബന്ധിച്ച് ഏറ്റവും സവിശേഷമായ കാര്യം. ഇപ്പോൾ ഞാൻ വിജയിക്കുമ്പോൾ 'പക്ഷേ ഐപിഎൽ' എന്ന ചോദ്യത്തിന് മുന്നിൽ വീഴാൻ പാടില്ല. എന്ത് നേടിയാലും ഒരു വിഭാഗത്തിൽ നിന്ന് 'പക്ഷേ' എന്ന ചോദ്യം ഉയരും. ഞാൻ എന്‍റെ സ്വന്തം കാര്യങ്ങൾ മാത്രമാണ് ചെയ്യുന്നത്. അതിനാൽ തന്നെ മറ്റൊരാളുടെ ചോദ്യങ്ങൾ ഞാൻ കാര്യമാക്കാറില്ല, കോലി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.