ബെംഗളൂരു: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 189 റണ്‍സാണ് 20 ഓവറില്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ അവരുടെ വെടിക്കെട്ട് ബാറ്റര്‍ ജോസ് ബട്‌ലറെ നഷ്‌ടപ്പെട്ടു. എന്നാല്‍ മറുവശത്ത് തകര്‍ത്തടിച്ച യശ്വസി ജയ്‌സ്വാളിന് ആര്‍സിബിയെ ഒരുനിമിഷത്തേക്കെങ്കിലും വിറപ്പിക്കാനായി.
രണ്ടാം വിക്കറ്റില്‍ ദേവ്‌ദത്ത് പടിക്കലിനൊപ്പം 98 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ജയ്‌സ്വാള്‍ 37 പന്തില്‍ 47 റണ്‍സെടുത്താണ് പുറത്തായത്. ഇംപാക്‌ട് പ്ലെയറായെത്തിയ ഹര്‍ഷല്‍ പട്ടേല്‍ 14-ാം ഓവറിന്‍റെ നാലാം പന്തില്‍ രാജസ്ഥാന്‍ ഓപ്പണറെ നായകന്‍ വിരാട് കോലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഹര്‍ഷല്‍ പട്ടേലിന്‍റെ ഫുള്‍ടോസ് ബോള്‍ അതിര്‍ത്തി കടത്താനുള്ള ശ്രമം ലോങ് ഓണില്‍ വിരാട് കോലിയുടെ കൈകളിലവസാനിക്കുകയായിരുന്നു.
ജയ്‌സ്വാളിന്‍റെ വിക്കറ്റ് നേട്ടം കോലി ആഘോഷിച്ചപ്പോള്‍ ഒരു ചുംബനവും ചിന്നസ്വാമിയിലെ ഗാലറിയിലേക്ക് പറന്നു. പന്ത് പിടിച്ചതിന് പിന്നാലെ തിരിഞ്ഞ കോലി ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്ക് 'ഫ്ലൈയിങ് കിസ്' നല്‍കി. ഈ സമയം ഗാലറിയിലുണ്ടായിരുന്ന അനുഷ്‌കയും ടീമിന്‍റെ ആവേശത്തിനൊപ്പം ചേര്‍ന്നു.
-
Anushka Sharma in stands and a flying kiss celebration from Virat Kohli. The moments 🥹❤️#RCBvsRR pic.twitter.com/JRWubqmfpp
— Akshat (@AkshatOM10) April 23, 2023 " class="align-text-top noRightClick twitterSection" data="
">Anushka Sharma in stands and a flying kiss celebration from Virat Kohli. The moments 🥹❤️#RCBvsRR pic.twitter.com/JRWubqmfpp
— Akshat (@AkshatOM10) April 23, 2023Anushka Sharma in stands and a flying kiss celebration from Virat Kohli. The moments 🥹❤️#RCBvsRR pic.twitter.com/JRWubqmfpp
— Akshat (@AkshatOM10) April 23, 2023
എഴുന്നേറ്റ് നിന്ന് ആര്‍സിബിക്കും വിരാടിനുമായി കയ്യടിക്കുകയായിരുന്നു ബോളിവുഡ് താരം. കളിക്കളത്തിനകത്തെ ഇരുവരുടെയും സ്‌നേഹപ്രകടനം ഇതിന് മുന്‍പും പലകുറി ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തിട്ടുണ്ട്. ഐപിഎല്‍ കരിയറില്‍ വിരാട് കോലിയുടെ 101-ാം ക്യാച്ചായിരുന്നു ഇത്.
നേരത്തെ ദേവ്‌ദത്ത് പടിക്കലിനെ പുറത്താക്കിയ ക്യാച്ച് കൈക്കുള്ളിലാക്കിയാണ് വിരാട് ഐപിഎല്‍ കരിയറിലെ 100 ക്യാച്ചുകളെന്ന നേട്ടം സ്വന്തമാക്കിയത്. ഇതോടെ ആര്‍സിബിക്കായി ഐപിഎല്ലില്‍ നൂറ് ക്യാച്ചുകളെടുക്കുന്ന ആദ്യ താരമായും കോലി മാറി. അതേസമയം, നേരത്തെ വിരാട് അനുഷ്‌ക ദമ്പതികളുടെ ഗ്രൗണ്ടിന് പുറത്ത് നിന്നുള്ള ചിത്രങ്ങളും വൈറലായിരുന്നു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായ കോലി ഭാര്യ അനുഷ്‌കയുമൊത്ത് ബെംഗളൂരുവിലെ ഒരു പ്രശസ്‌തമായ റെസ്റ്റോറന്‍റില്‍ സന്ദര്‍ശനം നടത്തിയതിന്‍റെ ചിത്രങ്ങളായിരുന്നുവത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുന്‍പായിരുന്നുവിത്.
അതേസമയം, രാജസ്ഥാനെതിരായ മത്സരത്തില്‍ ഫീല്‍ഡില്‍ തിളങ്ങിയെങ്കിലും ബാറ്റ് കൊണ്ട് വിസ്‌മയം തീര്‍ക്കാന്‍ വിരാട് കോലിക്കായിരുന്നില്ല. മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ കോലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്‍റെ കിവീസ് പേസര്‍ ട്രെന്‍റ് ബോള്‍ട്ടാണ് വിരാട് കോലിയുടെ വിക്കറ്റ് വീഴ്‌ത്തിയത്.
ഐപിഎല്‍ കരിയറില്‍ കോലിയുടെ ഏഴാമത്തെ ഗോള്‍ഡന്‍ ഡക്കായിരുന്നുവിത്. നിലവില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം ഗോള്‍ഡന്‍ ഡക്കായ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കോലി. കോലി തിളങ്ങിയില്ലെങ്കിലും മത്സരത്തില്‍ ഏഴ് റണ്‍സിന്‍റെ ആവേശ ജയം പിടിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി.
ഫാഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു വിരാട് കോലി പുറത്തായതിന് പിന്നാലെ ആര്‍സിബിക്കായി റണ്‍സ് ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 127 റണ്‍സിന്‍റെ പാര്‍ട്‌ണര്‍ഷിപ്പുണ്ടാക്കിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനെ മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് വീഴ്‌ത്തിയത്. ദേവ്‌ദത്ത് പടിക്കല്‍ റോയല്‍സിനായി 52 റണ്‍സ് നേടിയിരുന്നു.