ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ തകർപ്പൻ ജയത്തോടെ ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മത്സരത്തിൽ ഗുജറാത്തിനെതിരെ 15 റണ്‍സിന്‍റെ വിജയമാണ് സിഎസ്‌കെ സ്വന്തമാക്കിയത്. എന്നാൽ ഈ വിജയത്തിനിടയിലും ചെന്നൈയുടെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ അത്ര സന്തോഷത്തിലല്ല എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇന്നലെ താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌ത ചിത്രം തന്നെയാണ് റിപ്പോർട്ടുകൾക്ക് ആധാരം.
മത്സര ശേഷം അപ്‌സ്റ്റോക്‌സ് മോസ്റ്റ് വാല്യുബിൾ പ്ലെയർ പുരസ്‌കാരവുമായി നിൽക്കുന്ന ചിത്രമാണ് ജഡേജ പോസ്റ്റ് ചെയ്‌തത്. ചിത്രത്തിൽ 'അപ്‌സ്റ്റോക്‌സിന് മനസിലായി.. പക്ഷേ ചില ഫാൻസിന് മനസിലായില്ല' എന്നാണ് ജഡേജ ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. ഇതാണ് പുതിയ വിവാദങ്ങൾക്ക് വഴിവച്ചത്. തനിക്കെതിരെ ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുന്ന വിമർശനങ്ങളിൽ ജഡേജ അസ്വസ്ഥനാണെന്നാണ് പുറത്ത് വരുന്ന വിവരം.
-
Upstox knows but..some fans don’t 🤣🤣 pic.twitter.com/6vKVBri8IH
— Ravindrasinh jadeja (@imjadeja) May 23, 2023 " class="align-text-top noRightClick twitterSection" data="
">Upstox knows but..some fans don’t 🤣🤣 pic.twitter.com/6vKVBri8IH
— Ravindrasinh jadeja (@imjadeja) May 23, 2023Upstox knows but..some fans don’t 🤣🤣 pic.twitter.com/6vKVBri8IH
— Ravindrasinh jadeja (@imjadeja) May 23, 2023
ഗുജറാത്ത് ടൈറ്റൻസിനെതിരെ മത്സരത്തിൽ 16 പന്തിൽ 22 റണ്‍സായിരുന്നു ജഡേജ സ്വന്തമാക്കിയിരുന്നത്. ബൗളിങ്ങിൽ നാല് ഓവറിൽ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുക്കുകയും ചെയ്‌തിരുന്നു. അവസാന ഓവറുകളിൽ ക്രീസിലുണ്ടായിരുന്നിട്ടും കൂടുതൽ റണ്‍സ് നേടാത്തതിനെതിരെ ജഡേജയ്‌ക്ക് നേരെ ആരാധകർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെ ലഭിച്ച ഒരു നോ ബോൾ ഫ്രീ ഹിറ്റും ജഡേജക്ക് മുതലാക്കാനായിരുന്നില്ല.
ഇതോടെയാണ് ആരാധകർ താരത്തിന് നേരെ വിമർശനവുമായെത്തിയത്. പിന്നാലെയാണ് ജഡേജ ആരാധകരെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റ് ഇട്ടത്. ചെന്നൈ ടീമിനുള്ളിൽ ജഡേജ ഒട്ടും തന്നെ സംതൃപ്‌തനല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ടായിരുന്നു. നായകൻ ധോണിയുമായി ജഡേജ ഉടക്കിയെന്നുള്ള തരത്തിലും വാർത്തകൾ പ്രചരിച്ചു.
-
Definitely 👍 pic.twitter.com/JXZNrMjVvC
— Ravindrasinh jadeja (@imjadeja) May 21, 2023 " class="align-text-top noRightClick twitterSection" data="
">Definitely 👍 pic.twitter.com/JXZNrMjVvC
— Ravindrasinh jadeja (@imjadeja) May 21, 2023Definitely 👍 pic.twitter.com/JXZNrMjVvC
— Ravindrasinh jadeja (@imjadeja) May 21, 2023
ധോണിയുമായും വഴക്ക്? : ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് പിന്നാലെ ധോണിയുമായി ജഡേജ വാക്കുതർക്കത്തിൽ ഏർപ്പെട്ടു എന്ന് കാട്ടുന്ന ചില വീഡിയോകളും പുറത്ത് വന്നിരുന്നു. ഡൽഹിക്കെതിരായ മത്സരത്തിൽ നാല് ഓവർ എറിഞ്ഞ ജഡേജ 50 റണ്‍സ് വഴങ്ങിയിരുന്നു.
ഇതിന് പിന്നാലെ താരത്തിന്‍റെ പ്രകടനത്തിൽ ധോണി അസംതൃപ്‌തി പ്രകടിപ്പിച്ചുവെന്നും ശേഷം ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടുവെന്നുമാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. ഇതിന് പിന്നാലെ ജഡേജ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത ഒരു ട്വീറ്റും വലിയ രീതിയിൽ വൈറലായി.
'കര്‍മഫലം നിങ്ങളെ തേടിവരും, ഇപ്പോഴല്ലെങ്കില്‍ അധികം വൈകാതെ', എന്നതായിരുന്നു ജഡേജയുടെ ട്വീറ്റ്. 'തീർച്ചയായും' എന്ന ക്യാപ്‌ഷനോടെയാണ് ജഡേജ ട്വീറ്റ് ചെയ്‌തത്. പിന്നാലെ ഈ ട്വീറ്റ് 'നിങ്ങളുടെ സ്വന്തം പാത പിന്തുടരുക' എന്ന ക്യാപ്‌ഷനോടെ ജഡേജയുടെ ഭാര്യ റിവാബ ജഡേജ റീ ട്വീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു. പിന്നാലെ ഇത് ധോണിക്കെതിരായ ഒളിയമ്പ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയായിരുന്നു.
കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ നായകനായി ധോണിക്ക് പകരം ജഡേജയെ നിയമിച്ചിരുന്നു. എന്നാൽ ടീം തുടർ തോൽവികൾ നേരിടുകയും ജഡേജയുടെ പ്രകടനം മോശമാവുകയും ചെയ്‌തതോടെ പാതിവഴിക്ക് താരത്തെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റി ധോണിയെ വീണ്ടും ക്യാപ്റ്റനാക്കുകയായിരുന്നു.
പിന്നാലെ ജഡേജ ചെന്നൈ ടീമിനെ ഇൻസ്റ്റഗ്രാമിൽ നിന്ന് അണ്‍ഫോളോ ചെയ്യുകയും ചെന്നൈ ടീമിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്‌തിരുന്നു. ഇതോടെ ജഡേജ ചെന്നൈ വിടുന്നു എന്ന അഭ്യൂഹങ്ങളും ഉയർന്നുവന്നു.