ETV Bharat / sports

IPL 2023 | ജയം തുടരാന്‍ പഞ്ചാബും മുംബൈയും ; മൊഹാലിയില്‍ ഇന്ന് വമ്പന്‍ പോര്

ഐപിഎല്‍ 16-ാം സീസണിലെ 46-ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ്‌ കിങ്സും ഏറ്റുമുട്ടും

IPL  IPL 2023  Punjab Kings vs Mumbai Indians Preview  Punjab Kings  Mumbai Indians  rohit sharma  shikhar dhawan  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  ഐപിഎല്‍  ഐപിഎല്‍ 2023  രോഹിത് ശര്‍മ  മുംബൈ ഇന്ത്യന്‍സ്
ജയം തുടരാന്‍ പഞ്ചാബും മുംബൈയും ; മൊഹാലിയില്‍ ഇന്ന് വമ്പന്‍ പോര്
author img

By

Published : May 3, 2023, 4:27 PM IST

Updated : May 3, 2023, 4:45 PM IST

മൊഹാലി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടും. പഞ്ചാബിന്‍റെ തട്ടകമായ മൊഹാലിയില്‍ വൈകീട്ട് ഏഴരയ്‌ക്കാണ് കളി ആരംഭിക്കുക. 16-ാം സീസണില്‍ പഞ്ചാബ് കിങ്‌സ് തങ്ങളുടെ 10-ാം മത്സരത്തിനിറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സിനിത് ഒമ്പതാം മത്സരമാണ്.

കളിച്ച ഒമ്പത് മത്സരങ്ങളില്‍ അഞ്ച് വിജയം നേടിയ പഞ്ചാബ് നിലവിലെ പോയിന്‍റ് പട്ടികയില്‍ ആറാമതാണ്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടിയാണ് ധവാനും സംഘവും എത്തുന്നത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, പ്രഭ്‌സിമ്രാന്‍ സിങ്‌, ജിതേഷ് ശര്‍മ, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറന്‍, അര്‍ഷ്‌ദീപ് സിങ്‌, അഥര്‍വ ടൈഡെ, സിക്കന്ദര്‍ റാസ, കാഗിസോ റബാഡ തുടങ്ങിയ താരങ്ങളിലാണ് പഞ്ചാബ് പ്രതീക്ഷ വയ്‌ക്കുന്നത്.

മറുവശത്ത് കളിച്ച എട്ട് മത്സരങ്ങളില്‍ നാല് വിജയം നേടിയ മുംബൈ പോയിന്‍റ് പട്ടികയില്‍ ഏഴാമതാണ്. രോഹിത്തിനെയും സംഘത്തേയും സംബന്ധിച്ച് പോയിന്‍റ് പട്ടികയില്‍ മുന്നേറ്റം ഉറപ്പിക്കുന്നതിനായി ഏറെ നിര്‍ണായകമായ മത്സരമാണിത്. കളിച്ച അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് മുംബൈ മൊഹാലിയില്‍ കളിക്കാനിറങ്ങുന്നത്.

രാജസ്ഥാനെതിരായ മത്സരത്തില്‍ 213 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നായിരുന്നു മുംബൈ കളിപിടിച്ചത്. ബോളിങ് നിരയുടെ മോശം പ്രകടനമാണ് മുംബൈയുടെ പ്രധാന തലവേദന. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഫോമിലേക്ക് ഉയരേണ്ടതുമുണ്ട്. സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, ജോഫ്ര ആര്‍ച്ചര്‍, പിയൂഷ് ചൗള തുടങ്ങിയ താരങ്ങളുടെ പ്രകടനം സംഘത്തിന് ഏറെ നിര്‍ണായകമാണ്.

മുന്‍ കണക്ക് : ഐപിഎല്‍ ചരിത്രത്തിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒപ്പത്തിനൊപ്പമാണ് പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും. ഇതേവരെ 30 മത്സരങ്ങളിലാണ് പഞ്ചാബും മുംബൈയും തമ്മില്‍ പോരടിച്ചത്.

ഇതില്‍ 15 വീതം മത്സരങ്ങളില്‍ ഇരു ടീമുകളും വിജയം നേടിയിരുന്നു. സീസണില്‍ നേരത്തെ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈയെ തോല്‍പ്പിക്കാന്‍ പഞ്ചാബിന് കഴിഞ്ഞിരുന്നു. മുംബൈയുടെ തട്ടകമായ വാങ്കഡെയില്‍ 13 റണ്‍സിനായിരുന്നു പഞ്ചാബ് കളി പിടിച്ചത്. ഇതോടെ ഈ കണക്ക് കൂടി വീട്ടാനുറച്ചാവും ഇന്ന് മുംബൈ പഞ്ചാബിന്‍റെ തട്ടകത്തിലിറങ്ങുകയെന്നുറപ്പ്.

സാധ്യത ഇലവന്‍

പഞ്ചാബ് കിങ്‌സ് : ശിഖർ ധവാൻ (ക്യാപ്റ്റന്‍), അഥർവ ടൈഡെ, ലിയാം ലിവിംഗ്‌സ്റ്റൺ, സിക്കന്ദർ റാസ, സാം കറൻ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, കാഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്‌ദീപ് സിങ്‌, പ്രഭ്‌സിമ്രാൻ സിങ്.

ALSO READ: IPL 2023: കോലി-ഗംഭീര്‍ 'ഉരസല്‍' എത്രയും വേഗം അവസാനിപ്പിക്കണം; മധ്യസ്ഥതയ്‌ക്ക് തയ്യാറെന്ന് രവി ശാസ്‌ത്രി

മുംബൈ ഇന്ത്യൻസ് : രോഹിത് ശർമ (ക്യാപ്റ്റന്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ടിം ഡേവിഡ്, ജോഫ്ര ആർച്ചർ, പിയൂഷ് ചൗള, കുമാർ കാർത്തികേയ, റിലേ മെറെഡിത്ത്, അർഷാദ് ഖാൻ.

Last Updated : May 3, 2023, 4:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.