ന്യൂഡല്‍ഹി: ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കുന്ന മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്‍റെ അടിസ്ഥാന തുക 75 ലക്ഷം. വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം കഴിഞ്ഞ മാസമാണ് ശ്രശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. ആഭ്യന്തര ടി20 ടൂര്‍ണമെന്‍റായ മുഷ്‌താഖ് അലി ട്രോഫിയില്‍ കേരളത്തിന് വേണ്ടിയായിരുന്നു ശ്രീശാന്തിന്‍റെ തുടക്കം.
ശ്രീശാന്തിനെ കൂടാതെ വിലക്കിന് ശേഷം തിരിച്ചെത്തിയ ഷാക്കിബ് അല്‍ഹസനും താരലേലത്തിന് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. രണ്ട് കോടി രൂപയാണ് ഷാക്കിബിന്‍റെ അടിസ്ഥാന വില. ഷാക്കിബിനെ കൂടാതെ ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്‌മിത്ത്, മോയിന്‍ അലി, സാം ബില്ലിങ്സ്, ലിയാം പ്ലങ്കട്ട്, ജേസണ്‍ റോയി, മാര്‍ക്ക് വുഡ്, കോളിന്‍ ഇന്‍ഗ്രാം എന്നിവരും ഇന്ത്യന്‍ താരങ്ങളായ കേദാര്‍ ജാദവ്, ഹര്‍ഭജന്‍ സിങ്ങുമാണ് അടിസ്ഥാന വില രണ്ട് കോടിയുള്ള മറ്റ് അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങള്‍.
കൂടുതല്‍ വായനക്ക്: ഐപിഎല്‍ മിനി താരലേലം; ലഭിച്ചത് 1097 എന്‍ട്രികള്‍
ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കും ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടും ഇത്തവണ താരലേലത്തില്‍ പങ്കെടുക്കുന്നില്ല. മിനി താര ലേലത്തിനായി 814 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1097 പേരാണ് രജിസ്റ്റര്‍ ചെയ്‌തത്. 283 പേര്‍ വിദേശ താരങ്ങളാണ്. താരലേലം ഈ മാസം 18ന് ചെന്നൈയില്‍ നടക്കും. വൈകീട്ട് മൂന്ന് മണിയോടെയാണ് താരലേലം ആരംഭിക്കുക.