ETV Bharat / sports

IPL 2022 | മുംബൈക്ക് ടോസ്; കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്യും - ഐപിഎല്‍ 2022

അഞ്ച് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്

sports  ipl  tata ipl  mi vs kkr  mumbai vs kolkata  ഐപിഎല്‍ 2022  മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
IPL 2022 | മുംബൈക്ക് ടോസ്; കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്യും
author img

By

Published : May 9, 2022, 7:26 PM IST

മുംബൈ: ഐപിഎല്ലിലെ 56-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത്‌ ശര്‍മ്മ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ സൂര്യകുമാര്‍ യാദവ് ഇല്ലാതെയാണ് മുംബൈ ഇന്നിറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് അഞ്ച് മാറ്റങ്ങളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് വരുത്തിയിരിക്കുന്നത്. അജിങ്ക്യ രഹാനെ, വെങ്കിടേഷ് അയ്യർ, ഷെൽഡൺ ജാക്‌സൺ, പാറ്റ് കമ്മിൻസ്, വരുൺ ചക്രവർത്തി എന്നിവരെയാണ് കൊല്‍ക്കത്ത ഇന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സീസണില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന ആദ്യ മത്സരത്തില്‍ പാറ്റ് കമ്മിൻസിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവിലാണ് കൊല്‍ക്കത്ത വിജയം നേടിയത്.

കളിച്ച 11 മത്സരങ്ങളില്‍ നാല് ജയമുള്ള കൊല്‍ക്കത്ത നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും, 10ല്‍ രണ്ട് ജയം മാത്രമുള്ള മുംബൈ അവസാന സ്ഥാനത്തുമാണ്. അവസാന രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇതിനകം പ്ലേഓഫ് കാണില്ലെന്ന് ഉറപ്പിച്ച മുംബൈയെത്തുന്നത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് തോല്‍വി വഴങ്ങിയാണ് കൊല്‍ക്കത്തയുടെ വരവ്. സീസണിലെ ആദ്യ മത്സരത്തില്‍ നാല് ഓവർ ബാക്കി നിൽക്കെ മുംബൈയെ അഞ്ച് വിക്കറ്റിന് മറികടന്ന ആത്മവിശ്വാസം അവര്‍ക്കുണ്ട്.

മുംബൈ ഇന്ത്യന്‍സ്: ഇഷാൻ കിഷൻ, രോഹിത് ശർമ്മ (സി), തിലക് വർമ്മ, രമൺദീപ് സിംഗ്, കീറോൺ പൊള്ളാർഡ്, ടിം ഡേവിഡ്, ഡാനിയൽ സാംസ്, മുരുകൻ അശ്വിൻ, കുമാർ കാർത്തികേയ, ജസ്പ്രീത് ബുംറ, റിലേ മെര്‍ഡിത്ത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: അജിങ്ക്യ രഹാനെ, വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ (സി), നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഷെൽഡൺ ജാക്‌സൺ, ടിം സൗത്തി, പാറ്റ് കമ്മിൻസ്, വരുൺ ചക്രവർത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.