മൊഹാലി: ഐപിഎല്‍ പതിനാറാം പതിപ്പില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്നിറങ്ങും. മികച്ച ഫോമിലുള്ള പഞ്ചാബ് കിങ്‌സാണ് ഫാഫ് ഡുപ്ലെസിസിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മൊഹാലിയില്‍ വൈകുന്നേരം 3.30നാണ് മത്സരം.
അഞ്ച് കളിയില്‍ മൂന്ന് ജയം നേടി ആറ് പോയിന്‍റുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ന് അവര്‍ ഇറങ്ങുന്നത്. മറുവശത്ത് ജയത്തോടെ തുടങ്ങാനായെങ്കിലും പിന്നീടേറ്റ തുടര്‍ തോല്‍വികള്‍ ആര്‍സിബിക്ക് തിരിച്ചടിയായി.
-
Back to the 𝐇𝐨𝐨𝐝! 🔥 🏠
— Punjab Kings (@PunjabKingsIPL) April 20, 2023 " class="align-text-top noRightClick twitterSection" data="
Our 🦁s are ready for a Royal Challenge at Sadda Akhada. 💪#PBKSvRCB #JazbaHaiPunjabi #SaddaPunjab #TATAIPL pic.twitter.com/Bs2mvSO1Kn
">Back to the 𝐇𝐨𝐨𝐝! 🔥 🏠
— Punjab Kings (@PunjabKingsIPL) April 20, 2023
Our 🦁s are ready for a Royal Challenge at Sadda Akhada. 💪#PBKSvRCB #JazbaHaiPunjabi #SaddaPunjab #TATAIPL pic.twitter.com/Bs2mvSO1KnBack to the 𝐇𝐨𝐨𝐝! 🔥 🏠
— Punjab Kings (@PunjabKingsIPL) April 20, 2023
Our 🦁s are ready for a Royal Challenge at Sadda Akhada. 💪#PBKSvRCB #JazbaHaiPunjabi #SaddaPunjab #TATAIPL pic.twitter.com/Bs2mvSO1Kn
അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ച അവര്‍ നാല് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി വഴങ്ങിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സീസണിലെ രണ്ടാം എവേ മത്സരത്തിനിറങ്ങുന്നത്.
നായകന്‍റെ വരവ് കാത്ത് പഞ്ചാബ്: ഷോള്‍ഡറിന് പരിക്കേറ്റ നായകന്‍ ശിഖര്‍ ധവാന്‍ ഇല്ലാതെയിറങ്ങിയാണ് അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ജയം സ്വന്തമാക്കിയത്. ടീമിന്‍റെ ടോപ് സ്‌കോറര്‍ കൂടിയായ ശിഖര്‍ ധവാന്‍റെ അഭാവം ഈ മത്സരത്തില്‍ നന്നേ പ്രകടമായിരുന്നു. ഇന്ന് ആര്‍സിബിക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ നായകന്‍ മടങ്ങിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
-
Another chance to shine, and this time in Mohali!
— Royal Challengers Bangalore (@RCBTweets) April 20, 2023 " class="align-text-top noRightClick twitterSection" data="
12th Man Army discuss the team readiness for #PBKSvRCB! Here’s our fan preview, on @hombalefilms brings you 12th Man TV. 👊#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/G3ifldXJgl
">Another chance to shine, and this time in Mohali!
— Royal Challengers Bangalore (@RCBTweets) April 20, 2023
12th Man Army discuss the team readiness for #PBKSvRCB! Here’s our fan preview, on @hombalefilms brings you 12th Man TV. 👊#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/G3ifldXJglAnother chance to shine, and this time in Mohali!
— Royal Challengers Bangalore (@RCBTweets) April 20, 2023
12th Man Army discuss the team readiness for #PBKSvRCB! Here’s our fan preview, on @hombalefilms brings you 12th Man TV. 👊#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/G3ifldXJgl
സിക്കന്ദര്‍ റാസ, ഹര്‍പ്രീത് സിങ്, മാറ്റ് ഷോര്‍ട്, ഷാരൂഖ് ഖാന്‍ എന്നിവര്‍ താളം കണ്ടെത്തിയത് നിലവില്‍ ടീമിന് ആശ്വസം. സാം കറന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇനിയും മികവിലേക്ക് ഉയരേണ്ടതുണ്ട്. അര്‍ഷ്‌ദീപ് സിങ്, കാഗിസോ റബാഡ എന്നിവര്‍ അണിനിരക്കുന്ന പേസ് ബോളിങ് നിര ആര്‍സിബി ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ളവരാണ്.
Also Read: IPL 2023 | താരലേലത്തിൽ വിറ്റുപോയില്ല ; പകരക്കാരനായി രാജസ്ഥാനിൽ മിന്നും പ്രകടനവുമായി സന്ദീപ് ശർമ
കഷ്‌ടകാലം മാറ്റാന്‍ ആര്‍സിബി: വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ മിന്നും ഫോമിലാണെങ്കിലും വിശ്വസിക്കാന്‍ പറ്റുന്ന മറ്റ് ബാറ്റര്‍മാരൊന്നും ആര്‍സിബി നിരയില്‍ ഇല്ല. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ സ്ഥിരത പുലര്‍ത്താതാണ് ടീമിന്‍റെ തലവേദന. അതുകൊണ്ട് തന്നെ കെ ജി എഫ് ത്രയത്തിലാണ് ടീമിന്‍റെ പ്രതീക്ഷ.
ബോളര്‍മാരുടെ കാര്യവും സമാനമാണ്. കളിച്ച അഞ്ചില്‍ മൂന്ന് കളികളിലും ബോളര്‍മാര്‍ 200 റണ്‍സിന് മുകളില്‍ വഴങ്ങി. ആരെ മാറ്റി പരീക്ഷിച്ചിട്ടും ടീമിന്‍റെ ബൗളിങ് യൂണിറ്റിന് പച്ചപിടിക്കാനായിട്ടില്ല.
-
In his element! 💪
— Royal Challengers Bangalore (@RCBTweets) April 20, 2023 " class="align-text-top noRightClick twitterSection" data="
Are you ready for some MAXI MAYHEM in Mohali, 12th Man Army? 💥#PlayBold #ನಮ್ಮRCB #IPL2023 #PBKSvRCB @GMaxi_32 pic.twitter.com/phNR2RtvR3
">In his element! 💪
— Royal Challengers Bangalore (@RCBTweets) April 20, 2023
Are you ready for some MAXI MAYHEM in Mohali, 12th Man Army? 💥#PlayBold #ನಮ್ಮRCB #IPL2023 #PBKSvRCB @GMaxi_32 pic.twitter.com/phNR2RtvR3In his element! 💪
— Royal Challengers Bangalore (@RCBTweets) April 20, 2023
Are you ready for some MAXI MAYHEM in Mohali, 12th Man Army? 💥#PlayBold #ನಮ್ಮRCB #IPL2023 #PBKSvRCB @GMaxi_32 pic.twitter.com/phNR2RtvR3
മുഹമ്മദ് സിറാജിന്‍റെ പ്രകടനം ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ മറ്റ് താരങ്ങള്‍ മികവിലേക്ക് ഉയരാത്തതാണ് തിരിച്ചടി. പരിക്ക് മാറിയെത്തിയ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയെങ്കിലും ഇന്ന് കളിക്കാന്‍ സാധ്യതയില്ല.
കണക്കില്‍ മുന്നില്‍ ആര്‍സിബി: ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ 30 മത്സരങ്ങളിലാണ് ബാംഗ്ലൂര്‍, പഞ്ചാബ് ടീമുകള്‍ തമ്മിലേറ്റുമുട്ടിയിട്ടുള്ളത്. അതില്‍ 17 മത്സരങ്ങളിലും ജയം പിടിച്ചത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. പഞ്ചാബ് കിങ്‌സ് 13 മത്സരങ്ങളിലും ജയിച്ചു.