മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. 19-ാം ഓവർ വരെ വിജയം ഉറപ്പിച്ചിരുന്ന ഹൈദരാബാദിനെ ഞെട്ടിച്ചുകൊണ്ട് അവസാന ഓവറിൽ രാഹുൽ തെവാട്ടിയയും റാഷിദ് ഖാനും ചേർന്നാണ് ഗുജറാത്തിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. അവസാന ഓവറിൽ 22 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ച് കൂട്ടിയത്. വിജയത്തോടെ ഗുജറാത്ത് 14 പോയിന്‍റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
ഹൈദരാബാദിന്‍റെ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിനായി ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും(68) ശുഭ്മാൻ ഗില്ലും(22) മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേ ഓവറുകളിൽ തകർത്തടിച്ച ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 69 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ പിന്നാലെ ഉമ്രാൻ മാലിക്കിന്‍റെ തീപാറുന്ന പന്തുകളിൽ ഗുജറാത്ത് ബാറ്റർമാർ വീണുതുടങ്ങി.
-
WHAT. A. GAME! 👌👌
— IndianPremierLeague (@IPL) April 27, 2022 " class="align-text-top noRightClick twitterSection" data="
WHAT. A. FINISH! 👍👍
We witnessed an absolute thriller at the Wankhede and it's the @gujarat_titans who edged out #SRH to seal a last-ball win! 🙌 🙌
Scorecard ▶️ https://t.co/r0x3cGZLvS #TATAIPL #GTvSRH pic.twitter.com/jCvKNtWN38
">WHAT. A. GAME! 👌👌
— IndianPremierLeague (@IPL) April 27, 2022
WHAT. A. FINISH! 👍👍
We witnessed an absolute thriller at the Wankhede and it's the @gujarat_titans who edged out #SRH to seal a last-ball win! 🙌 🙌
Scorecard ▶️ https://t.co/r0x3cGZLvS #TATAIPL #GTvSRH pic.twitter.com/jCvKNtWN38WHAT. A. GAME! 👌👌
— IndianPremierLeague (@IPL) April 27, 2022
WHAT. A. FINISH! 👍👍
We witnessed an absolute thriller at the Wankhede and it's the @gujarat_titans who edged out #SRH to seal a last-ball win! 🙌 🙌
Scorecard ▶️ https://t.co/r0x3cGZLvS #TATAIPL #GTvSRH pic.twitter.com/jCvKNtWN38
തന്‍റെ ആദ്യ ഓവറിൽ തന്നെ ഗില്ലിനെ ബൗൾഡാക്കിയ ഉമ്രാൻ, രണ്ടാം ഓവറിൽ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യയെ (10) പുറത്താക്കി. പിന്നാലെയെത്തിയ ഡേവിഡ് മില്ലറും സാഹയും ചേർന്ന് ടീം സ്‌കോർ 100 കടത്തി. പിന്നാലെ തകർപ്പനൊരു യോർക്കറിലൂടെ സാഹയേയും ഉമ്രാൻ ബൗൾഡാക്കി മടക്കി.
പിന്നാലെ തന്‍റെ നാലാം ഓവറിൽ ഡേവിഡ് മില്ലറിനെയും (17) ഉമ്രാൻ ബൗൾഡാക്കി. ഓവറിലെ തന്നെ അവസാന പന്തിൽ അഭിനവ് മനോഹറിനെയും പുറത്താക്കി ഉമ്രാൻ തന്‍റെ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഇതോടെ 16 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 140 എന്ന നിലയിലായ ഗുജറാത്ത് തോൽവി മണത്തു. എന്നാൽ വാലറ്റത്ത് തെവാട്ടിയയും റാഷിദ് ഖാനും പാറപോലെ ഉറച്ചു നിന്നു.
-
4 timber strikes 👌 👌
— IndianPremierLeague (@IPL) April 27, 2022 " class="align-text-top noRightClick twitterSection" data="
1 wicket of a short ball 👏 👏
How good was that maiden 5⃣-wicket haul for Umran Malik in #TATAIPL 2022 ⚡️ ⚡️
Follow the match ▶️ https://t.co/r0x3cGZLvS #GTvSRH pic.twitter.com/TpxDYn0uz8
">4 timber strikes 👌 👌
— IndianPremierLeague (@IPL) April 27, 2022
1 wicket of a short ball 👏 👏
How good was that maiden 5⃣-wicket haul for Umran Malik in #TATAIPL 2022 ⚡️ ⚡️
Follow the match ▶️ https://t.co/r0x3cGZLvS #GTvSRH pic.twitter.com/TpxDYn0uz84 timber strikes 👌 👌
— IndianPremierLeague (@IPL) April 27, 2022
1 wicket of a short ball 👏 👏
How good was that maiden 5⃣-wicket haul for Umran Malik in #TATAIPL 2022 ⚡️ ⚡️
Follow the match ▶️ https://t.co/r0x3cGZLvS #GTvSRH pic.twitter.com/TpxDYn0uz8
അവസാന ഓവറിൽ ജയിക്കാൻ 22 റണ്‍സായിരുന്നു ഗുജറാത്തിനാവശ്യം. ഓവർ എറിയാനെത്തിയ മാർകോ ജാൻസന്‍റെ ആദ്യ പന്ത് തെവാട്ടിയ സിക്‌സിന് പറത്തി. രണ്ടാം പന്ത് സിംഗിൾ. മൂന്നാം പന്ത് റാഷിദിന്‍റെ വക തകർപ്പനൊരു സിക്‌സർ. ഇതോടെ വിജയിക്കാൻ രണ്ട് പന്തിൽ 9 റണ്‍സ് എന്ന നിലയിലേക്ക് മത്സരമെത്തി. തുടർന്ന് അവസാന രണ്ട് പന്തുകളും സിക്‌സ് പറത്തി റാഷിദ് ഗുജറാത്തിന് മിന്നും വിജയം സമ്മാനിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് അഭിഷേക് ശർമ്മയുടേയും(65), എയ്‌ഡൻ മാർക്രത്തിന്‍റെയും(56) ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. അവസാന ഓവറിൽ തകർത്തടിച്ച ശശാങ്ക് സിങ്(6 പന്തിൽ 25) ഹൈദരാബാദിന്‍റെ സ്‌കോർ കൂട്ടുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ യാഷ് ദയാൽ, അൽസാരി ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.