അഹമ്മദാബാദ് : നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ കാഴ്‌ചവച്ചത്. അവസാന രണ്ട് മത്സരങ്ങളിലും സംപൂജ്യനായി മടങ്ങേണ്ടി വന്ന സഞ്‌ജു ഗുജറാത്തിനെതിരെ 32 പന്തില്‍ 60 റണ്‍സ് നേടിയായിരുന്നു ക്രീസ് വിട്ടത്. നായകന്‍റെയും ഒപ്പം ഷിംറോണ്‍ ഹെറ്റ്‌മെയറിന്‍റെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ കരുത്തിലായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെതിരെ ഐപിഎല്ലിലെ ആദ്യ ജയം രാജസ്ഥാന്‍ സ്വന്തമാക്കിയത്.
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ടൈറ്റന്‍സ് 178 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാന് മുന്നിലേക്ക് വച്ചത്. അത് പിന്തുടര്‍ന്നിറങ്ങിയ റോയല്‍സിന് തുടക്കം പാളി. സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ അവര്‍ക്ക് ഓപ്പണര്‍മാരെ നഷ്‌ടമായി.
മൂന്ന് ഓവറില്‍ തന്നെ 4-2 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണിരുന്നു. റോയല്‍സ് ഇങ്ങനെ പതറിയ ഘട്ടത്തിലേക്കായിരുന്നു ക്രീസിലേക്ക് അവരുടെ നായകന്‍റെ വരവ്. മുഹമ്മദ് ഷമിയും ഹര്‍ദിക് പാണ്ഡ്യയും സന്ദര്‍ശകരെ വിറപ്പിച്ചപ്പോള്‍ ക്രീസിലേക്കെത്തിയ സഞ്‌ജു ശ്രദ്ധയോടെയാണ് ബാറ്റിങ് ആരംഭിച്ചത്.
ആ സാഹചര്യത്തില്‍ ഉത്തരവാദിത്തം ഏറ്റടുത്ത് ഇന്നിങ്‌സ് പടുത്തുയര്‍ത്താനായിരുന്നു താരത്തിന്‍റെ ശ്രമം. ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ ഒരോ പന്തിലും ഓരോ റണ്‍ എന്ന ശൈലിയിലായിരുന്നു സഞ്‌ജു ബാറ്റ് വീശിയത്. ഇതോടെ മത്സരത്തിന്‍റെ നിയന്ത്രണം ഗുജറാത്ത് ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.
12 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 66-4 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. അവസാന എട്ട് ഓവറിലും 14ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യേണ്ട അവസ്ഥ. കാര്യങ്ങളെല്ലാം തങ്ങള്‍ക്ക് അനുകൂലമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഗുജറാത്ത് നായകന്‍ മിന്നും ഫോമില്‍ നില്‍ക്കുന്ന റാഷിദ് ഖാനെ അടുത്ത ഓവര്‍ പന്തെറിയാനേല്‍പ്പിച്ചത്.
നേരത്തെ രണ്ട് ഓവര്‍ എറിഞ്ഞ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയ റാഷിദ് രാജസ്ഥാനെ കറക്കി വീഴ്‌ത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍, അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ലോക ടി20 റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരന്‍റെ പന്തുകള്‍ നാല് പാടും പറക്കുന്ന കാഴ്‌ചയ്‌ക്കായിരുന്നു. റാഷിദിന്‍റെ ഈ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകളാണ് സഞ്‌ജു സാംസണ്‍ ഗാലറിയിലെത്തിച്ചത്.
തോല്‍വി ഉറപ്പിച്ച ഘട്ടത്തിലായിരുന്നു ഗുജറാത്തിന്‍റെ പ്രധാന ബോളറെ തല്ലിച്ചതച്ച് രാജസ്ഥാന്‍ നായകന്‍റെ പ്രത്യാക്രമണം. 13-ാം ഓവറിലെ ആദ്യ പന്ത് ശ്രദ്ധയോടെ നേരിട്ട സഞ്‌ജു തൊട്ടടുത്ത പന്ത് ലോങ് ഓഫിന് മുകളിലൂടെയാണ് അതിര്‍ത്തി കടത്തിയത്. അടുത്ത ബോള്‍ ലെങ്‌ത് മാറ്റിയെറിഞ്ഞിട്ടും റാഷിദിന് രക്ഷയുണ്ടായിരുന്നില്ല.
റാഷിദിന്‍റെ നാലാം ബോളും കാണികള്‍ക്കിടയിലേക്ക് പായിക്കാന്‍ സഞ്‌ജുവിനായി. പിന്നാലെ പന്തെറിയാനെത്തിയ നൂര്‍ അഹമ്മദും സഞ്‌ജുവിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. നൂറിന്‍റെ ഗൂഗ്ലി സിക്‌സര്‍ പായിച്ച റോയല്‍സ് നായകന്‍ അടുത്ത ലെഗ്‌സ്‌പിന്‍ ഫൈന്‍ ലെഗിലൂടെ ബൗണ്ടറിയും പായിച്ചു.
ആ ഓവറില്‍ തന്നെ കൂറ്റന്‍ അടിക്ക് ശ്രമിച്ച് സഞ്‌ജു പുറത്താവുകയും ചെയ്‌തു. തകര്‍ച്ചയോടെ തുടങ്ങിയ രാജസ്ഥാന് ജയത്തിലേക്കുള്ള അടിത്തറ പാകിയായിരുന്നു സഞ്‌ജുവിന്‍റെ മടക്കം. നേരിട്ട 27-ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്‌ജു 32 പന്തില്‍ 60 റണ്‍സ് അടിച്ചുകൂട്ടിയാണ് പുറത്തായത്.
-
Attack MODE 🔛! @IamSanjuSamson took on Rashid Khan & how 👌 👌
— IndianPremierLeague (@IPL) April 16, 2023 " class="align-text-top noRightClick twitterSection" data="
Watch those 3⃣ SIXES 💪 🔽 #TATAIPL | #GTvRR | @rajasthanroyals
Follow the match 👉 https://t.co/nvoo5Sl96y pic.twitter.com/0gG3NrNJ9z
">Attack MODE 🔛! @IamSanjuSamson took on Rashid Khan & how 👌 👌
— IndianPremierLeague (@IPL) April 16, 2023
Watch those 3⃣ SIXES 💪 🔽 #TATAIPL | #GTvRR | @rajasthanroyals
Follow the match 👉 https://t.co/nvoo5Sl96y pic.twitter.com/0gG3NrNJ9zAttack MODE 🔛! @IamSanjuSamson took on Rashid Khan & how 👌 👌
— IndianPremierLeague (@IPL) April 16, 2023
Watch those 3⃣ SIXES 💪 🔽 #TATAIPL | #GTvRR | @rajasthanroyals
Follow the match 👉 https://t.co/nvoo5Sl96y pic.twitter.com/0gG3NrNJ9z
Also Read: IPL 2023| തുടക്കമിട്ട് സഞ്ജു, അടിച്ചൊതുക്കി ഹെറ്റ്‌മെയർ; ഗുജറാത്തിനോട് കണക്ക് തീർത്ത് രാജസ്ഥാൻ
നായകന്‍റെ ബാറ്റില്‍ നിന്നുമുണ്ടായ തീപ്പൊരി കെടാതെ കാക്കാന്‍ പിന്നീട് ക്രീസിലെത്തിയ ധ്രുവ് ജുറലിനും ആര്‍ അശ്വിനും സാധിച്ചു. അവര്‍ പുറത്തായെങ്കിലും മറുവശത്ത് തകര്‍പ്പനടികളുമായി കളം നിറഞ്ഞ ഹെറ്റ്‌മെയര്‍ രാജസ്ഥാന് അവസാന ഓവറില്‍ ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു.