ETV Bharat / sports

IPL 2023 | ആദ്യം പതറി, പിന്നെ തിരിച്ചുവന്നു ; അവസാന പന്തില്‍ 'തല'യെ പൂട്ടി സന്ദീപ് ശര്‍മ - സന്ദീപ് ശര്‍മ്മ അവസാന ഓവര്‍

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന്‍റെ അവസാന ഓവറില്‍ 21 റണ്‍സായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഈ ഓവറിന്‍റെ രണ്ടാമത്തെയും മൂന്നാമത്തെയും പന്തില്‍ സിക്സര്‍ വഴങ്ങിയ സന്ദീപ് ശര്‍മ, അവസാന മൂന്ന് പന്തില്‍ ധോണിയേയും രവീന്ദ്ര ജഡേജയേയും ബൗണ്ടറി നേടാന്‍ അനുവദിച്ചില്ല.

csk vs rr  ipl  ipl 2023  sandeep sharma  ms dhoni  സന്ദീപ് ശര്‍മ്മ  ഐപിഎല്‍  രാജസ്ഥാന്‍ റോയല്‍സ്  ചെന്നൈ സൂപ്പര്‍ കിങ്‌സ്  എംഎസ് ധോണി  രവീന്ദ്ര ജഡേജ  സന്ദീപ് ശര്‍മ്മ അവസാന ഓവര്‍  ചെന്നൈ രാജസ്ഥാന്‍
Sandeep Sharma
author img

By

Published : Apr 13, 2023, 9:45 AM IST

ചെന്നൈ : ഐപിഎല്‍ പതിനാറാം പതിപ്പിലെ മറ്റൊരു ത്രില്ലര്‍ പോരാട്ടത്തിനാണ് ചെപ്പോക്ക് കഴിഞ്ഞ ദിവസം സാക്ഷിയായത്. അവസാന പന്തിലേക്ക് ആവേശം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ആതിഥേയരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്‌ത്തിയത്. മത്സരത്തില്‍ മൂന്ന് റണ്‍സിന്‍റെ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

ചെപ്പോക്കില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 8 വിക്കറ്റിന് 175 റണ്‍സാണ് നിശ്ചിത 20 ഓവറില്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈയുടെ തുടക്കം അത്ര നന്നായിരുന്നില്ല. സ്‌കോര്‍ പത്തില്‍ നില്‍ക്കെ തന്നെ അവര്‍ക്ക് തങ്ങളുടെ ഇന്‍ഫോം ബാറ്റര്‍ റിതുരാജ് ഗെയ്‌ക്‌വാദിനെ നഷ്‌ടമായി.

10 പന്തില്‍ 8 റണ്‍സെടുത്തായിരുന്നു ഗെയ്‌ക്‌വാദിന്‍റെ മടക്കം. സന്ദീപ് ശര്‍മയായിരുന്നു തുടക്കത്തിലേ ചെന്നൈക്ക് കടുത്ത പ്രഹരമേല്‍പ്പിച്ചത്. എന്നാല്‍, മൂന്നാമനായി ക്രീസിലെത്തിയ അജിങ്ക്യ രഹാനെയും ഡെവോണ്‍ കോണ്‍വെയും പതിയെ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു.

രാജസ്ഥാന്‍ ബോളര്‍മാരെ കൃത്യതയോടെ നേരിട്ട് ഇരുവരും അനായാസം ചെന്നൈ സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 68 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. പിന്നാലെ ക്രീസിലേക്കെത്തിയ ചെന്നൈ ബാറ്റര്‍മാര്‍ക്ക് അധികം പിടിച്ചുനില്‍ക്കാനായില്ല.

ശിവം ദുബെ (8), മൊയീന്‍ അലി (7), അമ്പാട്ടി റായിഡു (1) എന്നിവരുടെ വിക്കറ്റുകള്‍ അതിവേഗം ചെന്നൈക്ക് നഷ്‌ടമായി. സ്‌കോര്‍ 113ല്‍ നില്‍ക്കെ അര്‍ധസെഞ്ച്വറി നേടിയ ഡെവോണ്‍ കോണ്‍വെയും പുറത്തായി. ഇതിന് പിന്നാലെയാണ് ക്രീസില്‍ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ഒന്നിക്കുന്നത്.

സ്‌പിന്നിനെ തുണയ്‌ക്കുന്ന ചെപ്പോക്കിലെ പിച്ചില്‍ രാജസ്ഥാന്‍റെ ആര്‍.അശ്വിനെയും യുസ്‌വേന്ദ്ര ചഹാലിനെയും ആക്രമിക്കാന്‍ ധോണിയും ജഡേജയും തയ്യാറായിരുന്നില്ല. ഇരുവര്‍ക്കുമെതിരെയും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്‌ത് കളിച്ച ചെന്നൈ താരങ്ങള്‍ എന്നാല്‍, ഓസീസ് സ്‌പിന്നര്‍ ആദം സാംപയെ വെറുതെ വിട്ടില്ല.

അവസാന മൂന്നോവറില്‍ 54 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 18-ാം ഓവര്‍ എറിയാനെത്തിയ ആദം സാംപയെ ഒരു ബൗണ്ടറി പായിച്ചാണ് ചെന്നൈ നായകന്‍ വരവേറ്റത്. ആ ഓവറില്‍ ഒരു സിക്‌സ് ഉള്‍പ്പടെ 14 റണ്‍സായിരുന്നു ചെന്നൈ നേടിയത്.

ജേസന്‍ ഹോള്‍ഡര്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ 19 റണ്‍സും ജഡേജയും ധോണിയും ചേര്‍ന്ന് അടിച്ചെടുത്തു. ഈ ഓവറില്‍ രണ്ട് രണ്ട് സിക്സും ഒരു ഫോറും ജഡേജ നേടി. 19 ഓവര്‍ അവസാനിച്ചപ്പോള്‍ 155-6 എന്ന നിലയിലായിരുന്നു സൂപ്പര്‍ കിങ്‌സ്.

അവസാന ഓവറിലേക്ക് മത്സരം എത്തിയപ്പോള്‍ ചെന്നൈക്ക് ജയം സ്വന്തമാക്കാന്‍ 21 റണ്‍സാണ് വേണ്ടിയിരുന്നത്. എംഎസ് ധോണി ക്രീസില്‍ നില്‍ക്കെ 20ാം ഓവര്‍ എറിയാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ പന്തേല്‍പ്പിച്ചത് സന്ദീപ് ശര്‍മയെ ആയിരുന്നു. ലോക ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഫിനിഷറിനെതിരെ പന്തെറിയാനെത്തിയ സന്ദീപ് തുടക്കത്തിലേ ഒന്ന് പതറി.

താരം എറിഞ്ഞ ആദ്യ രണ്ട് പന്തും വൈഡായി മാറി. പിന്നാലെയെറിഞ്ഞ യോര്‍ക്കറില്‍ റണ്‍സ് കണ്ടെത്താന്‍ ധോണിക്ക് സാധിച്ചില്ല. എന്നാല്‍, തൊട്ടടുത്ത രണ്ട് പന്തും അതിര്‍ത്തി കടത്തിയ നായകന്‍ രാജസ്ഥാന്‍ ബോളറെ സമ്മര്‍ദത്തിലാക്കി.

അവസാന ഓവറിലെ രണ്ടാം പന്ത് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെയും മൂന്നാം പന്ത് ഡീപ് മിഡ് വിക്കറ്റിലൂടെയുമാണ് ധോണി ഗാലറിയിലെത്തിച്ചത്. പിന്നാലെ, അവസാന മൂന്ന് പന്തും കൃത്യതയോടെ എറിഞ്ഞ സന്ദീപ് രാജസ്ഥാന്‍ റോയല്‍സിന് ജയം സമ്മാനിക്കുകയായിരുന്നു.

Also Read: IPL 2023| സഞ്‌ജുവിനെ ക്ലീന്‍ ബൗള്‍ഡാക്കി, ടി20 ക്രിക്കറ്റില്‍ സുപ്രധാന നേട്ടം സ്വന്തമാക്കി രവീന്ദ്ര ജഡേജ

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന് വേണ്ടി ജോസ്‌ ബട്‌ലര്‍ അര്‍ധ സെഞ്ച്വറി (52) നേടി. ദേവ്‌ദത്ത് പടിക്കല്‍ (38), ആര്‍ അശ്വിന്‍ (30), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (30) എന്നിവരും റോയല്‍സിനായി മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.