ETV Bharat / sports

IPL 2023 | വിരാടിന്‍റെയും റിതുരാജ് ഗെയ്‌ക്‌വാദിന്‍റെയും ബാറ്റിങ് കാണുമ്പോഴുണ്ടാകുന്ന അനുഭൂതി സമാനം : വിരേന്ദര്‍ സെവാഗ്

ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദ് മികച്ച തുടക്കമാണ് സമ്മാനിച്ചത്. മത്സരത്തില്‍ 31 പന്ത് നേരിട്ട താരം 57 റണ്‍സ് നേടിയിരുന്നു

ipl 2023  csk vs lsg  virender sehwag on rituraj gaikwad  sehwag on rituraj gaikwad  sehwag about rituraj gaikwad batting  വിരേന്ദര്‍ സെവാഗ്  റിതുരാജ് ഗെയ്‌ക്‌വാദ്  ഐപിഎല്‍ 2023  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ചെന്നൈ ലഖ്‌നൗ  ഗെയ്‌ക്‌വാദിനെ കുറിച്ച് സെവാഗ്  വിരേന്ദര്‍ സെവാഗ് റിതുരാജ് ഗെയ്‌ക്‌വാദ്
Gaikwad
author img

By

Published : Apr 4, 2023, 2:02 PM IST

ചെന്നൈ : ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ അവരുടെ ആദ്യ വിജയം സ്വന്തമാക്കിയത്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിനായിരുന്നു സൂപ്പര്‍ കിങ്‌സിന്‍റെ ജയം. റിതുരാജിന്‍റെ ബാറ്റിങ്ങും, മൊയീന്‍ അലിയുടെ ബൗളിങ്ങുമാണ് ആദ്യ ഹോം മത്സരത്തില്‍ ചെന്നൈക്ക് ജയമൊരുക്കിയത്.

മത്സരത്തില്‍ ടോസ് ലഭിച്ച ലഖ്‌നൗ നായകന്‍ ചെന്നൈയെ അവരുടെ തട്ടകത്തില്‍ ആദ്യം ബാറ്റിങ്ങിന് വിടുകയായിരുന്നു. അഞ്ച് വിക്കറ്റ് നേട്ടവുമായെത്തുന്ന മാര്‍ക്ക് വുഡ്, ഇന്ത്യന്‍ പേസര്‍ ആവേശ് ഖാന്‍ എന്നിവരുടെയെല്ലാം കരുത്തില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന ചെന്നൈയെ എറിഞ്ഞൊതുക്കാമെന്ന പ്രതീക്ഷയിലായിരുന്നിരിക്കാം രാഹുല്‍ ഈ തീരുമാനത്തിലെത്തിയത്. എന്നാല്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്നും തുടങ്ങിയ റിതുരാജ് ഗെയ്‌ക്‌വാദ് ലഖ്‌നൗ നായകന്‍റെ പ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്തി.

ipl 2023  csk vs lsg  virender sehwag on rituraj gaikwad  sehwag on rituraj gaikwad  sehwag about rituraj gaikwad batting  വിരേന്ദര്‍ സെവാഗ്  റിതുരാജ് ഗെയ്‌ക്‌വാദ്  ഐപിഎല്‍ 2023  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ചെന്നൈ ലഖ്‌നൗ  ഗെയ്‌ക്‌വാദിനെ കുറിച്ച് സെവാഗ്  വിരേന്ദര്‍ സെവാഗ് റിതുരാജ് ഗെയ്‌ക്‌വാദ്
റിതുരാജ് ഗെയ്‌ക്‌വാദ്

31 പന്ത് നേരിട്ട ഗെയ്‌ക്‌വാദ് 57 റണ്‍സുമായാണ് മടങ്ങിയത്. മത്സരത്തില്‍ നാല് സിക്സര്‍ പറത്തിയ താരം മൂന്ന് ഫോറും നേടി. ഒന്നാം വിക്കറ്റില്‍ ഡെവണ്‍ കോണ്‍വേയ്‌ക്കൊപ്പം 110 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഗെയ്‌ക്‌വാദ് ചെന്നൈ സ്‌കോര്‍ 110ല്‍ നില്‍ക്കെയാണ് പുറത്തായത്. ലഖ്‌നൗ താരം രവി ബിഷ്‌ണോയ് ആയിരുന്നു ചെന്നൈ ടോപ്‌ സ്‌കോററുടെ വിക്കറ്റ് വീഴ്‌ത്തിയത്.

Also Read: IPL 2023| 'ബൗളിങ് മെച്ചപ്പെടുത്തുക, അല്ലെങ്കില്‍ പുതിയ ക്യാപ്‌റ്റന് കീഴില്‍ കളിക്കേണ്ടി വരും'; മുന്നറിയിപ്പുമായി എംഎസ് ധോണി

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മിന്നും പ്രകടനം പുറത്തെടുത്ത ഗെയ്‌ക്‌വാദിന് ചെന്നൈ ലഖ്‌നൗ പോരാട്ടത്തിന് ശേഷം പ്രശംസയുമായി ഇന്ത്യയുടെ മുന്‍ താരം വിരേന്ദര്‍ സെവാഗ് രംഗത്തെത്തി. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് സമാനമായ രീതിയിലാണ് റിതുരാജ് ഗെയ്‌ക്‌വാദും കളിക്കുന്നതെന്ന് സെവാഗ് അഭിപ്രായപ്പെട്ടു.

വിരാട് കോലിയുടെ ബാറ്റിങ് കാണുമ്പോൾ നിങ്ങളുടെ കണ്ണുകൾക്ക് സന്തോഷം ലഭിക്കുമെന്നും റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ ബാറ്റിങ്ങും സമാനമായ അനുഭൂതിയാണ് സമ്മാനിക്കാറുള്ളതെന്നും ഞാന്‍ എപ്പോഴും പറയാറുണ്ട്. അവന്‍റെ കളിശൈലി ടൈമിങ്ങിനെ ആശ്രയിച്ചാണ്. വിനാശകാരിയായ ഒരു ബാറ്ററെപ്പോലെ തോന്നിയില്ലെങ്കിലും വമ്പന്‍ ഷോട്ടുകള്‍ പായിക്കാനുള്ള കഴിവ് അവനുണ്ട്.

മികച്ച ടൈമിങ്ങിലൂടെയാണ് പലപ്പോഴും അവന്‍ സിക്‌സുകള്‍ പോലും പറത്തുന്നത്. ഒരു ഷോട്ടിനായി ഒരിക്കല്‍ പോലും അവന്‍ അധികം ശക്തി നല്‍കുന്നത് ഞാന്‍ കണ്ടിട്ടില്ല. അനായാസം ടൈം ചെയ്‌താണ് മൈതാനത്തിന്‍റെ എല്ലാ ഭാഗത്തേക്കും അവന്‍ പന്തെത്തിക്കുന്നത്' - സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരിപാടിയില്‍ സെവാഗ് പറഞ്ഞു.

More Read: IPL 2023 | വരുന്നു അടിക്കുന്നു...ചറപറ പറപ്പിക്കുന്നു; ഐപിഎല്ലില്‍ വമ്പന്‍ നേട്ടം സ്വന്തമാക്കി എംഎസ്‌ ധോണി

ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ 92 റണ്‍സെടുത്ത് റിതുരാജ് ഗെയ്‌ക്‌വാദാണ് നിലവില്‍ ഐപിഎല്‍ 2023-ലെ റണ്‍വേട്ടക്കാരില്‍ മുന്നില്‍. രണ്ട് മത്സരങ്ങളില്‍ നിന്ന് 149 റണ്‍സാണ് ഗെയ്‌ക്‌വാദ് ഇതുവരെ നേടിയത്.

ഗെയ്‌ക്‌വാദിന്‍റെ അര്‍ധസെഞ്ച്വറിക്കൊപ്പം ഡെവണ്‍ കോണ്‍വെ (47) ശിവം ദുബെ (27) അമ്പാട്ടി റായിഡു (27) എന്നിവരുടെയും ബാറ്റിങ്ങാണ് ചെന്നൈക്ക് ലഖ്‌നൗവിനെതിരെ വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.