ചെന്നൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. അവസാന മത്സരത്തിലെ ജയം തുടരുക എന്ന ലക്ഷ്യത്തോടെയാകും ഇരുടീമുകളും ഇന്ന് ചെപ്പോക്കിൽ ഇറങ്ങുക. വൈകീട്ട് 7.30നാണ് മത്സരം ആരംഭിക്കുക. ചെന്നൈ നായകനായി ധോണിയുടെ 200-ാം മത്സരം എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ വരുന്നതെങ്കിൽ ഡൽഹിക്കെതിരെ 57 റൺസിനായിരുന്നു രാജസ്ഥാന്‍റെ വിജയം. മൂന്ന് വീതം മത്സരങ്ങൾ കളിച്ച സിഎസ്‌കെയും ആർആറും രണ്ട് കളികൾ വീതം ജയിക്കുകയും ഒരെണ്ണം വീതം തോൽക്കുകയും ചെയ്‌തിട്ടുണ്ട്.
ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ മിന്നും ഫോമും മുംബൈയ്‌ക്കെതിരെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയുടെ പ്രകടനവും ബാറ്റിങ്ങില്‍ ചെന്നൈയ്‌ക്ക് കരുത്തേകും. ഡെവോണ്‍ കോണ്‍വെയുടെ ബാറ്റിലും അവസാന ഓവറിൽ ആഞ്ഞടിക്കുന്ന ധോണിയിലും ചെന്നൈ പ്രതീക്ഷയർപ്പിക്കുന്നു.
-
BattaLIONS ready! 🦁 pic.twitter.com/9zTFtGntY0
— Chennai Super Kings (@ChennaiIPL) April 11, 2023 " class="align-text-top noRightClick twitterSection" data="
">BattaLIONS ready! 🦁 pic.twitter.com/9zTFtGntY0
— Chennai Super Kings (@ChennaiIPL) April 11, 2023BattaLIONS ready! 🦁 pic.twitter.com/9zTFtGntY0
— Chennai Super Kings (@ChennaiIPL) April 11, 2023
ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്‌സും മൊയീൻ അലിയും ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ നേരിടുന്നതാണ് ചെന്നൈയുടെ വെല്ലുവിളി. മുംബൈയ്‌ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ പേസർ ദീപക് ചാഹറിന്‍റെ സേവനവും ചെന്നൈയ്‌ക്ക് ലഭിക്കില്ല. എന്നാൽ സ്‌പിന്നർമാരായ രവീന്ദ്ര ജഡേജയും മിച്ചൽ സാന്‍റ്‌നറും ചെന്നൈ ബോളിങ്ങിന് കരുത്തേകും.
ഡൽഹിയെ കീഴടക്കിയെത്തുന്ന രാജസ്ഥാന് പക്ഷേ ചെപ്പോക്കിൽ മികച്ച റെക്കോഡുള്ള ചെന്നൈയെ നേരിടുക എളുപ്പമാകില്ല. ചെപ്പോക്കിലെ അവസാന 20 മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമാണ് ചെന്നൈ പരാജയപ്പെട്ടത്. മൂന്ന് തോൽവിയും മുംബൈയ്‌ക്കെതിരെയാണ്.
മികച്ച ഫോമിലുള്ള ഓപ്പണർമാരായ ജോസ് ബട്‌ലർ, യശ്വസി ജയ്‌സ്വാൾ എന്നിവരാണ് രാജസ്ഥാന്‍റെ കരുത്ത്. ബട്‌ലർ - ജയ്‌സ്വാൾ സഖ്യം ഇതുവരെ 2 അർദ്ധ സെഞ്ച്വറികൾ വീതം നേടിയിട്ടുണ്ട്. നായകൻ സഞ്ജു സാംസണും മികച്ച പ്രകടനമാണ് നടത്തുന്നത്.
-
🦁 swings and strikes! #WhistlePodu #Yellove 💛 pic.twitter.com/H4XT69MilS
— Chennai Super Kings (@ChennaiIPL) April 11, 2023 " class="align-text-top noRightClick twitterSection" data="
">🦁 swings and strikes! #WhistlePodu #Yellove 💛 pic.twitter.com/H4XT69MilS
— Chennai Super Kings (@ChennaiIPL) April 11, 2023🦁 swings and strikes! #WhistlePodu #Yellove 💛 pic.twitter.com/H4XT69MilS
— Chennai Super Kings (@ChennaiIPL) April 11, 2023
ഇടംങ്കൈയ്യൻ പേസർ ട്രെന്‍റ് ബോൾട്ടാണ് പേസാക്രമണത്തിന്‍റെചുമതല. സിഎസ്‌കെ ഓപ്പണർ റിതുരാജ് ഗെയ്‌ക്‌വാദും ബോൾട്ടും തമ്മിലുള്ള പോരാട്ടം കൂടിയാകുമിത്. നേർക്കുനേർ വന്ന നാല് മത്സരങ്ങളിൽ മൂന്നിലും ഗെയ്‌ക്‌വാദിനെ ബോൾട്ട് പുറത്താക്കി. സ്പിന്നിനെ തുണയ്‌ക്കാൻ സാധ്യതയുള്ള ചെപ്പോക്കിൽ മികച്ച ഫോമിലുള്ള അശ്വിനും യുസ്‌വേന്ദ്ര ചാഹലും സിഎസ്‌കെയ്‌ക്ക് വെല്ലുവിളി ഉയർത്തും.
ടോസ് : ചെന്നൈയിൽ ടോസ് ഒരു പ്രധാന ഘടകമാണ്. മത്സരം പുരോഗമിക്കുന്നതി നനുസരിച്ച് വേഗം കുറയുന്ന പിച്ചിൽ 170 റൺസിന് മുകളിലുള്ള സ്‌കോർ പിന്തുടരുന്നത് ബുദ്ധിമുട്ടാണ്.
-
Vanakkam, Chennai! 🙏💗 pic.twitter.com/jzksCIitTP
— Rajasthan Royals (@rajasthanroyals) April 12, 2023 " class="align-text-top noRightClick twitterSection" data="
">Vanakkam, Chennai! 🙏💗 pic.twitter.com/jzksCIitTP
— Rajasthan Royals (@rajasthanroyals) April 12, 2023Vanakkam, Chennai! 🙏💗 pic.twitter.com/jzksCIitTP
— Rajasthan Royals (@rajasthanroyals) April 12, 2023
നേർക്കുനേർ : ഐപിഎല്‍ ചരിത്രത്തില്‍ 26 മത്സരങ്ങളിലാണ് ഇതിന് മുന്‍പ് ചെന്നൈ, രാജസ്ഥാൻ ടീമുകള്‍ തമ്മിലേറ്റുമുട്ടിയത്. അതില്‍ 15 മത്സരങ്ങളില്‍ ചെന്നൈ ജയം സ്വന്തമാക്കിയപ്പോള്‍ 11 എണ്ണത്തിലാണ് രാജസ്ഥാൻ ജയം പിടിച്ചത്. അവസാന മത്സരത്തിൽ ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാൻ അഞ്ച് വിക്കറ്റിന്‍റെ വിജയം നേടി.
മത്സരം തത്സമയം കാണാന്‍ : രാത്രി 7.30ന് ആരംഭിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് രാജസ്ഥാൻ റോയൽസ് മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിൽ തത്സമയം കാണാം. കൂടാതെ ഈ മത്സരം ജിയോ സിനിമ ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവയിലൂടെ ഓണ്‍ലൈന്‍ സ്ട്രീമിങ് നടത്താനും സാധിക്കും.