കൊൽക്കത്ത : ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസണ്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റവുമായാണ് രാജസ്ഥാൻ ഇന്ന് കളത്തിലിറങ്ങുന്നത്. മുരുകൻ അശ്വിന് പകരം കെ എം ആസിഫും കുൽദീപ് യാദവിന് പകരം ട്രെന്‍റ് ബോൾട്ടും ടീമിൽ ഇടം നേടി. കൊൽക്കത്തയിൽ വൈഭവ് അറോറയ്‌ക്ക് പകരം അൻകുൽ റോയ് ഇടം പിടിച്ചു.
പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്ന് ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. നിലവില്‍ 11 കളിയില്‍ 10 പോയിന്‍റാണ് കൊല്‍ക്കത്തയ്‌ക്കും രാജസ്ഥാനുമുള്ളത്. ഇന്ന് ജയിക്കുന്ന ടീമിന് അവസാന നാലിലെത്താനുള്ള സാധ്യതകള്‍ സജീവമാക്കാം. രാജസ്ഥാന് ഇന്ന് വിജയിക്കാനായാൽ മുംബൈയെ പിൻതള്ളി മൂന്നാം സ്ഥാനത്തേക്ക് എത്താൻ സാധിക്കും. കൊൽക്കത്തയ്‌ക്ക് വിജയിക്കാനായാൽ ലഖ്‌നൗവിനെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് എത്താൻ കഴിയും.
-
Sanju Samson wins the toss and @rajasthanroyals will bowl first against #KKR at the Eden Gardens.
— IndianPremierLeague (@IPL) May 11, 2023 " class="align-text-top noRightClick twitterSection" data="
Live - https://t.co/jOscjlr121 #TATAIPL #KKRvRR #IPL2023 pic.twitter.com/7SkVDTg2Qj
">Sanju Samson wins the toss and @rajasthanroyals will bowl first against #KKR at the Eden Gardens.
— IndianPremierLeague (@IPL) May 11, 2023
Live - https://t.co/jOscjlr121 #TATAIPL #KKRvRR #IPL2023 pic.twitter.com/7SkVDTg2QjSanju Samson wins the toss and @rajasthanroyals will bowl first against #KKR at the Eden Gardens.
— IndianPremierLeague (@IPL) May 11, 2023
Live - https://t.co/jOscjlr121 #TATAIPL #KKRvRR #IPL2023 pic.twitter.com/7SkVDTg2Qj
തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് കൊൽക്കത്ത ഇന്ന് കളത്തിലിറങ്ങുന്നത്. വരുണ്‍ ചക്രവർത്തി, നിതീഷ് റാണ, റിങ്കു സിങ് എന്നിവരുടെ കരുത്തിലാണ് കൊൽക്കത്ത മുന്നേറുന്നത്. പവർ ഹിറ്റർ ആന്ദ്രേ റസൽ ഫോമിലേക്കുയർന്നതും ടീമിന് ആശ്വാസം നൽകുന്നു. ബോളിങ്ങിൽ സുനിൽ നരെയ്‌ന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാത്തത് ടീമിനെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.
കലമുടച്ച് രാജസ്ഥാൻ : മറുവശത്ത് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിന്ന് താഴേക്ക് വീണ ടീമാണ് രാജസ്ഥാൻ റോയൽസ്. അവസാന ആറ് മത്സരങ്ങളിൽ നാലിലും രാജസ്ഥാൻ തോൽവി വഴങ്ങിയിരുന്നു. നിരന്തരമുള്ള പരീക്ഷണങ്ങളാണ് ഒരു പരിധി വരെ ടീമിന് തിരിച്ചടിയാകുന്നത്. ഇംപാക്‌ട് പ്ലെയറെ കൃത്യമായി ഉപയോഗിക്കാൻ കഴിയാത്തതും ടീമിന് തിരിച്ചടിയായി.
-
A look at the Playing XI for #KKRvRR
— IndianPremierLeague (@IPL) May 11, 2023 " class="align-text-top noRightClick twitterSection" data="
Live - https://t.co/jOscjlr121 #TATAIPL #KKRvRR #IPL2023 pic.twitter.com/bbQEvCY7rn
">A look at the Playing XI for #KKRvRR
— IndianPremierLeague (@IPL) May 11, 2023
Live - https://t.co/jOscjlr121 #TATAIPL #KKRvRR #IPL2023 pic.twitter.com/bbQEvCY7rnA look at the Playing XI for #KKRvRR
— IndianPremierLeague (@IPL) May 11, 2023
Live - https://t.co/jOscjlr121 #TATAIPL #KKRvRR #IPL2023 pic.twitter.com/bbQEvCY7rn
ALSO READ: 'എന്നെ മാം എന്ന് വിളിക്കൂ'; പാപ്പരാസികളുടെ അബദ്ധം ഏറ്റെടുത്ത് കോലി, പിന്നാലെ കൂട്ടച്ചിരി
ജോസ് ബട്‌ലർ, യശ്വസി ജയ്‌സ്വാൾ, സഞ്ജു സാംസണ്‍ എന്നിവർ മികച്ച രീതിയിൽ തന്നെ ബാറ്റ് വീശുന്നുണ്ട്. പവർ പ്ലേയിൽ ഓപ്പണിങ് സഖ്യം നിലയുറപ്പിച്ചാൽ രാജസ്ഥാന് കൂറ്റൻ സ്‌കോറിലേക്ക് നീങ്ങാൻ സാധിക്കും. ബോൾട്ടിന്‍റെ തിരിച്ചുവരവും ടീമിന് കരുത്തേകും. ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ എന്നിവരടങ്ങുന്ന സ്‌പിൻ നിരയും അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്.
പ്ലെയിങ് ഇലവൻ
രാജസ്ഥാൻ റോയൽസ് : യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ജോ റൂട്ട്, ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, കെ എം ആസിഫ്, സന്ദീപ് ശർമ, ട്രെന്‍റ് ബോൾട്ട്, യുസ്‌വേന്ദ്ര ചഹൽ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് : റഹ്മാനുള്ള ഗുർബാസ്, വെങ്കടേഷ് അയ്യർ, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ജേസൻ റോയ്, ശാർദുൽ താക്കൂർ, അൻകുൽ റോയ്. ഹർഷിത് റാണ, വരുൺ ചക്രവര്‍ത്തി.