ചെന്നൈ: അഞ്ച് വര്‍ഷത്തിന് ശേഷം ഇപ്രാവശ്യത്തെ ഐപിഎല്‍ സീസണിലാണ് ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന് ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്. 2018ല്‍ ധോണിക്ക് കീഴില്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ താരം രണ്ടാം മത്സരം കളിച്ചത് 2023ല്‍ കെഎല്‍ രാഹുലിന് കീഴിലാണ്. അഞ്ച് വിക്കറ്റ് പ്രകടനത്തോടെയായിരുന്നു മാര്‍ക്ക് വുഡ് ഐപിഎല്ലിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കിയത്.
ഡല്‍ഹിക്കെതിരെയായിരുന്നു വുഡിന്‍റെ ഈ പ്രകടനം. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ വുഡ് 14 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഈ മത്സരത്തിലെ താരവും മാര്‍ക്ക് വുഡ് ആയിരുന്നു.
സീസണില്‍ ലഖ്‌നൗവിന്‍റെ രണ്ടാം മത്സരത്തില്‍ ചെന്നൈക്കെതിരെ മാര്‍ക്ക് വുഡിന്‍റെ ഇതേ പ്രകടനം ആവര്‍ത്തിക്കപ്പെടുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. ചെന്നൈക്കെതിരെ മൂന്ന് വിക്കറ്റ് നേടിയെങ്കിലും 49 റണ്‍സ് മാര്‍ക്ക് വുഡിന് വിട്ടുകൊടുക്കേണ്ടി വന്നു. അവസാന ഓവറില്‍ ചെന്നൈ നായകന്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ മാര്‍ക്ക് വുഡിനെ അതിര്‍ത്തി കടത്തുകയും ചെയ്‌തു.
തൊട്ടടുത്ത പന്തില്‍ തന്‍റെ മുന്‍ ഐപിഎല്‍ ടീം നായകന്‍റെ വിക്കറ്റ് നേടാനും മാര്‍ക്ക് വുഡിനായി. ഇതിന് പിന്നാലെ ധോണിക്കെതിരെ ക്യാപ്‌റ്റന്‍ കെ എല്‍ രാഹുലും താനും ചേര്‍ന്ന് ഉപയോഗിച്ച തന്ത്രം പാളിപ്പോയന്ന് വ്യക്തമാക്കി ഇംഗ്ലീഷ് പേസര്‍ തന്നെ രംഗത്തെത്തി. ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോ പോസ്‌റ്റ് ചെയ്‌തിരിക്കുന്ന ഒരു വീഡിയോയിലാണ് മാര്‍ക്ക് വുഡ് ഇക്കാര്യം വ്യക്തമാക്കിയത്.
'ഞാനും കെ എല്‍ രാഹുലും സംസാരിച്ചുകൊണ്ടേയിരുന്നു. ശാന്തമായി ഈ സാഹചര്യത്തെ നേരിട്ട് ധോണിയെ ഔട്ട് ആക്കുന്നതിനാണ് ഞങ്ങള്‍ പദ്ധതിയൊരുക്കിയത്. റണ്‍സ് നേടാന്‍ അനുവദിക്കാതെ ധോണിയെ പുറത്താക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്.
പ്രതിരോധിക്കാന്‍ ശ്രമിക്കാതെ വിക്കറ്റിന് വേണ്ടി പന്തെറിഞ്ഞപ്പോള്‍ എനിക്ക് 12 റണ്‍സ് വഴങ്ങേണ്ടി വന്നു. പ്രത്യേകിച്ച് ധോണിയുടെ ആ രണ്ടാമത്തെ സിക്‌സര്‍, അത് അതിശയിപ്പിക്കുന്ന ഒന്നായിരുന്നു. ഞങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ച ഇടത്ത് തന്നെയാണ് ഞാന്‍ പന്തെറിഞ്ഞത്.
-
A treat for the Chennai crowd! 😍@msdhoni is BACK in Chennai & how 💥#TATAIPL | #CSKvLSG
— IndianPremierLeague (@IPL) April 3, 2023 " class="align-text-top noRightClick twitterSection" data="
WATCH his incredible two sixes 🔽 pic.twitter.com/YFkOGqsFVT
">A treat for the Chennai crowd! 😍@msdhoni is BACK in Chennai & how 💥#TATAIPL | #CSKvLSG
— IndianPremierLeague (@IPL) April 3, 2023
WATCH his incredible two sixes 🔽 pic.twitter.com/YFkOGqsFVTA treat for the Chennai crowd! 😍@msdhoni is BACK in Chennai & how 💥#TATAIPL | #CSKvLSG
— IndianPremierLeague (@IPL) April 3, 2023
WATCH his incredible two sixes 🔽 pic.twitter.com/YFkOGqsFVT
എന്നാല്‍ ആ ബോള്‍ അവിശ്വസനീയമായ രീതിയിലാണ് ധോണി കളിച്ചത്' - മാര്‍ക്ക് വുഡ് പറഞ്ഞു. ധോണി ക്രീസിലേക്ക് എത്തിയപ്പോഴും ആ രണ്ട് സിക്‌സറുകള്‍ നേടിയപ്പോഴും ഗാലറിയില്‍ നിന്നും ഉയര്‍ന്ന് കേട്ട ശബ്‌ദം തനിക്ക് മറക്കാന്‍ കഴിയാത്ത അനുഭവമാണ് സമ്മാനിച്ചതെന്നും മാര്‍ക്ക് വുഡ് കൂട്ടിച്ചേര്‍ത്തു.
-
The entry of MS Dhoni into Chepauk after 4 long years. pic.twitter.com/7YP60XWXlU
— Johns. (@CricCrazyJohns) April 4, 2023 " class="align-text-top noRightClick twitterSection" data="
">The entry of MS Dhoni into Chepauk after 4 long years. pic.twitter.com/7YP60XWXlU
— Johns. (@CricCrazyJohns) April 4, 2023The entry of MS Dhoni into Chepauk after 4 long years. pic.twitter.com/7YP60XWXlU
— Johns. (@CricCrazyJohns) April 4, 2023
നിലവില്‍ എട്ട് വിക്കറ്റ് നേടിയ മാര്‍ക്ക് വുഡാണ് ഐപിഎല്‍ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. പഞ്ചാബ് കിങ്‌സിന്‍റെ അര്‍ഷ്‌ദീപ് സിങ്ങാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. രണ്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് വിക്കറ്റാണ് അര്‍ഷ്‌ദീപ് സ്വന്തമാക്കിയിട്ടുള്ളത്.
Also Read: ധോണി റെക്കോഡുകള്‍ക്ക് പിന്നാലെ പോകുന്ന ആളല്ല; പ്രാധാന്യം ടീമിന്‍റെ വിജയത്തിനെന്ന് വിരേന്ദർ സെവാഗ്