ETV Bharat / sports

IPL 2023 | ഹാട്രിക് ജയം ലക്ഷ്യമിട്ട് ഗുജറാത്ത്, തടയാന്‍ കൊല്‍ക്കത്ത; അഹമ്മാദാബാദില്‍ ഇന്ന് ടൈറ്റന്‍സ്-നൈറ്റ് റൈഡേഴ്‌സ് പോര് - ഐപിഎൽ

ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനായിരിക്കും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ലക്ഷ്യം.

ipl 2023  gt vs kkr  gt vs kkr match preview  Gujarat Titans  Kolkata Knight Riders  ഗുജറാത്ത്  കൊല്‍ക്കത്ത  ഗുജറാത്ത് ടൈറ്റന്‍സ്  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  ഐപിഎൽ  ഐപിഎൽ 2023
EGTvKKR
author img

By

Published : Apr 9, 2023, 7:53 AM IST

അഹമ്മദാബാദ്: ഐപിഎൽ 2023-ൽ തുടർച്ചയായ മൂന്നാം ജയം തേടി ഗുജറാത്ത്‌ ടൈറ്റൻസ് ഇന്നിറങ്ങും. റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരിനെതിരെ വമ്പൻ ജയം നേടിയെത്തുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് ഹാർദിക് പാണ്ഡ്യയുടെയും സംഘത്തിന്‍റെയും എതിരാളികൾ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകുന്നേരം 3.30നാണ് മത്സരം ആരംഭിക്കുന്നത്.

തുടക്കം മിന്നിച്ച് ചാമ്പ്യന്മാര്‍: നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത്‌, സീസൺ മികച്ച രീതിയിലാണ് തുടങ്ങിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ ചെന്നൈയെയും രണ്ടാം മത്സരത്തിൽ ഡൽഹിയെയും വീഴ്ത്താൻ അവർക്കായി. രണ്ട് മത്സരങ്ങളും രണ്ടാമത് ബാറ്റ് ചെയ്‌താണ് ഗുജറാത്ത്‌ വിജയം സ്വന്തമാക്കിയത്.

ഇത് അവരുടെ ബാറ്റിങ് കരുത്ത് എത്രത്തോളമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ്. ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ എന്നീ യുവ ഇന്ത്യൻ താരങ്ങൾ മികച്ച ഫോമിലാണ്. നായകൻ ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ തുടങ്ങി മത്സരം ഒറ്റയ്ക്ക് തങ്ങളുടെ വരുതിയിലാക്കാൻ കഴിവുള്ള താരങ്ങളും അവർക്കൊപ്പമുണ്ട്.

രാഹുൽ തെവാട്ടിയ, റാഷിദ്‌ ഖാൻ എന്നിവരുടെ ഓൾറൗണ്ട് മികവും ടീമിന് കരുത്താണ്. മുഹമ്മദ്‌ ഷമി നേതൃത്വം നൽകുന്ന പേസ് നിരയിൽ അയർലൻഡ് താരം ജോഷുവ ലിറ്റിലും വിൻഡീസ് താരം അൽസാരി ജോസഫും മികച്ച രീതിയിൽ തന്നെ പന്തെറിയുന്നുണ്ട്. ഇവരുടെ ബൗളിങ് താളം കണ്ടെത്താൻ വിഷമിക്കുന്ന കൊൽക്കത്തയുടെ മുൻ നിരയ്ക്ക് ഇന്നത്തെ മത്സരത്തില്‍ കനത്ത വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.

ജയം തുടരാന്‍ കൊല്‍ക്കത്ത: ആദ്യ മത്സരം പരാജയപ്പെട്ട കെകെആർ രണ്ടാം മത്സരത്തിൽ ആർസിബിയെ 81 റൺസിന് വീഴ്ത്തി ടൂർണമെന്‍റിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ശർദുൽ താക്കൂറിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങും സ്‌പിന്നർമാരായ വരുൺ ചക്രവർത്തി, സുയഷ് ശർമ, സുനിൽ നരെയ്‌ന്‍ എന്നിവരുടെ തകർപ്പൻ പ്രകടനവുമായിരുന്നു രണ്ടാം മത്സരത്തിൽ കൊല്‍ക്കത്തയ്‌ക്ക് ജയം സമ്മാനിച്ചച്ചത്. ഇന്ന് ഗുജറാത്തിനെ അവരുട തട്ടകത്തിൽ നേരിടാൻ ഇറങ്ങുമ്പോഴും ഇതേ പ്രകടനം തന്നെയാകും സഹതാരങ്ങളില്‍ നിന്നും നായകൻ നിതീഷ് റാണ പ്രതീക്ഷിക്കുന്നത്.

വിക്കറ്റ് കീപ്പർ ബാറ്റർ റഹ്മാനുള്ള ഗുർബാസിന്‍റെ ബാറ്റിങ് ഫോമും ടീമിന് കരുത്താണ്. അവസാന മത്സരത്തിൽ കൊൽക്കത്തയുടെ റൺവേട്ടയ്ക്ക് അടിസ്ഥാനമിട്ടത് ഗുർബാസിന്‍റെ അര്‍ധ സെഞ്ച്വറി പ്രകടനമായിരുന്നു. അതേസമയം, സ്റ്റാർ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് പകരം ടീമിലെത്തിച്ച ഇംഗ്ലീഷ് ബാറ്റർ ജേസൺ റോയ് ഇന്ന് ടീമിനൊപ്പം ചേരുന്നതും ടീമിന് ആശ്വാസമാണ്.

അവസാന സീസണിൽ ഒരു മത്സരത്തിൽ ഇരു ടീമുകളും പരസ്‌പരം ഏറ്റുമുട്ടിയിരുന്നു. അന്ന് എട്ട് റൺസിന്‍റെ ജയം സ്വന്തമാക്കിയത് ഗുജറാത്ത്‌ ആണ്.

മത്സരം തത്സമയം കാണാൻ: ഗുജറാത്ത്‌ ടൈറ്റൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം സ്റ്റാർസ്പോർട്‌സ് നെറ്റ്‌വർക്ക് ചാനലുകളിലൂടെയും ജിയോ സിനിമ വെബ്സൈറ്റ്, അപ്ലിക്കേഷൻ എന്നിവയിലൂടെയും തത്സമയം കാണാം.

ഗുജറാത്ത് ടൈറ്റന്‍സ് സ്ക്വാഡ്: ശുഭ്‌മാന്‍ ഗിൽ, സായ് സുദർശൻ, വൃദ്ധിമാൻ സാഹ, ഡേവിഡ് മില്ലർ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വിജയ് ശങ്കർ, മാത്യു വെയ്‌ഡ്, രാഹുൽ തെവാട്ടിയ, അഭിനവ് മനോഹർ, റാഷിദ് ഖാൻ, കെഎസ് ഭരത്, ദസുന്‍ ഷണക, മുഹമ്മദ് ഷമി, അൽസാരി ജോസഫ്, ശിവം മാവി, ഒഡെയ്‌ൻ സ്‌മിത്ത്, ജോഷുവ ലിറ്റിൽ, യാഷ് ദയാൽ, മോഹിത് ശർമ, പ്രദീപ് സാങ്‌വാൻ, ജയന്ത് യാദവ്, ആർ സായ് കിഷോർ, ഉർവിൽ പട്ടേൽ, ദർശൻ നൽകണ്ടെ, നൂർ അഹമ്മദ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്ക്വാഡ്: ജേസണ്‍ റോയ്‌, റഹ്മാനുള്ള ഗുർബാസ്, വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ (ക്യാപ്‌റ്റന്‍), ആന്ദ്രെ റസല്‍, അനുകുല്‍ റോയ്, എന്‍ ജഗദീശന്‍, സുനില്‍ നരെയ്‌ന്‍, മന്ദീപ് സിങ്, ലിറ്റണ്‍ ദാസ്, റിങ്കു സിങ്, ടിം സൗത്തി, സുയഷ് ശര്‍മ, വൈഭവ് അറോറ, ലോക്കി ഫെര്‍ഗൂസണ്‍, വരുണ്‍ ചക്രവര്‍ത്തി, ശര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കുൽവന്ത് ഖെജ്‌റോലിയ, ഡേവിഡ് വീസ്, ഹര്‍ഷിത് റാണ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.