ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 മുതലാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കുക എന്നതാണ് ചെന്നൈയുടെ ലക്ഷ്യം. മറുവശത്ത് അവസാന സ്ഥാനക്കാരായ ഡൽഹിക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ വയ്‌ക്കണമെങ്കിൽ പോലും ഇന്ന് വിജയം അനിവാര്യമാണ്.
നിലവിൽ പോയിന്‍റ് പട്ടികയിൽ 11 മത്സരങ്ങളിൽ നിന്ന് ആറ് ജയവും നാല് തോൽവികളുമുൾപ്പെടെ 13 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ. 10 മത്സരങ്ങളിൽ നിന്ന് നാല് ജയം മാത്രമുള്ള ഡൽഹിക്ക് എട്ട് പോയിന്‍റാണുള്ളത്. ചെന്നൈക്ക് ഇനി മൂന്ന് മത്സരങ്ങളും ഡൽഹിക്ക് നാല് മത്സരങ്ങളുമാണ് അവശേഷിക്കുന്നത്. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ വിജയിച്ചാൽ ചെന്നൈക്ക് അനായാസം പ്ലേ ഓഫിലേക്കെത്താൻ സാധിക്കും.
-
Carpe Diem! 💪#CSKvDC #WhistlePodu #Yellove 🦁💛 pic.twitter.com/xSVxOdfSrO
— Chennai Super Kings (@ChennaiIPL) May 10, 2023 " class="align-text-top noRightClick twitterSection" data="
">Carpe Diem! 💪#CSKvDC #WhistlePodu #Yellove 🦁💛 pic.twitter.com/xSVxOdfSrO
— Chennai Super Kings (@ChennaiIPL) May 10, 2023Carpe Diem! 💪#CSKvDC #WhistlePodu #Yellove 🦁💛 pic.twitter.com/xSVxOdfSrO
— Chennai Super Kings (@ChennaiIPL) May 10, 2023
അതേസമയം ഡൽഹിക്ക് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ അവശേഷിക്കുന്ന നാല് മത്സരങ്ങളിലും വൻ വിജയം നേടേണ്ടതായുണ്ട്. ആദ്യ മത്സരങ്ങളിലെ തുടർ തോൽവികളിൽ നിന്ന് ഉയർത്തെഴുനേറ്റ് അവസാനം കളിച്ച അഞ്ച് കളികളിൽ നാലിലും വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഡൽഹി ഇന്ന് ചെന്നൈക്കെതിരെ ചെന്നൈയുടെ തട്ടകത്തിൽ തന്നെ കളിക്കാൻ ഇറങ്ങുന്നത്. അവസാന രണ്ട് മത്സരങ്ങളിൽ കരുത്തരായ ഗുജറാത്തിനെയും, ബാംഗ്ലൂരിനെയുമാണ് ഡൽഹി വീഴ്‌ത്തിയത്.
തലവേദനയായി സ്ഥിരതയില്ലായ്‌മ: എന്നാൽ താരങ്ങളുടെ സ്ഥിരതയില്ലായ്‌മ ടീമിനെ വലിയ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. നായകൻ ഡേവിഡ് വാർണർ മികച്ച ഫോമിലാണെങ്കിലും സ്ഥിരതയില്ലായ്‌മ വലിയ പ്രശ്‌നമായി തന്നെ നിലനിൽക്കുന്നുണ്ട്. ബാംഗ്ലൂരിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓപ്പണർ ഫിൽ സാൾട്ടിലാണ് ഡൽഹിയുടെ ഇന്നത്തെ പ്രതീക്ഷ. മധ്യ നിരയിൽ മിച്ചൽ മാർഷും, റീലി റൂസോയും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കുന്നില്ല.
എന്നാൽ ഫിനിഷർ റോളിൽ അക്‌സർ പട്ടേൽ മോശമല്ലാതെ തന്നെ ബാറ്റ് വീശുന്നുണ്ട്. വെറ്ററന്‍ താരം ഇഷാന്ത് ശര്‍മ നേതൃത്വം നല്‍കുന്ന ഡൽഹിയുടെ പേസ് നിര കരുത്തേറിയതാണ്. മുകേഷ് കുമാറും, ഖലീൽ അഹമ്മദും ഇഷാന്തിന് മോശമല്ലാത്ത രീതിയിൽ പിന്തുണ നൽകുന്നുണ്ട്. അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരടങ്ങുന്ന സ്‌പിൻ നിരയും എതിരാളികളെ കറക്കി വീഴ്‌ത്താൻ കെൽപ്പുള്ളവരാണ്.
മറുവശത്ത് പൂർണ സജ്ജമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ബാറ്റിങ് നിരയിൽ അമ്പാട്ടി റായിഡു ഒഴിച്ചാൽ മറ്റെല്ലാ താരങ്ങളും തന്നെ മികച്ച ഫോമിൽ കളിക്കുന്നുണ്ട്. ഓപ്പണർമാരായ റിതുരാജും, കോണ്‍വേയും പവർപ്ലേയിൽ തകർത്തടിച്ചാൽ ചെന്നൈക്ക് കൂറ്റൻ സ്‌കോറിലേക്ക് നീങ്ങാനാകും. പിന്നാലെയെത്തുന്ന അജിങ്ക്യ രഹാനെയും ശിവം ദുബെയും മികച്ച ഫോമിൽ തന്നെ ബാറ്റ് വീശുന്നുണ്ട്. ഫിനിഷിങ് റോളിൽ ധോണിയും ജഡേജയും തിളങ്ങുന്നുമുണ്ട്.
പേസർമാരായ മതീഷ പതിരണ, ആകാശ് സിങ്, തുഷാർ ദേശ്‌പാണ്ഡെ എന്നിവർ മികച്ച രീതിയിൽ തന്നെ പന്തെറിയുന്നുണ്ട്. എത് വലിയ കൂട്ടുകെട്ടും പൊളിക്കാൻ കെൽപ്പുള്ള സ്‌പിൻ നിരയാണ് ചെന്നൈയുടെ മറ്റൊരു കരുത്ത്. രവീന്ദ്ര ജഡേജ, മഹീഷ തീക്ഷ്‌ണ, മൊയിൻ അലി എന്നീ സ്‌പിൻ ത്രയങ്ങളിലാകും ഇന്ന് ചെന്നൈയുടെ പ്രതീക്ഷ.
കൂടുതൽ വിജയം ചെന്നൈക്ക്: ഐപിഎല്ലിൽ ഇതുവരെ ചെന്നൈയും ഡൽഹിയും 27 മത്സരങ്ങളിലാണ് പരസ്‌പരം ഏറ്റുമുട്ടിയത്. വിജയക്കണക്കുകൾ പരിശോധിക്കുമ്പോൾ ചെന്നൈ വ്യക്‌തമായ ആധിപത്യം പുലർത്തുന്നുണ്ട്. 17 മത്സരങ്ങളിൽ ചെന്നൈയും 10 മത്സരങ്ങളിൽ ഡൽഹിയും വിജയിച്ചു.
പിച്ച് റിപ്പോർട്ട്: ഈ സീസണിൽ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണം രണ്ടാമത് ബാറ്റ് ചെയ്‌ത ടീമുകളാണ് ജയിച്ചത്. സീസണിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്‍റെ ശരാശരി ആദ്യ ഇന്നിങ്‌സ് സ്കോർ 173 ആണ്. സ്‌പിന്നർമാർക്ക് പിന്തുണ നൽകുന്ന പിച്ചാണ് ചെന്നൈയിലേത്. ടോസ് നേടുന്ന ക്യാപ്‌റ്റൻ ബാറ്റിങ് തെരഞ്ഞെടുക്കാനാകും സാധ്യത.