ETV Bharat / sports

IPL 2022 | അവസാന ലീഗ് മത്സരത്തിൽ ടോസ് ഹൈദരാബാദിന് ; ഇരുടീമിലും മാറ്റങ്ങൾ

നായകൻ കെയ്ൻ വില്യംസൺ നാട്ടിലേക്ക് മടങ്ങിയതിനാൽ ഭുവനേശ്വർ കുമാറിന് കീഴിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്

author img

By

Published : May 22, 2022, 7:45 PM IST

IPL 2022 Sunrisers Hyderabad Vs Punjab Kings Toss  IPL 2022  IPL 2022 updates  അവസാന ലീഗ് മത്സരത്തിൽ ടോസ് ഹൈദരാബാദിന്  സൺറൈസേഴ്‌സ് ഹൈദരാബാദ്  പഞ്ചാബ് കിങ്‌സ്  IPL 2022 SRH VS PBKS
IPL 2022: അവസാന ലീഗ് മത്സരത്തിൽ ടോസ് ഹൈദരാബാദിന്; ഇരുടീമിലും മാറ്റങ്ങൾ

മുംബൈ : ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് നായകൻ ഭുവനേശ്വർ കുമാർ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകൻ കെയ്ൻ വില്യംസൺ നാട്ടിലേക്ക് മടങ്ങിയതിനാൽ ഭുവനേശ്വർ കുമാറിന് കീഴിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്.

കെയ്ന്‍ വില്യംസണിന് പകരം റൊമാരിയോ ഷെപ്പേർഡ് ടീമിലെത്തി. ടി നടരാജന് പകരം ജഗദീശ സുചിതും ടീമിലിടം കണ്ടെത്തി. പഞ്ചാബ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. ഭാനുക രജപക്‌സ, റിഷി ധവാന്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ പുറത്തായി. നഥാൻ എല്ലിസ്, ഷാരൂഖ് ഖാൻ, പ്രേരക് മങ്കാദ് എന്നിവര്‍ ടീമിലെത്തി.

13 മത്സരത്തിൽ നിന്ന് ആറ് ജയവും ഏഴ് തോൽവിയുമടക്കം 12 പോയിന്‍റുമായി പഞ്ചാബ് ഏഴാം സ്ഥാനത്താണ്. ഹൈദരാബാദും 13 മത്സരത്തിൽ നിന്ന് ആറ് ജയവും ഏഴ് തോൽവിയുമാണ് വഴങ്ങിയത്. ജയിച്ചാൽ ഹൈദരാബാദിന് പഞ്ചാബിനെ മറികടന്ന് ഏഴാം സ്ഥാനത്തേക്കെത്താം. അല്ലാതെ ജയിച്ചാൽ വലിയ കാര്യമില്ലെന്ന് പറയാം.‌‌

സീസണിൽ ആദ്യം നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ഏഴ് വിക്കറ്റിന് സൺറൈസേഴ്‌സ് ഹൈദരാബാദാണ് ജയിച്ചത്. ഇതിന് പകരം വീട്ടാനുറച്ചാവും പഞ്ചാബ് ഇറങ്ങുക. ഇരു ടീമിലും വെടിക്കെട്ട് താരങ്ങൾ ഉള്ളതിനാൽ റണ്ണൊഴുകുന്ന തകർപ്പൻ മത്സരം തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.

പഞ്ചാബ് കിംഗ്‌സ് : ജോണി ബെയർസ്റ്റോ, ശിഖർ ധവാൻ, ലിയാം ലിവിംഗ്‌സ്റ്റൺ, മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), ഷാരൂഖ് ഖാൻ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഹർപ്രീത് ബ്രാർ, നഥാൻ എല്ലിസ്, പ്രേരക് മങ്കാദ്, കാഗിസോ റബാഡ, അർഷ്‌ദീപ് സിങ്ങ്.

സൺറൈസേഴ്‌സ് ഹൈദരാബാദ് : അഭിഷേക് ശർമ, പ്രിയം ഗാർഗ്, രാഹുൽ ത്രിപാഠി, എയ്‌ഡൻ മർക്രം, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പർ), റൊമാരിയോ ഷെപ്പേർഡ്, വാഷിംഗ്‌ടൺ സുന്ദർ, ജഗദീശ സുചിത്, ഭുവനേശ്വർ കുമാർ (ക്യാപ്റ്റൻ), ഫസൽഹഖ് ഫാറൂഖി, ഉമ്രാൻ മാലിക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.