ETV Bharat / sports

IPL 2022 | വില്ല്യംസൺ നയിച്ചു, ഹൈദരാബാദിന് തുടർച്ചയായ രണ്ടാം ജയം

ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്‍റെ അർധസെഞ്ച്വറിയുടെ ബലത്തിലാണ് ഹൈദരാബാദ് അനായാസ ജയം നേടിയത്.

author img

By

Published : Apr 12, 2022, 8:21 AM IST

IPL  Sunrisers Hyderabad vs Gujrat Titans'  ipl match results  ipl updates  ipl news  സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയം  IPL 2022 | വില്ല്യംസൺ നയിച്ചു, ഹൈദരാബാദിന് തുടർച്ചയായ രണ്ടാം ജയം  keyne willamson  ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് ആദ്യ തോൽവി.  ഗുജറാത്തിനെ തോൽപിച്ച് ഹൈദരാബാദ്  ഗുജറാത്ത് ടൈറ്റൻസ് vs സൺറൈസേഴ്‌സ് ഹൈദരാബാദ്
IPL 2022 | വില്ല്യംസൺ നയിച്ചു, ഹൈദരാബാദിന് തുടർച്ചയായ രണ്ടാം ജയം

മുംബൈ: നായകൻ വില്ല്യംസൺ മുന്നിൽ നിന്നും പട നയിച്ചു, ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. 163 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് അഞ്ചു പന്തു ശേഷിക്കെ രണ്ടു വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. അർദ്ധ സെഞ്ച്വറി നേടിയ നായകൻ കെയ്ന്‍ വില്ല്യംസണ്‍ അഭിഷേക് ശര്‍മ, നിക്കോളാസ് പുരാന്‍ എന്നിവരുടെ ബാറ്റിങ്ങാണ് ഹൈദരാബാദിന് വിജയമൊരുക്കിയത്.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിലാണ് 162 റൺസെടുത്തത്. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഹാർദിക് 42 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്നു. ഹൈദരാബാദിനായി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവർ രണ്ട് വിക്കറ്റ് നേടി.

163 റൺസ് പിന്തുടർന്ന ഹൈദരാബാദ് വളരെ കരുതലോടെയാണ് ബാറ്റ് വീശിയത്. പതിയെ തുടങ്ങിയ അഭിഷേകും വില്ല്യംസണും പവര്‍ പ്ലേയിലെ ആദ്യ നാലോവറില്‍ 11 റണ്‍സ് മാത്രമാണ് നേടിയത്. എന്നാൽ ഷമിയെറിഞ്ഞ അഞ്ചാം ഓവറിൽ സിക്‌സും ഫോറുമടക്കം 14 റൺസ് നേടി. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ നാല് ബൗണ്ടറി അടക്കം 17 റണ്‍സടിച്ച് പവര്‍ പ്ലേയില്‍ 42 റണ്‍സിലെത്തി.

ALSO READ: അശ്വിന്‍ സാഹചര്യം നന്നായി കൈകാര്യം ചെയ്‌തു ; പുകഴ്‌ത്തി സംഗക്കാര

ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്തു. ഒൻപതാം ഓവറിൽ റഷീദ് ഖാന്‍റെ പന്തിൽ അഭിഷേക് മടങ്ങി. അഭിഷേക് ശര്‍മ 32 പന്തില്‍ ആറു ഫോറുകൾ സഹിതം 42 റണ്‍സ് നേടി. തുടർന്ന് ക്രീസിലെത്തിയ രാഹുൽ ത്രിപാഠിയും വില്ല്യംസണ് പിന്തുണ നൽകി.

17-ാം ഓവറിൽ ടീമിനെ വിജയത്തിനടുത്തെത്തിച്ച് വില്ല്യംസൺ പുറത്തായി. കെയ്ന്‍ വില്ല്യംസണ്‍ 46 പന്തില്‍ 57 റണ്‍സ് അടിച്ചെടുത്തു. രണ്ടു ഫോറും നാലു സിക്‌സും സഹിതമായിരുന്നു വില്ല്യംസണിന്‍റെ ഇന്നിങ്സ്. പിന്നീട് ഒത്തുചേർന്ന നിക്കോളാസ് പുരാനും ഏയ്‌ഡന്‍ മാര്‍ക്രവും കൂടുതൽ വിക്കറ്റ് നഷ്‌ടം കൂടാതെ ടീമിനെ വിജയത്തിലെത്തിച്ചു. പുരാന്‍ 18 പന്തില്‍ രണ്ടു വീതം ഫോറും സിക്‌സും സഹിതം 34 റണ്‍സ് നേടി. മാര്‍ക്രം എട്ടു പന്തില്‍ 12 റണ്‍സ് നേടി. ഗുജറാത്തിനായി ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും റാഷിദ് ഖാനും ഒരു വിക്കറ്റ വീതം നേടി.

തുടര്‍ച്ചയായ മൂന്നു മത്സരങ്ങള്‍ വിജയിച്ച ഗുജറാത്തിന്‍റെ സീസണിലെ ആദ്യ തോല്‍വിയാണിത്. അതേസമയം തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഹൈദരാബാദ് ടൂര്‍ണമെന്‍റില്‍ ശക്തമായി തിരിച്ചുവന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.