പൂനെ: ഐപിഎല്ലിൽ ആദ്യ ജയത്തിനായി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. ഇന്നത്തെ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സാണ് മുംബൈയുടെ എതിരാളികള്‍. രാത്രി ഏഴരയ്ക്ക് പുനെയിലാണ് മത്സരം. സീസണിലെ ആദ്യത്തെ നാലു മല്‍സരങ്ങളിലും തോറ്റ രോഹിത് ശര്‍മയുടെ മുംബൈയ്ക്കു ഇനിയൊരു പരാജയം താങ്ങാനാവില്ല.
നേരത്തേയും സമാനമായ തിരിച്ചടികളെ മറികടന്ന് ശക്തമായ തിരിച്ചുവരവ് നടത്തി കിരീടം വരെ നേടിയ ചരിത്രമുള്ള ടീമാണ് മുംബൈ. ഒരു മല്‍സരം പോലും ജയിച്ചിട്ടില്ലാത്ത മുംബൈ നിലവില്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബ് അപകടകാരികളാണ്. അത്കൊണ്ടുതന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമെ മുംബൈയ്‌ക്ക് പഞ്ചാബിനെ മറികടക്കാനാകൂ.
ബാറ്റിംഗിലും ബോളിംഗിലും സ്ഥിരതയില്ലായ്‌മയാണ് മുംബൈ നേരിടുന്ന പ്രധാന വെല്ലുവിളി. ഇഷാൻ കിഷനും സൂര്യകുമാർ യാദവും ക്രീസിലുറച്ചാൽ വമ്പൻ സ്കോറിലെത്താം. മികവിലേക്കുയരുന്ന തിലക് വർമയിലും ഡെവാൾഡ് ബ്രൂയിസിലും പ്രതീക്ഷയേറെ.
ബൗളിങ്ങിൽ ജസ്പ്രീത് ബുമ്ര പഴയ ഫോമിന്‍റെ നിഴലിൽ മാത്രമെന്നത് തിരിച്ചടിയാവുന്നു. പേസ് ബൗളിങ് മാത്രമല്ല മുംബൈയുടെ സ്‌പിന്‍ ബോളിങും ദുര്‍ബലമാണ്. മുരുഗന്‍ അശ്വിന് ഇത്‌വരെ ഒരു തരത്തിലുള്ള ഇംപാക്‌ടുണ്ടാക്കാനായില്ല.
ALSO READ: IPL 2022 | വിസിൽ പോട്, ചെന്നൈയ്‌ക്ക് സീസണിലെ ആദ്യജയം; ബാംഗ്ലൂരിനെതിരെ 23 റൺസ് ജയം
പഞ്ചാബിന്‍റെ കാര്യമെടുത്താല്‍ നാല മല്‍സരങ്ങളില്‍ രണ്ടു വീതം ജയവും തോല്‍വിയുമാണ് അവരുടെ പേരിലുള്ളത്. ഓപ്പണിങ്ങിൽ ശിഖർ ധവാനും മായങ്ക് അഗർവാളും മികച്ച തുടക്കം നൽകിയാൽ പഞ്ചാബിന് കാര്യങ്ങൾ എളുപ്പമാകും. മധ്യനിരയിൽ ലിയാം ലിവിങ്സ്റ്റൻ, ജിതേഷ് ശർമ എന്നിവരുടെ പ്രകടനം നിർണായകം.
നേർക്കുനേർ; ഇതുവരെ 28 മല്‍സരങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 15 മല്‍സരങ്ങളില്‍ മുംബൈയും 13 കളികളില്‍ പഞ്ചാബും ജയിച്ചുകയറി. കഴിഞ്ഞ സീസണില്‍ രണ്ടു തവണ മുഖാമുഖം വന്നപ്പോള്‍ ഇരുടീമുകളും ഓരാ ജയം വീതം പങ്കിടുകയായിരുന്നു.