ETV Bharat / sports

IPL 2022: നാലാം സെഞ്ച്വറി: ചരിത്ര നേട്ടത്തില്‍ വിരാട് കോലിക്കൊപ്പമെത്തി ബട്‍ലർ

പ്ലേ ഓഫിൽ ബാംഗ്ലൂരിനെതിരായ സെഞ്ച്വറിയോടെയാണ് ഈ നേട്ടത്തിനൊപ്പമെത്തിയത്.

IPL 2022  IPL updates  jose buttler and virat kohli  ജോസ് ബട്‍ലർ  IPL 2022 Jos Buttler equals with virat Kohli in century records  വിരാട് കോലിയുടെ റെക്കോർഡുകൾക്ക് ഒപ്പമെത്തി ബട്‍ലർ  rajasthan batter jos Buttler  ജോസ് ബട്‍ലറിന് നാലാം സെഞ്ച്വറി  ഐപിഎൽ 2022  IPL 2022 നാലാം സെഞ്ച്വറി ചരിത്ര നേട്ടത്തില്‍ വിരാട് കോലിക്കൊപ്പമെത്തി ബട്‍ലർ
IPL 2022 : നാലാം സെഞ്ച്വറി; ചരിത്ര നേട്ടത്തില്‍ വിരാട് കോലിക്കൊപ്പമെത്തി ബട്‍ലർ
author img

By

Published : May 28, 2022, 8:58 AM IST

Updated : May 28, 2022, 9:32 AM IST

അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ജോസ് ബട്‍ലർ പുറത്താകാതെ നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് രാജസ്ഥാൻ റോയൽസ് കലാശപ്പോരാട്ടത്തിനുള്ള ടിക്കറ്റുറപ്പിച്ചത്. ഈ സെഞ്ച്വറിയോടെ മുൻ ആർസിബി നായകനായ വിരാട് കോലിയുടെ റെക്കോഡുകൾക്ക്ഒപ്പമെത്തിയിരിക്കുകയാണ് ബട്‍ലർ. ഒരു ട്വന്‍റി-20 സീരിസിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന റെക്കോഡാണ് കോലിയും ബ‌‌ട്‍ലറും ഇപ്പോൾ പങ്കിടുന്നത്.

2016ൽ ആർസിബിക്കായി തകർത്തു കളിച്ച കോലി നാല് സെഞ്ച്വറികൾ സ്വന്തമാക്കിയിരന്നു. അതിനൊപ്പമാണ് ബാംഗ്ലൂരിനെതിരായ സെഞ്ച്വറിയോടെ ബട്‍ലറും എത്തിയത്. അതോടൊപ്പം, ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള കോലിക്ക് ഒപ്പമെത്താനും ഇന്നലത്തെ തിളക്കമാർന്ന പ്രകടനത്തിലൂടെ താരത്തിന് സാധിച്ചു.

ALSO READ: 100ലധികം ടെസ്റ്റുകൾ കളിച്ചാൽ അവന്‍റെ പേര് ചരിത്ര പുസ്‌തകങ്ങളിൽ എഴുതപ്പെടും ; ഇന്ത്യൻ യുവതാരത്തെക്കുറിച്ച് സെവാഗ്

ഇരുവർക്കും ഐപിഎല്ലിൽ അഞ്ച് സെഞ്ചുറികളാണുള്ളത്. ആറ് സെഞ്ചുറികളുമായി വിൻഡീസ് ബാറ്റർ ക്രിസ് ​ഗെയിലാണ് ഒന്നാമത്. ഐപിഎൽ കലാശ പോരിൽ ​ഗുജറാത്ത് ടൈറ്റൻസിനെ നേരിടുമ്പോൾ തന്‍റെ ഫോം ആവർത്തിക്കാനും റെക്കോർഡ് പുസ്‌തകത്തിൽ ഇടംപിടിക്കാനും ബട്‌ലറിനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Last Updated : May 28, 2022, 9:32 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.