പൂനെ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം. രാത്രി 7.30 ന് പൂനെയിലാണ് മത്സരം. പ്ലേഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമായതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇരുകൂട്ടരും ലക്ഷ്യം വെയ്‌ക്കുന്നില്ല. ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ചെന്നൈ 23 റണ്‍സിന്‍റെ മികച്ച വിജയം സ്വന്തമാക്കിയിരുന്നു.
ചെന്നൈ കുപ്പായത്തിൽ ധോണിയുടെ 200-ാം മത്സരം: ചെന്നൈയെ സംബന്ധിച്ചിടത്തോളം വിജയത്തിനപ്പുറം മറ്റ് ടീമുകളുടെ വിജയത്തെയും ആശ്രയിച്ചായിരിക്കും പ്ളേ ഓഫ് വിധി നിർണയിക്കുക. ധോണി നായകസ്ഥാനത്ത് എത്തിയതോടെ ചെന്നൈ ടീമിന്‍റെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇനിയുള്ള മത്സരങ്ങൾ വലിയ മാർജിനിൽ വിജയിച്ച് മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കൂടെ അടിസ്ഥാനത്തിൽ ആദ്യ നാലിൽ കടക്കാം എന്നാണ് ചെന്നൈയുടെ കണക്കുകൂട്ടൽ. ടീമിന്‍റെ പ്രധാന തലവേദനയായിരുന്ന ഓപ്പണിങ് കൂട്ടുകെട്ട് കഴിഞ്ഞ മത്സരത്തിൽ ഫോമിലേക്കുയർന്നതാകും ചെന്നൈക്ക് ഏറെ ആത്‌മവിശ്വാസം നൽകുക.
ബൗളിങ് പ്രധാന പ്രശ്‌നം: റോബിൻ ഉത്തപ്പയുടേയും അമ്പാട്ടി റായ്‌ഡുവിന്‍റെയും ഫോമും ടീമിന് നിർണായകമാകും. ക്യാപ്‌റ്റന്‍റെ ഭാരം ഒഴിഞ്ഞതിനാൽ ജഡേജയും, അവസാന ഓവറുകളിൽ ധോണിയും തകർത്തടിച്ചാൽ ബാംഗ്ലൂർ ബൗളർമാർ വിയർക്കും. അതേ സമയം ബൗളിങ് നിരയാണ് ചെന്നൈക്ക് തിരിച്ചടിയാകുന്നത്. സ്ഥിരതയില്ലായ്‌മയാണ് പ്രധാന പ്രശ്‌നം. മുകേഷ് ചൗദരി വിക്കറ്റുകൾ നേടുന്നുണ്ടെങ്കിലും ധാരാളം തല്ലുകൊള്ളുന്നുണ്ട്.
-
From the first time in 2008 to becoming a household emotion🥳! Here's to a lot more in Yellove!💛#WhistlePodu #Yellove 🦁 pic.twitter.com/ZJKvGOXGdo
— Chennai Super Kings (@ChennaiIPL) May 4, 2022 " class="align-text-top noRightClick twitterSection" data="
">From the first time in 2008 to becoming a household emotion🥳! Here's to a lot more in Yellove!💛#WhistlePodu #Yellove 🦁 pic.twitter.com/ZJKvGOXGdo
— Chennai Super Kings (@ChennaiIPL) May 4, 2022From the first time in 2008 to becoming a household emotion🥳! Here's to a lot more in Yellove!💛#WhistlePodu #Yellove 🦁 pic.twitter.com/ZJKvGOXGdo
— Chennai Super Kings (@ChennaiIPL) May 4, 2022
പരിക്കേറ്റ ബ്രാവോ ഇന്നത്തെ മത്സരത്തിൽ തിരിച്ചു വരുമോ എന്നതാണ് ആരാധകരും ഉറ്റ് നോക്കുന്നത്. ബ്രാവോ എത്തിയാൽ മിച്ചൽ സാന്‍റ്നർ പുറത്തിരിക്കേണ്ടി വരും. ഡ്വയ്‌ൻ പ്രിറ്റോറിയസ്, മഹീഷ് തീക്ഷണ എന്നിവർക്കും അവസരത്തിനൊത്ത് ഉയരാൻ സാധിക്കുന്നില്ല. ജഡേജയുടെ ബൗളിങ് പ്രകടനവും ടീമിന് നിർണായകമാകും.
ബാറ്റിങ് തലവേദന: മറുവശത്ത് ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്‌മയാണ് ബാംഗ്ലൂരിന്‍റെ പ്രധാന പ്രശ്‌നം. നായകൻ ഡു പ്ലസിസിന്‍റെ പ്രകടനത്തെ ആശ്രയിച്ചാണ് ടീമിന്‍റെ മുന്നോട്ടുള്ള പോക്ക്. നായകൻ വീണാൽ ബാറ്റിങ് നിരയും വീഴുന്ന സ്ഥിതിയാണ് നിലവിൽ ബാംഗ്ലൂരിന്. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ച്വറി നേടിയ കോലി ഫോമിലേക്കുയർന്നാൽ ടീമിന് കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പമാകും. എന്നിരുന്നാലും താരത്തിന്‍റെ ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് മാറ്റേണ്ടതും റണ്‍സ് ഉയർത്തുന്നതിന് ഏറെ അത്യാവശ്യമാണ്.
-
Ready. Set. Derby! 🙌🏻
— Royal Challengers Bangalore (@RCBTweets) May 4, 2022 " class="align-text-top noRightClick twitterSection" data="
Round 2️⃣ coming up and you can catch all the action on @StarSportsIndia from 7:30pm onwards. 👊🏻#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB #RCBvCSK pic.twitter.com/kjKTBIfJAv
">Ready. Set. Derby! 🙌🏻
— Royal Challengers Bangalore (@RCBTweets) May 4, 2022
Round 2️⃣ coming up and you can catch all the action on @StarSportsIndia from 7:30pm onwards. 👊🏻#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB #RCBvCSK pic.twitter.com/kjKTBIfJAvReady. Set. Derby! 🙌🏻
— Royal Challengers Bangalore (@RCBTweets) May 4, 2022
Round 2️⃣ coming up and you can catch all the action on @StarSportsIndia from 7:30pm onwards. 👊🏻#PlayBold #WeAreChallengers #IPL2022 #Mission2022 #RCB #ನಮ್ಮRCB #RCBvCSK pic.twitter.com/kjKTBIfJAv
അതേസമയം ബാംഗ്ലൂരിന്‍റെ ബൗളിങ് നിര മോശമല്ലാത്ത പ്രകടനം കാഴ്‌ചവെയ്‌ക്കുന്നുണ്ട്. ജോഷ് ഹേസൽവുഡും, മുഹമ്മദ് സിറാജും, ഹർഷൽ പട്ടേലും അടങ്ങുന്ന പേസ് നിര മോശമല്ലാത്ത രീതിയിൽ തന്നെ പന്തെറിയുന്നുണ്ട്. എന്നിരുന്നാലും അമിതമായി റണ്‍സ് വഴങ്ങുന്നത് പ്രധാന പോരായ്‌മയാണ്. സ്‌പിൻ നിരയിൽ വനിന്ദു ഹസരംഗ, ഷെഹ്‌ബാസ് അഹമ്മദ് എന്നിവരുടെ പ്രകടനവും നിർണായകമാകും.