മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം. ഇരുടീമുകളും കരുത്തരായതിനാൽ വാങ്കഡയിൽ ഇന്ന് തീപ്പൊരി പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
ബാറ്റുകൊണ്ട് കെയ്ന്‍ വില്യംസണും രാഹുല്‍ ത്രിപാഠിയും എയ്‌ഡന്‍ മാര്‍ക്രവുമെല്ലാം മികവ് കാട്ടുന്നത് ടീമിന് ആശ്വാസമാണ്. ബോളിങ് നിരയാണ് കൂടുതൽ കരുത്ത് കാണിക്കുന്നത്. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്, മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണ്.
ഹര്‍ദിക് പാണ്ഡ്യയുടെ മിന്നും ഫോമിലാണ് ഗുജറാത്തിന്‍റ ജൈത്രയാത്ര. ശുഭ്‌മാന്‍ ഗില്‍ ഓപ്പണിങ്ങില്‍ കൂടുതല്‍ സ്ഥിരത കാട്ടേണ്ടതായുണ്ട്. തകർത്തടിക്കുന്ന ഡേവിഡ് മില്ലറുടെ ഫോം ടീമിന് ഗുണം ചെയ്യും. റാഷിദ് ഖാന്‍, രാഹുല്‍ തെവാത്തിയ എന്നിവര്‍ കരുത്ത് പകരുമ്പോള്‍ ലോക്കി ഫെര്‍ഗൂസനും മുഹമ്മദ് ഷമിയും ഉള്‍പ്പെടുന്ന പേസ് നിരയും ഗംഭീരം.
ALSO READ: IPL 2022 | ഐപിഎല്ലില്‍ 150 വിക്കറ്റുകള്‍; എലൈറ്റ് പട്ടികയിൽ ഇടം പിടിച്ച് അശ്വിനും
ഇത്തവണ തങ്ങളെ തോല്‍പ്പിച്ച ഏക ടീമാണ് ഹൈദരാബാദ് അതുകൊണ്ട് തന്നെ പകരം വീട്ടാനുറച്ചാവും ഗുജറാത്ത് ഹൈദരാബാദിനെതിരേ ഇറങ്ങുക. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് പോയിന്‍റ് പട്ടികയില്‍ ഗുജറാത്തിന് ഒന്നാമതെത്താം.