മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന് ഹാട്രിക്ക് ജയം. ശുഭ്‌മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും രാഹുല്‍ തെവാട്ടിയയുടെ തീപ്പൊരി പ്രകടനത്തിന്‍റെയും മികവിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ജയം. പഞ്ചാബ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്‌ടത്തിൽ 20-ാം ഓവറിലെ അവസാന രണ്ട് പന്തിൽ സിക്‌സർ നേടിയ തെവാട്ടിയ കരുത്തിൽ ഗുജറാത്ത് ടൈറ്റന്‍സ് മറികടന്നു.
-
Shu vaat 'chhe' x 2⃣pic.twitter.com/DiTB9e473X
— Gujarat Titans (@gujarat_titans) April 8, 2022 " class="align-text-top noRightClick twitterSection" data="
">Shu vaat 'chhe' x 2⃣pic.twitter.com/DiTB9e473X
— Gujarat Titans (@gujarat_titans) April 8, 2022Shu vaat 'chhe' x 2⃣pic.twitter.com/DiTB9e473X
— Gujarat Titans (@gujarat_titans) April 8, 2022
ഒഡിയന്‍ സ്‌മിത്ത് എറിഞ്ഞ അവസാന ഓവറില്‍ ടൈറ്റന്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സായിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ് നഷ്‌ടമായതിനു പിന്നാലെ ക്രീസിലെത്തിയ തെവാട്ടിയ അവസാന രണ്ടു പന്തില്‍ ജയിക്കാന്‍ രണ്ടു സിക്‌സ് വേണമെന്നിരിക്കെ രണ്ടും സിക്‌സറിന് പറത്തി ടൈറ്റന്‍സിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു.
-
It would be only fair to conclude the day with a @ShubmanGill & @rahultewatia02 image 😉 😉#TATAIPL | #PBKSvGT | @gujarat_titans pic.twitter.com/0Ar5w36qoA
— IndianPremierLeague (@IPL) April 8, 2022 " class="align-text-top noRightClick twitterSection" data="
">It would be only fair to conclude the day with a @ShubmanGill & @rahultewatia02 image 😉 😉#TATAIPL | #PBKSvGT | @gujarat_titans pic.twitter.com/0Ar5w36qoA
— IndianPremierLeague (@IPL) April 8, 2022It would be only fair to conclude the day with a @ShubmanGill & @rahultewatia02 image 😉 😉#TATAIPL | #PBKSvGT | @gujarat_titans pic.twitter.com/0Ar5w36qoA
— IndianPremierLeague (@IPL) April 8, 2022
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 189 റണ്‍സെടുത്തിരുന്നു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ലിയാം ലിവിങ്സ്റ്റനാണ് പഞ്ചാബിന്‍റെ ടോപ് സ്‌കോറര്‍. ലിവിങ്സ്റ്റണ്‍ വെറും 27 പന്തില്‍ നിന്ന് നാലു സിക്‌സും ഏഴ് ഫോറുമടക്കം 64 റണ്‍സെടുത്തു. ഗുജറാത്തിനായി റാഷിദ് ഖാൻ മൂന്നു വിക്കറ്റ് വീഴ്ത്തി.
-
Liam Living-in a fast lane! ⚡
— Punjab Kings (@PunjabKingsIPL) April 8, 2022 " class="align-text-top noRightClick twitterSection" data="
Second fastest fifty of #IPL2022! 😍#SaddaPunjab #PunjabKings #ਸਾਡਾਪੰਜਾਬ #PBKSvGT @liaml4893 pic.twitter.com/mKhM3xfyRb
">Liam Living-in a fast lane! ⚡
— Punjab Kings (@PunjabKingsIPL) April 8, 2022
Second fastest fifty of #IPL2022! 😍#SaddaPunjab #PunjabKings #ਸਾਡਾਪੰਜਾਬ #PBKSvGT @liaml4893 pic.twitter.com/mKhM3xfyRbLiam Living-in a fast lane! ⚡
— Punjab Kings (@PunjabKingsIPL) April 8, 2022
Second fastest fifty of #IPL2022! 😍#SaddaPunjab #PunjabKings #ਸਾਡਾਪੰਜਾਬ #PBKSvGT @liaml4893 pic.twitter.com/mKhM3xfyRb
190 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനായി ഗില്‍ - വെയ്‌ഡ് സഖ്യം 20 പന്തില്‍ നിന്ന് 32 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആറു റണ്‍സെടുത്ത വെയ്ഡിനെ കഗിസോ റബാദ പുറത്താക്കുകയായിരുന്നു. വിക്കറ്റ് വീണെങ്കിലും അടി തുടര്‍ന്ന ഗില്ലിനൊപ്പം സുദര്‍ശന്‍ കൂടി ചേര്‍ന്നതോടെ ഗുജറാത്ത് പവര്‍ പ്ലേയില്‍ 50 കടന്നു. 29 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ഗില്‍ പതിനൊന്നാം ഓവറില്‍ ഗുജറാത്തിനെ 100 കടത്തി.
ALSO READ: IPL 2022 | ലഖ്‌നൗവിന് മൂന്നാം ജയം; ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് കീഴടക്കി
15-ാം ഓവറില്‍ സുദര്‍ശനെ മടക്കിയ രാഹുല്‍ ചാഹര്‍ പഞ്ചാബിന് കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 19-ാം ഓവറില്‍ ടീമിനെ ജയത്തിനടുത്ത് എത്തിച്ചാണ് ഗില്‍ മടങ്ങിയത്. 59 പന്തില്‍ നിന്ന് 11 ബൗണ്ടറിയും ഒരു സിക്‌സുമടക്കം 96 റണ്‍സെടുത്ത ഗില്ലിന് അര്‍ഹിച്ച സെഞ്ചുറിയാണ് നഷ്‌ടമായത്.
അവസാന ഓവറിൽ ഹർദ്ദിക് പാണ്ഡ്യയെ ബെയർസ്‌റ്റോ റണ്ണൗട്ടാക്കി. പിന്നാലെയെത്തിയ തെവാട്ടിയ മൂന്ന് പന്തില്‍ നിന്ന് 13 റണ്‍സ് നേടി ടീമിനെ ജയത്തിലെത്തിച്ചു. ഡേവിഡ് മില്ലര്‍ ആറു റണ്‍സോടെ പുറത്താകാതെ നിന്നു. പഞ്ചാബിനായി കാഗിസോ റബാഡ രണ്ട് വിക്കറ്റെടുത്തു.