നവി മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. വൈകിട്ട് 3.30ന് മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്.
ധോണി നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ നായകനായ ജഡേജയ്‌ക്ക് കീഴിലിറങ്ങുന്ന ചെന്നൈ ആദ്യ മൂന്ന് കളിയിലും തോറ്റു. കഴിഞ്ഞ സീസണിൽ നിന്ന് ഏറെയെന്നും മുന്നോട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ആദ്യ രണ്ടു കളിയിൽ ഹൈദരാബാദിന്‍റെ പ്രകടനം. ഹൈദരാബാദ് രണ്ട് കളിയിലും തോറ്റിരുന്നു.
-
Our kind of Super Saturday - a clash against the Super Kings 🧡#CSKvSRH #OrangeArmy #ReadyToRise #TATAIPL pic.twitter.com/jjjCkvB4dK
— SunRisers Hyderabad (@SunRisers) April 9, 2022 " class="align-text-top noRightClick twitterSection" data="
">Our kind of Super Saturday - a clash against the Super Kings 🧡#CSKvSRH #OrangeArmy #ReadyToRise #TATAIPL pic.twitter.com/jjjCkvB4dK
— SunRisers Hyderabad (@SunRisers) April 9, 2022Our kind of Super Saturday - a clash against the Super Kings 🧡#CSKvSRH #OrangeArmy #ReadyToRise #TATAIPL pic.twitter.com/jjjCkvB4dK
— SunRisers Hyderabad (@SunRisers) April 9, 2022
കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ ഋതുരാജ് ഗെയ്‌ക്വാദിന് ഇതുവരെ ഫോമിലേക്ക് എത്താനായിട്ടില്ല എന്നത് ചെന്നൈയ്‌ക്ക് കനത്ത തലവേദനയാണ്. റോബിന്‍ ഉത്തപ്പക്കും സ്ഥിരതയില്ല. ശിവം ദുബെ ബാറ്റുകൊണ്ട് ഭേദപ്പെട്ട് നില്‍ക്കുമ്പോള്‍ പന്തുകൊണ്ട് ചെണ്ടയാണ്.
ബോളിങ് നിരയുടെ പ്രകടനം മോശമില്ലെങ്കിലും ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തുന്നു. കെയ്ന്‍ വില്യംസണെ അമിതമായി ആശ്രയിക്കുന്ന നിരയാണ് ഹൈദരാബാദിന്‍റേത്.
ALSO READ: IPL 2022 | ഗില്ലാടി ഗിൽ, തീപ്പൊരി തെവാട്ടിയ; പഞ്ചാബിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്
നേർക്കുനേർ: നേരത്തെ ഇരുസംഘവും നേര്‍ക്ക്‌നേര്‍ വന്നപ്പോള്‍ ചെന്നൈക്കാണ് മേല്‍ക്കൈ. 17 മത്സരങ്ങളില്‍ 13 മത്സരങ്ങള്‍ ചെന്നൈ വിജയിച്ചപ്പോള്‍, വെറും 3 മത്സരങ്ങളിൽ മാത്രമാണ് ഹൈദരാബാദ് ജയം നേടിയത്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും ചെന്നൈ ജയിച്ചപ്പോൾ ഒരു മത്സരം ഹൈദരാബാദ് ജയിച്ചു. കഴിഞ്ഞ സീസണിലെ രണ്ട് മത്സരത്തിലും ചെന്നൈ തന്നെയായിരുന്നു വിജയികൾ.