മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈയ്‌ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ ചെന്നൈ നായകൻ എംഎസ് ധോണി ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നാല് മാറ്റങ്ങളുമായി ഇറങ്ങുമ്പോള്‍ ഗുജറാത്ത് കഴിഞ്ഞ മത്സരത്തിലെ പ്ലേയിംഗ് ഇലവനെ നിലനിര്‍ത്തി.
റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, ഡെയ്‌ൻ ബ്രാവോ, തീക്ഷണ എന്നിവർക്ക് പകരമായി എൻ ജഗദീശൻ, പ്രശാന്ത് സോളങ്കി, മിച്ചൽ സാന്‍റ്‌നർ, മതീശ പതിരണ എന്നിവർ ചെന്നൈ ടീമിൽ ഇടംപിടിച്ചു.
-
🚨 Toss Update 🚨@msdhoni has won the toss & @ChennaiIPL have elected to bat against @gujarat_titans.
— IndianPremierLeague (@IPL) May 15, 2022 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/wRjV4rXBkq #TATAIPL | #CSKvGT pic.twitter.com/onhEfbUUuy
">🚨 Toss Update 🚨@msdhoni has won the toss & @ChennaiIPL have elected to bat against @gujarat_titans.
— IndianPremierLeague (@IPL) May 15, 2022
Follow the match ▶️ https://t.co/wRjV4rXBkq #TATAIPL | #CSKvGT pic.twitter.com/onhEfbUUuy🚨 Toss Update 🚨@msdhoni has won the toss & @ChennaiIPL have elected to bat against @gujarat_titans.
— IndianPremierLeague (@IPL) May 15, 2022
Follow the match ▶️ https://t.co/wRjV4rXBkq #TATAIPL | #CSKvGT pic.twitter.com/onhEfbUUuy
കളിച്ച 12 മത്സരങ്ങളില്‍ ഒമ്പത് വിജയവുമായി 18 പോയിന്‍റോടെ ഗുജറാത്ത് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. 12ല്‍ നാല് ജയം മാത്രമുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ ഒൻപതാമതാണ്. ഇതടക്കം ബാക്കിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാലും ധോണിയുടെ സംഘത്തിന് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല.
-
🚨 Team News 🚨
— IndianPremierLeague (@IPL) May 15, 2022 " class="align-text-top noRightClick twitterSection" data="
4⃣ changes for @ChennaiIPL as N Jagadeesan, Prashant Solanki, Mitchell Santner & Matheesha Pathirana are named in the team. @gujarat_titans remain unchanged.
Follow the match ▶️ https://t.co/wRjV4rXBkq #TATAIPL | #CSKvGT
A look at the Playing XIs 🔽 pic.twitter.com/t7CDQdHBBQ
">🚨 Team News 🚨
— IndianPremierLeague (@IPL) May 15, 2022
4⃣ changes for @ChennaiIPL as N Jagadeesan, Prashant Solanki, Mitchell Santner & Matheesha Pathirana are named in the team. @gujarat_titans remain unchanged.
Follow the match ▶️ https://t.co/wRjV4rXBkq #TATAIPL | #CSKvGT
A look at the Playing XIs 🔽 pic.twitter.com/t7CDQdHBBQ🚨 Team News 🚨
— IndianPremierLeague (@IPL) May 15, 2022
4⃣ changes for @ChennaiIPL as N Jagadeesan, Prashant Solanki, Mitchell Santner & Matheesha Pathirana are named in the team. @gujarat_titans remain unchanged.
Follow the match ▶️ https://t.co/wRjV4rXBkq #TATAIPL | #CSKvGT
A look at the Playing XIs 🔽 pic.twitter.com/t7CDQdHBBQ
കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 62 റണ്‍സിന്‍റെ ഗംഭീര ജയം നേടിയാണ് ഗുജറാത്ത് എത്തുന്നത്. മറുവശത്ത് മുംബൈ ഇന്ത്യന്‍സിനെതിരായ അഞ്ച് വിക്കറ്റ് തോല്‍വിയോടെയാണ് ചെന്നൈയുടെ വരവ്.
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ശുഭ്‌മാൻ ഗിൽ, മാത്യു വെയ്‌ഡ്, ഹാർദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ഡേവിഡ് മില്ലർ, രാഹുൽ തെവാട്യ, റാഷിദ് ഖാൻ, സായ് കിഷോർ, അൽസാരി ജോസഫ്, യാഷ് ദയാൽ, മുഹമ്മദ് ഷമി
ചെന്നൈ സൂപ്പർ കിംഗ്‌സ്: ഋതുരാജ് ഗെയ്‌ക്വാദ്, ഡെവൺ കോൺവേ, മിച്ചൽ സാന്‍റ്‌നർ, മൊയിൻ അലി, എൻ ജഗദീശൻ, ശിവം ദുബെ, എംഎസ് ധോണി (ക്യാപ്‌റ്റൻ, വിക്കറ്റ് കീപ്പർ), പ്രശാന്ത് സോളങ്കി, സിമർജീത് സിംഗ്, മതീശ പതിരണ, മുകേഷ് ചൗധരി