ETV Bharat / sports

IPL 2021 : കൊൽക്കത്തക്ക് ഇന്ന് വിജയിച്ചേ തീരൂ,സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ്ങ്

പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഹൈദരാബാദിന് ഇന്നത്തെ വിജയം അനിവാര്യം

IPL 2021  SRH WON THE TOSS  ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു  കൊൽക്കത്ത  ഐപിഎൽ  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  വെങ്കടേഷ് അയ്യര്‍,
IPL 2021 : കൊൽക്കത്തക്ക് ഇന്ന് വിജയിച്ചേ തീരൂ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു
author img

By

Published : Oct 3, 2021, 7:41 PM IST

ദുബായ്‌ : ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു. കൊൽക്കത്തയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം ഏറെ നിർണായമാണ്. ഇന്ന് വിജയിച്ചാൽ മാത്രമേ അവർക്ക് പ്ലേ ഓഫിലെ സ്ഥാനം നിലനിർത്താൻ സാധിക്കുകയുള്ളൂ. മറുവശത്തുള്ള ഹൈദരാബാദ് ആശ്വാസ വിജയത്തിനായാണ് കളിക്കുന്നത്.

ഇന്നത്തെ മത്സരം വിജയിച്ച് നിലവിലെ നാലാം സ്ഥാനം ഉറപ്പിക്കാനാണ് കൊൽക്കത്ത ശ്രമിക്കുക. 12 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുള്ള ടീമിന്‌ ഇന്ന് വിജയിച്ചാൽ പ്ലേ ഓഫ് സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാൻ സാധിക്കും. രണ്ടാം പാദത്തിൽ അവിശ്വസനീയ കുതിപ്പ് നടത്തുന്ന കൊൽക്കത്തക്ക് ക്യാപ്‌റ്റൻ മോർഗന്‍റെ ഫോമാണ് തിരിച്ചടിയാകുന്നത്. വെങ്കിടേഷ് അയ്യരിലാണ് ടീമിന്‍റെ മുഴുവൻ പ്രതീക്ഷയും.

മറുവശത്ത് ഒന്നും നഷ്ടപ്പെടാനില്ലാത്ത ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് ഇറങ്ങുക. 11 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമാണ് ടീമിന് ഇതുവരെ നേടാനായത്. അതിനാൽ തന്നെ ഈ സീസണിൽ ഇനിയൊരു മടങ്ങിവരവിന് ഹൈദരാബാദിന് അവസരം ലഭിച്ചേക്കില്ല.

ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം കൊൽക്കത്തക്കൊപ്പമായിരുന്നു. ഇരുവരും ഇതുവരെ നേർക്ക് നേർ വന്നപ്പോഴും വിജയം കൂടുതൽ കൊൽക്കത്തക്കായിരുന്നു. 20 മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 13 എണ്ണത്തിൽ വിജയം നേടിയതും കൊല്‍ക്കത്ത. ഏഴെണ്ണം സണ്‍റൈസേഴ്‌സും വിജയിച്ചു.

പ്ലെയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് : ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷാക്കിബ് അൽ ഹസന്‍, സുനില്‍ നരെയ്ന്‍, ശിവം മാവി, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് : ജാസണ്‍ റോയ്, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ്, ജാസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, ഉമ്രാന്‍ മാലിക്ക്.

ALSO READ : ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് ; മൂന്ന് സ്വർണം വെടിവച്ചിട്ട് മനു ഭാക്കർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.