ദുബായ് : തുടർച്ചയായ മൂന്നാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 236 റണ്‍സിന്‍റെ കുറ്റൻ സ്കോർ പടുത്തുയർത്തിയ മുംബൈക്ക് 65 റണ്‍സിനുള്ളിൽ ഹൈദരാബാദിനെ എറിഞ്ഞൊതുക്കണമായിരുന്നു. എന്നാൽ ഹൈദരാബാദ് ഓപ്പണർമാർ പിടിമുറുക്കിയതോടെ മുംബൈയുടെ പ്ലേ ഓഫ് മോഹങ്ങൾ അവസാനിച്ചു.
നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായി ആറാം സ്ഥാനത്താണ് മുംബൈ. +0.587 ആണ് നാലാമതുള്ള കൊൽക്കത്തയുടെ റണ്‍ റേറ്റ്. മുംബൈയുടേതാവട്ടെ -0.048 ഉം. അതിനാൽ തന്നെ ഇന്ന് ഹൈദരാബാദിനെതിരെ 171 റണ്‍സിന്‍റെ വിജയം സ്വന്തമാക്കിയാൽ മാത്രമേ മുംബൈക്ക് പ്ലേ ഓഫിൽ കടക്കാൻ സാധിക്കുമായിരുന്നുള്ളു.
-
🚨 Qualification Scenario Update🚨
— Mumbai Indians (@mipaltan) October 8, 2021 " class="align-text-top noRightClick twitterSection" data="
We need to bowl SRH out for 65 or below. BELIEVE 💙#OneFamily #MumbaiIndians #IPL2021 #SRHvMI pic.twitter.com/i3Bz2TixpD
">🚨 Qualification Scenario Update🚨
— Mumbai Indians (@mipaltan) October 8, 2021
We need to bowl SRH out for 65 or below. BELIEVE 💙#OneFamily #MumbaiIndians #IPL2021 #SRHvMI pic.twitter.com/i3Bz2TixpD🚨 Qualification Scenario Update🚨
— Mumbai Indians (@mipaltan) October 8, 2021
We need to bowl SRH out for 65 or below. BELIEVE 💙#OneFamily #MumbaiIndians #IPL2021 #SRHvMI pic.twitter.com/i3Bz2TixpD
-
SRH go past the 65-run mark 💔
— Mumbai Indians (@mipaltan) October 8, 2021 " class="align-text-top noRightClick twitterSection" data="
We have given it our all and will continue to do so till the last ball 💙#OneFamily #MumbaiIndians #IPL2021 #SRHvMI
">SRH go past the 65-run mark 💔
— Mumbai Indians (@mipaltan) October 8, 2021
We have given it our all and will continue to do so till the last ball 💙#OneFamily #MumbaiIndians #IPL2021 #SRHvMISRH go past the 65-run mark 💔
— Mumbai Indians (@mipaltan) October 8, 2021
We have given it our all and will continue to do so till the last ball 💙#OneFamily #MumbaiIndians #IPL2021 #SRHvMI
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഓപ്പണർ ഇഷാൻ കിഷന്‍റെയും, സൂര്യകുമാർ യാദവിന്‍റെയും മാസ്മരിക ബാറ്റിങ്ങിലൂടെയാണ് ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 235 എന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തിയത്. മുംബൈയുടെ ഏറ്റവും ഉയർന്ന ടീം ടോട്ടലായിരുന്നു ഇത്.
ഹൈദരാബാദ് ബൗളർമാരെ നിലം തൊടാൻ അനുവദിക്കാതെ ബാറ്റ് വീശിയ കിഷൻ 32 പന്തിൽ നാല് സിക്‌സിന്‍റെയും 11 ഫോറിന്‍റെയും അകമ്പടിയോടെ 84 റണ്‍സ് നേടിയപ്പോൾ സൂര്യകുമാർ 40 പന്തിൽ നിന്ന് മൂന്ന് സിക്‌സിന്‍റെയും 13 ഫോറിന്‍റെയും അകമ്പടിയോടെ 82 റണ്‍സ് നേടി. 16 പന്തിൽ നിന്നാണ് കിഷൻ അർധശതകം പൂർത്തിയാക്കിയത്.