ETV Bharat / sports

IPL 2021 : ഹൈദരാബാദിനെതിരെ മുംബൈക്ക് ടോസ്, ബാറ്റിങ് തെരഞ്ഞെടുത്തു - പ്ലേ ഓഫ്

വില്യംസണ് പരിക്കേറ്റതിനാൽ മനീഷ് പാണ്ഡെയാണ് ഹൈദരാബാദിനെ നയിക്കുന്നത്.

IPL 2021  ഐപിഎൽ  IPL  മുംബൈ ഇന്ത്യൻസ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  രോഹിത് ശർമ്മ  വില്യംസണ്‍  പ്ലേ ഓഫ്  മനീഷ് പാണ്ഡെ
IPL 2021 : ഹൈദരാബാദിനെതിരെ മുംബൈക്ക് ടോസ്, ബാറ്റിങ് തെരഞ്ഞെടുത്തു
author img

By

Published : Oct 8, 2021, 7:29 PM IST

ഷാർജ : ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റിങ് തെരഞ്ഞെടുത്തു. കെയ്‌ൻ വില്യംസണ് പരിക്കേറ്റതിനാൽ മനീഷ് പാണ്ഡെയാണ് ഹൈദരാബാദിനെ നയിക്കുന്നത്. പരിക്കേറ്റ ഭുവനേശ്വർ കുമാറിന് പകരം മുഹമ്മദ് നബി ടീമിലെത്തി. രണ്ട് മാറ്റങ്ങളുമായാണ് മുംബൈയും ഇന്ന് എത്തുന്നത്. സൗരഭ് തിവാരി, ജയന്ത് യാദവ് എന്നിവർക്ക് പകരം ക്രുണാൽ പാണ്ഡ്യ, പീയുഷ് ചൗള എന്നിവരെ ടീമിൽ ഉൾപ്പെടുത്തി

എട്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഹൈദരാബാദ്. സീസണിലെ അവസാനമത്സരത്തിൽ വിജയിച്ച് ആശ്വാസത്തോടെ മടങ്ങാനാകും ടീം ശ്രമിക്കുക. അവസാന മത്സരത്തിൽ ബാംഗ്ലൂരിനെ കീഴടക്കിയ ആത്മവിശ്വാസവും ടീമിന് മുതൽക്കൂട്ടാകും.

മറുവശത്ത് രാജസ്ഥാനെതിരെ കൊൽക്കത്ത കഴിഞ്ഞ കളിയിൽ മിന്നും വിജയം നേടിയതിനാൽ കണക്കുകൂട്ടലുകളെല്ലാം തെറ്റിയ അവസ്ഥയിലാണ് മുംബൈ ഇന്ത്യൻസ്. 86 റണ്‍സിന്‍റെ ആധികാരിക ജയത്തോടെ കെകെആര്‍ നെറ്റ് റണ്‍റേറ്റില്‍ ടൂര്‍ണമെന്‍റിലെ മുഴുവന്‍ ടീമുകളെയും പിന്തള്ളുകയും ചെയ്തിരുന്നു.

ഇന്നലെ വരെ പ്ലേ ഓഫ് പ്രതീക്ഷകൾ മുംബൈക്ക് ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ അത് ഏറെക്കുറെ അവസാനിച്ച അവസ്ഥയിലാണ്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായി ആറാം സ്ഥാനത്താണ് മുംബൈ. ഇന്ന് വിജയിച്ചാൽ ടീമിന് 14 പോയിന്‍റാകും. എന്നാൽ അവിടെയും കൊൽക്കത്ത വില്ലനായെത്തും.

14 പോയിന്‍റുള്ള കൊൽക്കത്തെയെ മറികടക്കണമെങ്കിൽ 171 റണ്‍സിന്‍റെ കൂറ്റൻ വിജയം മുംബൈക്ക് ഇന്ന് സ്വന്തമാക്കണം. +0.587 ആണ് കൊൽക്കത്തയുടെ റണ്‍ റേറ്റ്. മുംബൈയുടേതാവട്ടെ -0.048 ഉം. അതിനാൽ തന്നെ ഇത്രയും വലിയൊരു വിജയം സ്വന്തമാക്കിയാൽ മാത്രമേ മുംബൈക്ക് പ്ലേ ഓഫ് കടക്കാൻ സാധിക്കൂ.

പ്ലേയിങ് ഇലവൻ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് : ജേസണ്‍ റോയ്, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ (ക്യാപ്‌റ്റൻ), പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ്, ജാസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി, സിദ്ധാര്‍ഥ് കൗള്‍, ഉമ്രാന്‍ മാലിക്ക്.

മുംബൈ ഇന്ത്യന്‍സ് : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാൻ കിഷൻ, ക്രുണാല്‍ പാണ്ഡ്യ, കിറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, നഥാന്‍ കോര്‍ട്ടര്‍ നീല്‍, ജയന്ത് യാദവ്, ട്രെന്‍റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.