ETV Bharat / sports

IPL 2021 : ടോസ് നേടിയ കൊൽക്കത്ത ഡൽഹിയെ ബാറ്റിങ്ങിനയച്ചു, സന്ദീപ് വാര്യർ ടീമിൽ

പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരമാണ് മലയാളി താരം സന്ദീപ് വാര്യർ കൊൽക്കത്ത നിരയിൽ ഇടം നേടിയത്

IPL 2021  ടോസ് നേടിയ കൊൽക്കത്ത ഡൽഹിയെ ബാറ്റിങ്ങിനയച്ചു  സന്ദീപ് വാര്യർ ടീമിൽ  Sandeep  ഡൽഹി ക്യാപ്പിറ്റൽസ്  ആന്ദ്രേ റസൽ
IPL 2021; ടോസ് നേടിയ കൊൽക്കത്ത ഡൽഹിയെ ബാറ്റിങ്ങിനയച്ചു, സന്ദീപ് വാര്യർ ടീമിൽ
author img

By

Published : Sep 28, 2021, 3:36 PM IST

ഷാർജ : ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡൽഹി ക്യാപ്പിറ്റൽസിനെ ബാറ്റിങ്ങിനയച്ചു. രണ്ട് മാറ്റവുമായാണ് കൊൽക്കത്ത ഇന്നിറങ്ങുന്നത്. കൊൽക്കത്ത നിരയിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം മലയാളി താരം സന്ദീപ് വാര്യർ കളിക്കും.

പരിക്കേറ്റ ആന്ദ്രേ റസലിനുപകരം ടിം സൗത്തിയും ടീമിൽ ഇടം നേടി. ഒരു മാറ്റവുമായി ഇറങ്ങുന്ന ഡൽഹി നിരയിൽ പരിക്കേറ്റ പൃഥ്വി ഷായ്ക്ക് പകരം സ്റ്റീവ് സ്മിത്ത് കളിക്കും. മത്സരത്തിൽ വിജയിച്ച് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ ഡൽഹി ഇറങ്ങുമ്പോൾ വിജയിച്ച് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനാകും കൊൽക്കത്ത ഇന്നിറങ്ങുക.

ഇന്നത്തെ മത്സരം വിജയിച്ചാൽ ഈ സീസണിൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യത്തെ ടീമായി ഡൽഹിക്ക് മാറാൻ സാധിക്കും. പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് വിജയമുൾപ്പെടെ 16 പോയിന്‍റുമായി ഡൽഹി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

പത്ത് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളുമായി കൊൽക്കത്ത നാലാം സ്ഥാനത്തും. ആദ്യ ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ഡൽഹിക്കൊപ്പമായിരുന്നു.

പ്ലേയിങ് ഇലവൻ

ഡല്‍ഹി ക്യാപ്പിറ്റല്‍സ് : ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ആവേശ് ഖാന്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് : ശുഭ്‌മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഒയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസന്‍, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.