ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ശുഭ്‌മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും ഓപ്പണര്‍മാരാകും. വണ്‍ ഡൗണായി നിതീഷ് റാണയും നാലാമനായി ഓയിന്‍ മോര്‍ഗനും ഇറങ്ങും. വിക്കറ്റിന് പിന്നില്‍ ദിനേശ് കാര്‍ത്തിക്കിനാണ് അവസരം. ആന്ദ്രെ റസല്‍, ഷാക്കിബ് അല്‍ഹസന്‍ എന്നിവരാണ് ഓള്‍ റൗണ്ടര്‍മാരുടെ റോളില്‍. പാറ്റ് കമ്മിന്‍സ് പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുമ്പോള്‍. വെറ്ററന്‍ ഹര്‍ഭജന്‍ സിങ്ങും വരുണ്‍ ചക്രവര്‍ത്തിയും സ്‌പിന്‍ തന്ത്രങ്ങള്‍ മെനയും.
-
A look at the Playing XI for #SRHvKKR
— IndianPremierLeague (@IPL) April 11, 2021 " class="align-text-top noRightClick twitterSection" data="
Live - https://t.co/yqAwBPCpkb #VIVOIPL https://t.co/LVGHyXNXLT pic.twitter.com/43Wk6giuw8
">A look at the Playing XI for #SRHvKKR
— IndianPremierLeague (@IPL) April 11, 2021
Live - https://t.co/yqAwBPCpkb #VIVOIPL https://t.co/LVGHyXNXLT pic.twitter.com/43Wk6giuw8A look at the Playing XI for #SRHvKKR
— IndianPremierLeague (@IPL) April 11, 2021
Live - https://t.co/yqAwBPCpkb #VIVOIPL https://t.co/LVGHyXNXLT pic.twitter.com/43Wk6giuw8
കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ ചെന്നൈയില്‍ നിന്നും രണ്ട് കോടിക്ക് സ്വന്തമാക്കിയ ഹര്‍ഭജന്‍ സിങ് ഇന്ന് കൊല്‍ക്കത്തക്ക് വേണ്ടി അരങ്ങേറും. നേരത്തെ 2012ലും 14ലും കപ്പടിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ഷാക്കിബ് അല്‍ഹസന്‍ ടീമില്‍ തിരിച്ചെത്തിയത് കെകെആറിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ എന്നിവര്‍ ഹൈദരാബാദിന്‍റെ ഓപ്പണര്‍മാരാകും. വിക്കറ്റ് കാക്കുന്ന വൃദ്ധിമാന്‍ സാഹയാണ് വണ്‍ ഡൗണ്‍. ഭുവനേശ്വര്‍ കുമാറും ടി നടരാജനും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുമ്പോള്‍ പതിവ് പോലെ റാഷിദ് ഖാനാണ് സ്‌പിന്‍ തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കുക.